അധമം

എ​സ്. സലിംകുമാർ



ഞാനിന്നധമനധമര്‍ണ
നില്ലെനിക്കിപ്പൊഴു
താരോടുമോന്നും പറയുവാന്‍ .
നിത്യവുമേ റും കടങ്ങളും
നാലാളു മദ്ധ്യത്തി ലേല്‍ ക്കു
മപമാന വാക്കുകള്‍ കൊണ്ടു
മുറിഞ്ഞ മനസ്സും
കിനാവി ന്‍റെ പൊന്‍ കതിര്‍പ്പാദം കരിക്കുന്ന
വേനലും കൊണ്ടു നടക്കുക യാണ് ഞാന്‍ ..
അക്ഷര പ്പൂട്ടിട്ട ജന്മമാ
ണുള്ളി ലുമിത്തീ യു മിട്ടാ ണ് പൂട്ടിയ
തെന്നോ മറന്നു പോയ്‌
സൂത്ര വാക്യങ്ങള്‍ ഞാന്‍.
എന്‍റെ ക്ഷതങ്ങളി
ലാകെ നീയി പ്പൊ ഴു
തുപ്പും മുളകും തിരുമ്മിയെന്‍
പാടുകള്‍ കണ്ടു ചിരിക്കുന്നു ..
പോരാഞ്ഞു നീ നിന്നു
സാരോപദേശങ്ങ ളേകുന്നു ..
ഞാനതില്‍ നിന്നും ഗ്രഹിച്ച പൊരുളുക
ളിങ്ങനെ:
പാപങ്ങളില്‍ വച്ചു മുമ്പനത്രെ കടം,
ഞാന്‍ പാപി,
എന്‍റെ മുന്‍ ഗാമിക ള ത്രയും പാപികള്‍ ,
നീ മാത്രമല്ലോ മനുഷ്യന്‍
വിഷിഷ്ടനാമുത്തമര്‍ ണ ന്‍ .
സദാ വിത്തവും വിദ്യയും
നിന്‍റെ യൊപ്പം വരും.
അല്ലെങ്കില്‍
നീ ചെന്നു തേടിപ്പിടിച്ചു
പൂവിട്ടു പൂജിച്ചു
നിന്‍ പൈശാച മാസ്മര വിദ്യകള്‍ കാട്ടിടും-
..നീ തന്നെ ഉത്തമന്‍..
നീ നിന്‍റെ മേല്‍ വെള്ള പൂശുന്നു
ഗന്ധങ്ങള്‍ മായ്ക്കുവാനത്തറും തൂക്കുന്നു.
സന്ധ്യക്കു
സാഗരസഞ്ചയികയിലേക്കാരാണു
പൊന്‍നാണ്യമിട്ടതു ?
നീ തന്നെയാകണം..
ഉത്തമപൂരുഷന്‍
ഉത്തമര്‍ണന്‍ ഭവാന്‍
നിത്യവുമെത്രയോ വേഷത്തി
ലെത്തിയെന്നുള്ളിലെ ത്തീയില്‍
പ്പകരുന്നതെണ്ണയോ നെയ്യോ കൊഴുപ്പോ
കടുത്ത കുഴപ്പമോ ?


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

Statue of Reverend Ferdinand Kittel (1832-1903) Near Mayo Hall, MG.road, Bangalore :: photo by S.Salim Kumar

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും