കവിത :: വാവല്‍

എസ്.സലിംകുമാർ



ചരുവിള തോട്ടില്‍ നിന്നും
ചരുവത്തില്‍ വെള്ളം കോരി
പരുവത്തില്‍ വാഴയ്ക്കൊഴി
ച്ചിരുവരും കൃഷി ചെയ്തു.

വഴയെല്ലാം വളംപിടി
ച്ചൊരു പോളയിരു പോള
വിരിഞ്ഞല്ലോ നറു കൂമ്പു
കാണാം വച്ചു കുലയെല്ലാം.

തേന്‍ കുടിക്കാന്‍ നരിച്ചീറും
വഴക്കാളി അണ്ണാന്മാരും
വഴക്കായി വാഴകളില്‍
മുള്ളുവച്ചു മൂത്ത മൂപ്പന്‍

കുലയെല്ലാം വിളഞ്ഞപ്പോള്‍
ചിലതൊക്കെപ്പഴുത്തപ്പോള്‍
കലപില കൂട്ടി വന്നു
പല പല വാവല്‍പ്പറ്റം.






നട്ടുച്ചയ്ക്ക് ചരിത്രം
ഉറക്കത്തി ന്‍റെ ഉച്ചിയിലിരു ന്ന്
ഉണ്മ യന്വേഷിച്ചാല്‍ കിട്ടുന്നതെങ്ങനെ?
ഉണ്മയുടെ ഉച്ചിയിലിരുന്ന്
ഉറക്കമന്വേഷിച്ചാല്‍ അതും കിട്ടില്ല.
എന്നാല്‍ ഉച്ചിയിലെ ഉണ്മായി ലിരുന്ന്
ഉറക്കത്തെ അന്വേഷിക്കാമെന്നു വച്ചാല്‍
അതും കിട്ടണ്ടേ ?
തിരിമറി കൊണ്ടൊന്നും രക്ഷയില്ലെന്നര്‍ത്ഥം.
ഉച്ചി
ഉണ്മ
ഉറക്കം
എല്ലാമൊന്നിക്കുമ്പോള്‍
ഉച്ചയാവുന്നു.
ഞാനുണര്‍ന്ന നട്ടുച്ച.
നീയുണര്‍ന്ന പാതിരാ.
നട്ടുച്ചയും നാട്ടപ്പതിരയും
ഒന്നിക്കുന്ന ഒരു ബിന്ദു വുണ്ട് .
അതന്വേഷിച്ചു പുറപ്പെട്ടു പോയവര്‍
എങ്ങുമെത്താതെ
തിരിച്ചെത്തിയത്‌ ചരിത്രം.
വിഗ്രഹം
നാടായ നാട്ടിലെ ആലായയാളി ന്‍റെ
ചോടായ ചോട്ടിലെ
നീല നിഴല്ത്തുരുത്തിങ്കലെല്ലാടവും
വയ്ക്കുവാന്‍
വയ്ച്ചു പൂജിക്കുവാന്‍
വിഗ്രഹം വേണ്ടയോ?
വിഗ്രഹം തീര്‍ക്കുവാന്‍ ശില്പിയും
ശില്പിക്കുളിയും കനമുള്ള
ചുറ്റിയും തീര്‍ക്കുവാന്‍
കൊല്ലനും വേണ്ടയോ
കൊല്ലന്നു കൊല്ലത്തി വേണ്ടയോ?


പടി
നിന്‍ പടിക്കലെത്തി ഞാന്‍
തലയടിക്കുന്നു
ജീവനെടുത്തു തന്നെന്നെ
പുനര്‍ ജനിപ്പിക്കൂ.




നീ
നിന്‍റെ നിശ്ശബ്ദമാം യാഗ കുടീരത്തില്‍
ഏതോ
ശ്രുതിഭംഗമായ് വ ന്നലോസര ദു:ഖമായ് മാറിയ
ശബ്ദമാ നുള്ളി ന്‍റെ ഉള്ളി ലുടക്കി ക്കറങ്ങുന്ന
നോവി ന്‍റെ പമ്പര മാണു ഞാന്‍..
എന്നോ
കശക്കി എറിഞ്ഞു നിന്‍ പുഞ്ചിരി..
ണി ന്‍റെ കിനാക്കളും..
എന്നോ ചവുട്ടി അരച്ചു
നീയിട്ട പൂക്കളങ്ങള്‍..
ഇന്നോരേകാകിയായ്‌
ചക്രവാളത്തിലെ
അന്തിച്ചുവപ്പിനു
മപ്പുറ മപ്പുറം
ഏതോ മരത്തി ന്‍റെ പൂവുള്ള ചില്ലയില്‍
എന്നോ മെടഞ്ഞ നി
ന്നില്ലി മുളങ്കൂട് പൂകുവാന്‍
നീ
നിന്‍റെ മോഹങ്ങളും
മോഹ ഭംഗംഗ ളു മൊത്തു കൈകോര്‍ത്തു നി
ന്നാത്മ ദുഃഖങ്ങള്‍ തന്‍
ഹംസ സംഗീതവും പാടിയകലവേ
ഏതോ
കിനാവി ന്‍റെ ജാലകം
പിന്നെയും
തള്ളിത്തുറന്നിട്ടു
കാതോര്‍ത്തിരിക്കുന്നു
കാത്തിരിക്കുന്നു
ഞാന്‍..
എന്നു
പുനര്‍ജനി ച്ചെത്തുമെന്‍
സ്വപ്നമേ
നീയെ ന്‍റെ ശക്തിയായ്
നീയെ ന്‍റെ മുക്തിയായ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും

സുഗതകുമാരിയുടെ രചനയെ ആസ്പദമാക്കിയുള്ള (ഒരേ) ഒരു ചലച്ചിത്രം