പോസ്റ്റുകള്‍

മേയ്, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

photos by s.salim kumar kurumpakara

ഇമേജ്

മേശയും കസേരയും : ദ്വയാങ്ക നാടകം

എസ്. സലിംകുമാർ  സീൻ ൧  മറുനാട്ടിലെ ഒരു പത്രം ഓഫീസ്.  ക്യൂബിക്കിളുകളിൽ ഓരോ യുവാക്കൾ. ഒരാൾ ഫ്രഞ്ച് താടി (ബ്യുറോ  ചീഫ്). ഒരാൾ കട്ടിമീശ (റിപ്പോർട്ടർ). ഒരാൾ ക്ളീൻ ഷേവ്  (മാനേജർ ).  ചീഫ്  കമ്പ്യൂട്ടറിൽ മുഴുകി ഇരിക്കുന്നു. റിപ്പോർട്ടർ ചിന്താവിഷ്ടൻ.മാനേജർ തടിയൻ പുസ്തകം മറിച്ചു നോക്കുന്നു.  ചീഫ്: ഇന്നത്തെ വാർത്തകൾ എന്തൊക്കെയാടേ ? റിപ്പോർട്ടർ : വാർത്തയൊന്നും ഇല്ല സാറേ. ഇത് വരെ റിലീസൊന്നും വന്നില്ല. ഇന്നിനി എന്തോടുക്കും?  ചീഫ്: ഇംഗ്ളീഷ് പത്രം വന്നില്ലാരുന്നോ ? റിപ്പോർട്ടർ: ഇല്ല, ഇന്നലെ പത്രങ്ങൾ അവധി അല്ലാരുന്നോ ... ചീഫ് : ഞാൻ അത്നെ മറന്നു .. നീ നെറ്റ് നോക്കിയില്യോ ? റിപ്പോർട്ടർ: നോക്കി. പക്ഷെ ഇവിടുത്തെ വാർത്തകൾ ഇല്ല. ചീഫ്: ഇവിടുത്തെ പത്രങ്ങളുടെ സൈറ്റ് നോക്കെടേ . നാളെ മൂന്നാം പേജിൽ പരസ്യം ഒന്നും ഇല്ല. ഫുൾ പേജ് വാർത്ത നിറയ്ക്കണം. താൻ ഇവിടെ താടിക്കു കയ്യും കൊടുത്തിരുന്നാൽ  എങ്ങനെയാ? (സ്വന്തം താടി തടവുന്നു) വാർത്ത ഉണ്ടാക്കെടേ .. ഇതൊന്നും ഇയാള് പഠിച്ചിട്ടില്ലേ ? ട്രെയിനിങ്ങിന്  ഇതൊക്കെ പഠിപ്പിച്ചതല്ലേ? എന്നിട്ടും എന്താഡേ ഇത്ര വൈക്ലബ്യം? ...