കവിത :: പണിയന്‍

എസ്. സലിംകുമാർ 



പണ്ടു പണ്ടേയിവിടുള്ളവനാണ്‌
പണിയന്‍.
ആവുന്ന കാലത്തും
ആപത്തു കാലത്തും
അവന്‍ പണിയാതിരുന്നിട്ടില്ല
അവു ചരിത്രവുമറിയില്ല
പൌരധര്‍മ്മവുമറി യില്ല
പണിഞ്ഞാലും പണി ഞ്ഞി ല്ലെങ്കിലും
പണി യ ന്റ ടുപ്പു കത്തില്ല
ചായക്കട
ചാരായക്കട
കാശില്ലെങ്കില്‍ വരമ്പത്തു ഞണ്ടുപിടുത്തം
ബീഡി യില്ലെങ്കില്‍
വഴിനീളെ ബീഡി ക്കുറ്റികള്‍
ഉമ്മേം കെട്ടിപ്പി ടുത്തോം
അടിപിടീ മൊള്ള
പടങ്ങള്‍ കൊട്ടകയില്‍
ആണ്ടിലൊരിക്കല്‍
കാവിലുത്സവം.
കാട്ടിമൂല, പെരുവക,
കൂവാട്ടുമൂലക്കളം
എവിടെങ്കിലും തിറ..
പത്രക്കാരും മറ്റുള്ള കഷണ്ടിക്കാരും
താടിക്കാരുമൊക്കെ
പണി യ ന്‍റെ തലയില്‍ക്കയറി നിന്ന്
മാനത്തു നിന്നു പഴക്കുലകള്‍ ഇറുക്കുന്നു.
പണിഞ്ഞു പണിഞ്ഞു
പണി യാണെന്ന് പേരു വീണിട്ടും
പണി യനു കഞ്ഞി
പഴംപാള യില്‍ ത്തന്നെ
പണി യാനെ രാജാവാക്കാന്‍
ഭരണ ദൈവം കൊടുത്തയയ്ക്കുന്ന
കിരീടവും മറ്റും വഴിക്കുവച്ചേ
മോഷണം പോവുന്നു..
പണി യാനും ദൈവും മാത്രം
അതറിയുന്നില്ല..
അവനുള്ള കിരീടവും
അവ ന്‍റെ അപ്പവും മാനവും
കവര്ന്നവര്‍
കവല തോറും പ്രതിമ ക ളാ യി.
പണിയന്‍
അവരുടെ നിഴല്‍ പോലുമായില്ല
പണിയന്‍ പണിയാ തിരുന്നാള്‍
പണിയാ ത്തവന്‍ പണി യേണ്ടി വരും

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

Statue of Reverend Ferdinand Kittel (1832-1903) Near Mayo Hall, MG.road, Bangalore :: photo by S.Salim Kumar

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും