കവിത :: ഖനനം

എസ്. സലിംകുമാർ




പഠിത്തം മുടക്കി ഞാന്‍ നടോടിയായിത്തീര്‍ന്നു
മൂ​​മൂഢരില്‍ മൂ​​മൂഢന്‍ ഞാനെ ന്നേവരും കളിയാക്കി..
കടമാ ണെ ല്ലാം പിതൃ ഋ ണവും വീട്ടാ നെനി
ക്കിട വന്നില്ല സുഹൃദ് ഗണവും പിരിഞ്ഞു പോയ്‌
അലഞ്ഞു നടന്നു ഞാന്‍ നഗര ത്തിരകളി
ലാലോലമാടി ച്ചെറുവഞ്ചി പോല്‍, നിസ്സംഗനായ് ..
ചെയ്തു ഞാന്‍ തൊഴി ലേറെ, ഒന്നില് മുറ ച്ചില്ല
പെയ്തു തീരുവാനുള്ളില്‍ മുകില്‍ മാലകള്‍ തിങ്ങി..

പുച്ഛമാണെല്ലാവര്‍ക്കും പുസ്തകപ്പുഴുവത്രേ
സ്വച്ഛമായ്‌ തൊഴില്‍ ചെയ്തു കഴിയേണ്ടവന്‍ പയ്യന്‍
നാലു കാശുണ്ടാക്കുവാന്‍ പഠിച്ചില്ലിതുവരെ
പാലുകാരനു മുതല്‍ വാടക വരെക്കടം.
കടക്കെട്ടഴിക്കുവാനുഴറിനടക്കുന്ന
പാടെനിക്കിപ്പോഴൊരു ശീലമായ് മാറിപ്പോയി..
ഇനിയാരോടും കടം വാങ്ങുവാനില്ലതായി.

സ്വന്തമായ് പണി ചെയ്തു കുടുംബം പുലര്‍ത്തുവാ
നെന്തു കൊണ്ടാ വുന്നില്ല? നീയാര് വേറിട്ട വന്‍?
പിതാവിന്‍ കിനാക്കളെ തകര്‍ത്തു കളഞ്ഞവന്‍
മാതാവിന്‍ കദ നങ്ങ ളാ റ്റു വാ നാകാ ഞ്ഞ വന്‍ ..
താഴെയുള്ള വര്‍ ക്കൊരു താങ്ങായി ത്തീരാത്തവന്‍
പാഴായിക്കളഞ്ഞൊരു യൌവനമെഴുന്നവന്‍.
ഭാര്യതന്‍ കിനാക്കളെയറിയാതുടച്ചവന്‍
ഭാരിച്ച കദ നങ്ങളവള്‍ക്കും കൊടുത്തവന്‍..
പുത്രിതന്‍ സ്വപ്നങ്ങള്‍ക്കു നിറങ്ങളേകാന്‍ പറ്റാ
തിത്രയും നാളും വനവാസിയായ് നടന്നവന്‍..

അറിയാതൊന്നും രണ്ടും നാണയം ചെലവാക്കി
ഏറെ നാള്‍ ചെല്ലും മുമ്പേ അറകള്‍ നിശ്ശൂന്യമായ്‌
വഴികള്‍ തെളിയാത്ത കടത്തിന്‍ കൊടുങ്കാട്ടില്‍
കേഴുവാന്‍ പോലും പറ്റാ തുഴറി നടന്നു ഞാന്‍.
ഹൃത്തിലെ ത്തിരശ്ശീല നിറച്ചും ഗതകാല
വൃത്തികള്‍ പതിയുന്നു, കാട്ടില്‍ ഞാന്‍ നടക്കുന്നു..

അക്ഷരം പഠിക്കുവാ നാദ്യമാ യിരുന്ന നാള്‍
പക്ഷിയായ് ചിറകടിച്ചപ്പൂപ്പന്‍ പറന്നു പോയ്‌.
അക്ഷരം മാത്രം തിന്നു കൊഴുത്തു ഞാന്‍
ഭക്ഷണം തരാനച്ഛനെത്രകണ്ടദ്ധ്വാനിച്ചു
അന്നന്നു തൊഴില്‍ ചെയ്തു കുടുംബം പുലര്‍ത്തുന്ന
ഖിന്നനാം പിതാവി ന്‍റെ സ്വപ്നങ്ങ ളോ രോ ന്നായി
തകര്‍ത്തു തറവാട്ടില്‍ മൂത്ത പുത്രനാമെന്‍റെ
മികവും സമയവും ആര്‍ക്കുമേയുതകാതെ
കടക്കാരനായ് മുഖം മറച്ചു നടന്നു ഞാന്‍
കൂടു കൂട്ടുവാന്‍ മരച്ചില്ലകള്‍ ലഭിക്കാതെ.

എങ്ങും ഞാനുറച്ചില്ല ജീവിതം പഠിച്ചില്ല
മങ്ങിയ പ്രകാശത്തില്‍ നാളുകള്‍ കൊഴിയുന്നു
ഞാന്‍ ചെയ്ത പാപങ്ങള്‍ തന്‍ ഫലങ്ങള്‍ മറ്റുള്ളവര്‍
ഞാന്‍ പോള് മറിയാതെ കൊള്ളുന്ന തറിഞ്ഞുഞാന്‍ .
വീട്ടുകാര്‍ക്കിതു വരെ നല്‍കിയില്ലൊന്നും തന്നെ
കോട്ടങ്ങള്‍ നിറഞ്ഞതാണെന്‍റെ ജീവിതം സത്യം.
നാളെ നാളെയെന്നോര്‍ത്തു കാലങ്ങള്‍ കടന്നു പോയ്‌
താളുകള്‍ മൊത്തം മഷി പടര്‍ന്നു വികൃതമായ് .
സ്വച്ഛ മായൊരു താളില്‍ എഴുതി ത്തുടങ്ങുവാ
നിച്ഛ പൂണ്ടെ ണീറ്റു ഞാന്‍ പുസ്തകം തിരയുന്നു
അക്ഷര മക്കങ്ങള്‍ക്കു വഴി മാറുന്നു, മന
സ്സക്ഷയഖനിയത്രേ, ഖനനം തുടങ്ങി ഞാന്‍.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും

സുഗതകുമാരിയുടെ രചനയെ ആസ്പദമാക്കിയുള്ള (ഒരേ) ഒരു ചലച്ചിത്രം