കവിത :: സ്വതന്ത്രന്‍

എസ്. സലിംകുമാർ


സ്വാതന്ത്ര്യത്തിന്‍റെ വില
അറിയാവുന്നതുകൊണ്ടാണ് 
സ്വതന്ത്രനായി മത്സരിച്ചത്. 
ഞാന്‍ ജയിച്ചപ്പോള്‍ 
സ്വാതന്ത്ര്യത്തി ന്‍റെ വില 
എന്നെക്കാറെ 
അവര്‍ മനസ്സിലാക്കി .
അതിനാല്‍ 
അവരെന്നെ വാങ്ങി 
ഭൂരിപക്ഷം തികച്ചു. 
അവര്‍ എന്നെ മന്ത്രിയാക്കി 
എന്‍റെ വില 
അവര്‍ക്കും എനിക്കും 
നന്നേ ബോധിച്ചു. 
കടിഞ്ഞാണ്‍ കൊണ്ടാണ് 
സ്വാതന്ത്ര്യത്തി ന്‍റെ വിലയെ 
പിടിച്ചു നിര്‍ത്തുന്നത്. 
അതൊരു നല്ല കാര്യമാണ്.
മന്ത്രിപ്പണി പോവില്ല. 
കഴുതകളെ പ്പിടിച്ചു കുതിരകളാക്കി
രഥം വലിപ്പിക്കുന്ന അക്ഷൌഹി ണി കള്‍ 
പരാക്രമം ജനങ്ങളോ ടാണെ ന്നു മാത്രം. 
സാരമില്ല.
സ്വാതന്ത്ര്യത്തി ന്‍റെ വിലയെപ്പറ്റി 
ജനങ്ങള്‍ക്ക്‌ എന്തറിയാം? 

 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

Statue of Reverend Ferdinand Kittel (1832-1903) Near Mayo Hall, MG.road, Bangalore :: photo by S.Salim Kumar

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും