ഭീമന്‍

എ​സ്. സലിംകുമാർ



അവര്‍ പണിയുന്ന നഗരത്തി ലവ
രടിമകള്‍ പിതാ വധികാരഭീമ
നടക്കി വാഴുന്നു, സകല ലോകവു
മവന്‍റെ കൊട്ടിനു ചുവടു വയ്ക്കുന്നു.


അവരുടെ ഹൃത്തു മവരുടെ ജീവ
ധമനിയും ദിനചരിതവും, ചോര
വിയര്‍പ്പുകള്‍ വീണു നനഞ്ഞ ഭൂമിയു
മതി ന്‍ ഋതു ക്കളു മടക്കി വാഴുവോ
നധികാര ഭീമന്‍ നഗര രാക്ഷസന്‍ ..


അസുഖ വിത്തുക ള വന്‍ വിതയ്ക്കുന്നു
കലപ്പകള്‍ ജീവനുഴുതു മാറ്റുന്നു
ശിലാ ഹൃദയത്തില്‍ തരി വെളിച്ചവു
മെഴാതവന്‍ ചാട്ട ചുഴററിയോതുന്നു:
പണി കഴിക്കുക പടകുടീരങ്ങള്‍
പട തുടങ്ങുവാന്‍ സമയമാവുന്നു.


അവനതിഭീമനതിശക്തന്‍ രുദ്രന്‍
അവനു കേഴ്വിയിള്ളവന് കാഴ്ച യു
ണ്ട വ ന്‍റെ വാഴ്ത്തുകള്‍ ജനമുരയ്ക്കുന്നു..
ശതനിലസൌധമതിന്നറകളില്‍
തല പുകച്ചിരു ന്നഹര്‍ നിശം ധന
ഗണനകള്‍ ചെയ്‌വൂ ജനസമുച്ചയം ..


അവനു കാണുവാ നരങ്ങുകള്‍ തോറും
അണി നിരത്തുന്നു വിശേഷ ദ്രവ്യങ്ങള്‍
അവനല്ലോ ബകന്‍, അവന്‍ തന്നെ ഭീമ
നവനില്ല ദയ ,ഹൃദയവുമില്ല.
അവന്നകം പൊള്ള തലയ്ക്കകം ശൂന്യം
അവന്‍ ഭരിക്കുന്നുണ്ടു ലക് മൊത്തവും.


അവന്‍ ഞൊടിക്കുമ്പോളടിമകളായി
ജനമഖിലവു മവന്നൊപ്പം പോകും.
അവനൊരിക്കലും പിരിയില്ല നമ്മെ
അവനെ നമ്മളും പിരിയില്ല, ധന


പ്പെരുമഴ പെയ്തു നിലമെരിച്ചവ
നുറഞ്ഞു നില്‍ക്കുമ്പോള്‍ തൊഴുതു നട്ടെല്ലു
വളച്ചു നില്‍ക്കുന്നു ജനമഖിലവും.
അവന്‍ ഞൊടി ക്കുമ്പോ ളണുബോംബു വീഴും
ഭുവന ഹൃത്തട മഗാധ ഗര്‍ ത്തമാ
യനവധി യുഗ മമര്‍ ന്നിരുന്നിടും..


അവനതിഭീമനതിശക്തന്‍ രുദ്ര
നധികാരസര്‍വ്വ,മവന്നോരാര്‍ ദ്രമാം
മനസ്സു നല്കുവോ നവതരിക്കുവ
തെവിടെ നിന്നാകാം? ധ്രുവ സരിത്തിലോ
കിഴക്ക് ദിക്കിലോ, പെരുങ്കടലിലെ
ബ ഡ വ ജ്ജ്വാല തന്നബോധ ഹൃത്തിലോ ?
പറയുക ജ്ഞാന കുല പ്പെരുമാ ളേ..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

Statue of Reverend Ferdinand Kittel (1832-1903) Near Mayo Hall, MG.road, Bangalore :: photo by S.Salim Kumar

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും