​ഗാനം :: ഉദ്യാനലക്ഷ്മി

എസ്‌ .സലിംകുമാർ 


ഉദയസൂര്യന്‍റെ പ്രഭാവലയത്തില്‍
ഉദ്യാനലക്ഷ്മി വിരുന്നു വന്നു
പാല്‍ക്കുടങ്ങളുമായ് വന്നു ഗോപികമാര്‍
അവര്‍ കണ്ണനെ ത്തേടി തളര്‍ന്നു നിന്നു..
കള്ളന്‍ കടമ്പിനു പിന്നില്‍ മറഞ്ഞു നിന്നു..

കാറ്റില്‍ കടമ്പിന്‍റെ പൂവുതിര്‍ന്നു..
അവന്‍ മുരളികയൂതി നിറഞ്ഞു നിന്നു..
അതു വഴി വന്നവള്‍ ആരാധിക..
പുതിയൊരു ഗോകുലഗോപാലിക ..

അവള്‍ നെയ്ത വെയിലും
അവള്‍ പെയ്ത മഴയും
അവളുടെ ഉള്ളിലെ പ്രണയ തീരത്തു
പൂത്തു നില്‍ക്കുന്ന വസന്ത ഋതുവും..
അവള്‍ രാഗിണി .. അനുരാഗരൂപിണി..

അവളാണ് സ്വപ്‌നങ്ങള്‍ സൃഷ്ടിച്ചവള്‍..
അവളാണ് വര്‍ണങ്ങള്‍ ചാലിപ്പവള്‍..
അവള്‍ ചായം.. അവള്‍ തന്നെ ചിത്രവും...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

Statue of Reverend Ferdinand Kittel (1832-1903) Near Mayo Hall, MG.road, Bangalore :: photo by S.Salim Kumar

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും