പോസ്റ്റുകള്‍

ജൂലൈ, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Statue of Reverend Ferdinand Kittel (1832-1903) Near Mayo Hall, MG.road, Bangalore :: photo by S.Salim Kumar

ഇമേജ്
Reverend Ferdinand Kittel (1832-1903) Reverend Ferdinand Kittel was a priest and indologist with the Basel Mission and worked in Mangalore, Madikeri and Dharwad in Karnataka. He is most famous for his studies of the Kannada language. His magnum opus, however, seems to be the first ever Kannada-English dictionary, a 1,700 page book covering about 70,000 words that was written in 1894. His work was also included dialects from Dharwad, Mangalore and Kodagu. Apparently, lexicographers use his methodology even today. He is also credited with having written numerous poems in Kannada. photes by S.SALIM KUMAR KURUMPAKARA

Poem by S.SALIM KUMAR

ഭീമന്‍ അവര്‍ പണിയുന്ന നഗരത്തിലവ രടിമകള്‍ പിതാവധികാരഭീമ നടക്കി വാഴുന്നു, സകല ലോകവു മവന്റെ കൊട്ടിനു ചുവടു വയ്ക്കുന്നു. അവരുടെ ഹൃത്തു മവരുടെ ജീവ ധമനിയും ദിനചരിതവും, ചോര വിയര്‍പ്പുകള്‍ വീണു നനഞ്ഞ ഭൂമിയു മതിന്‍ ഋതുക്കളുമടക്കി വാഴുവോ നധികാര ഭീമന്‍ നഗരരാക്ഷസന്‍ .. അസുഖ വിത്തുകളവന്‍ വിതയ്ക്കുന്നു കലപ്പകള്‍ ജീവനുഴുതു മാറ്റുന്നു. ശിലാ ഹൃദയത്തില്‍ തരി വെളിച്ചവു മെഴാതവന്‍ ചാട്ട ചുഴററിയോതുന്നു: പണി കഴിക്കുക പടകുടീരങ്ങള്‍ പട തുടങ്ങുവാന്‍ സമയമാവുന്നു. അവനതിഭീമനതിശക്തന്‍ രുദ്രന്‍ അവനു കേഴ്വിയില്ലവനു കാഴ്ചയു ണ്ടവന്റെ വാഴ്ത്തുകള്‍ ജനമുരയ്ക്കുന്നു.. ശതനിലസൌധമതിന്നറകളില്‍ തല പുകച്ചിരുന്നഹര്‍നിശം ധന ഗണനകള്‍ ചെയ്‌വൂ ജനസമുച്ചയം .. അവനു കാണുവാനരങ്ങുകള്‍ തോറും അണി നിരത്തുന്നു വിശേഷ ദ്രവ്യങ്ങള്‍ അവനല്ലോ ബകന്‍ അവന്‍ തന്നെ ഭീമ നവനില്ല ദയ ,ഹൃദയവുമില്ല. അവന്നകം പൊള്ള തലയ്ക്കകം ശൂന്യം അവന്‍ ഭരിക്കുന്നുണ്ടുലകു മൊത്തവും. അവന്‍ ഞൊടിക്കുമ്പോളടിമകളായി ജനമഖിലവുമവന്നൊപ്പം പോകും. അവനൊരിക്കലും പിരിയില്ല നമ്മെ അവനെ നമ്മളും പിരിയില്ല, ധന പ്പെരുമഴ പെയ്തു നിലമെരിച്ചവ നുറഞ്ഞു നില്‍ക്കുമ്പോള്‍ തൊഴുതു നട്ടെല്ലു വളച്ചു നില്‍ക്കുന്നു...

അഖിലാണ്ഡമണ്ഡലം :: പന്തളം കെ.പി.

മലയാളത്തിലെ ഏറ്റവും മികച്ച മതേതര പ്രാര്‍ഥനയാണ് പന്തളം കെ.പി രചിച്ച​ അഖിലാണ്ഡമണ്ഡലം . എന്‍ .എ​സിൻ്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ ഉത്പന്നപ്പിരിവിനോടനുബന്ധിച്ചു പാടാന്‍ രചിച്ച ഈ കവിത പില്‍ക്കാലത്ത് സ്കൂളുകളില്‍ പ്രാര്‍ഥനാ​ഗാനമായി ​അംഗീകാരവും പ്രചാരവും നേടി. ഏറ്റവും പ്രശസ്തമായ മലയാള കവിതകളില്‍ ഒന്നാണ്​ അഖിലാണ്ഡമണ്ഡലം. ​ ഈ കവിത ഉപാസന എന്ന പേരിൽ അഖിലാണ്ഡമണ്ഡലം എന്ന കാവ്യസമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈശ്വരധ്യാനത്തോടൊപ്പം സഹിഷ്ണുത, മതസൗഹാർദ്ദം, മാനവഐക്യം, സമത്വചിന്ത തുടങ്ങിയ മൂല്യങ്ങളും നന്നായി വിളക്കിച്ചേർത്ത​താണ് 'അഖിലാണ്ഡമണ്ഡലം' ഗാനാത്മകമായ കാല്‍പനിക രചനകള്‍ കൊണ്ട് മലയാളികളുടെ മനം കവര്‍ന്ന പന്തളം കെ.പി. 1930 കളിലും നാല്‍പ്പതുകളിലും കേരളത്തിന്റെ സാഹിത്യ-സാംസ്കാരിക സാംസ്കാരിക രംഗങ്ങളില്‍ സജീവമായിരുന്നു. പില്‍ക്കാലത്ത് വിനോദകഥകളും ലേഖനങ്ങളും എഴുതിയ അദ്ദേഹവും മുന്‍ഷി പരമു പിള്ളയും ഉ​റ്റ സുഹൃത്തുക്കള്‍ ആയിരുന്നു. അക്കാലത്തെ നിരവധി വിനോദമാസികകളില്‍ ആക്ഷേപഹാസ്യം കൊണ്ട് ഭരണാധികാരികളെ വെകിളി പിടിപ്പിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞു. ഉത്തരവാദ പ്ര​ക്ഷോഭകാലത്ത് ജയില്‍വാസം അനുഭവിച്ച പന...