കവിത :: വെളിച്ചം

എസ്. സലിംകുമാർ 


എന്റെ മനസ്സിൽ
നിന്റെ വെളിച്ചം 
കൂടിക്കൂടി വരുന്നു.
സ്നേഹത്തിന്റെ ശാസ്ത്രം 
അതാണ്. ​


സംസാരങ്ങളുടെ ദൈർഘ്യം 
കുറഞ്ഞു കുറഞ്ഞു വന്നു.
സംസാരങ്ങൾ തമ്മിലുള്ള 
അകലം കൂടിക്കൂടി വന്നു.

മണിക്കൂറുകൾ നീണ്ട സംസാരം 
മൗനത്തിൽ തീർന്നു.
വാക്കുകൾക്കു അർഥം ഇല്ലാതായി 
അർഥങ്ങൾ മൗനത്തിൽ മറഞ്ഞിരുന്നു.
അവനവനു തോന്നുന്നത് പോലെ 
നാം മൗനത്തെ വ്യാഖ്യാനിച്ചു 

എന്നിട്ടും 
നാം 
ആരാദ്യം മറക്കും 
എന്നു  മത്സരിക്കുന്നു.

നീ ജയിക്കണം
നിനക്കു വേണ്ടി.

നാം മറന്നു പോയ 
ചുംബനങ്ങൾ 
ഭൂമിയിലാകെ 
പൂക്കളായി വിടർന്നു 
തുടങ്ങിയിരിക്കുന്നു.

നമ്മുടെസ്പർശങ്ങൾ 
മനസ്സിന്റെ ആകാശത്തു 
നക്ഷത്രങ്ങളാവുന്നു .

ആകാശവും നക്ഷത്രങ്ങളും 
എന്തിനാണ് ?

നീ 
ഗാലക്സികളുടെ
ഉറവ.

നീയും ഞാനും 
മാത്രമുള്ള ലോകം ഉണ്ട് .
അവിടെ നമ്മൾ മാത്രം 
എത്തുന്നില്ല.

പരസ്പരം
മനസ്സിൽ നിന്നും 
ഇറക്കി വിടാൻ 
ശ്രമിക്കുന്തോറും 
നാം  
പരസ്പരം മനസ്സിലേക്ക് 
കയറിക്കയറി വരുന്നതെന്തിനാണ്?

നീ അകലുന്തോറും
എന്റെ മനസ്സിൽ
നിന്റെ വെളിച്ചം 
കൂടിക്കൂടി വരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

Statue of Reverend Ferdinand Kittel (1832-1903) Near Mayo Hall, MG.road, Bangalore :: photo by S.Salim Kumar

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും