കവിത :: പ്രതിമ

എസ്. സലിംകുമാർ



പ്രതിമക്കടയിലെ വിജന സായാഹ്നത്തില്‍
മറ്റൊരു പ്രതിമയായ് ഞാനുണര്‍ ന്നിരിക്കുന്നു .

കടങ്ങള്‍ വീട്ടാന്‍ വഴി തേടി ഞാന്‍ വന്നെത്തിയ
തനന്ത വിശാലമാം നഗര ക്കൊടുന്കാട്ടില്‍ .

ബിന്ദു വായ്ത്തുടങ്ങിയ കടമോ സഹസ്രാര
പത്മമായ് മാറി സിരാപഡലം തോറും കടം..

അനന്ത ഋണഫണി തുപ്പിയ വിഷം പടര്‍
ന്നെരിതീ പോലെന്‍ ചിന്താ സരണി തപിക്കുന്നു.

വ്യാകുല കുലം പോലെ തള്ളി നീക്കുന്നു കാലം
വെള്ളവും ചോറും കടം, വെളിച്ചം പോലും കടം..

മേല്‍ത്തരം പ്രതിമകള്‍ വില്‍ക്കുന്ന കടയിലെ
കാവലാളായ് ഞാനെന്നുമിരിപ്പൂ പ്രതിമ പോല്‍..

പ്രതിമയ്ക്കെന്തു വില!! നിസ്വര്‍ക്ക് വിലയില്ല
പ്രതിമ ക്കടായി ലെക്കാരുമേ വരുനില്ല .

ഹൃദയം കടത്തി ന്‍റെ ശിലയാ യുറച്ചതില്‍
നിന്നത്രേ പൊടിയുന്നു, കന്മദം, മഹാമൗനം..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

Statue of Reverend Ferdinand Kittel (1832-1903) Near Mayo Hall, MG.road, Bangalore :: photo by S.Salim Kumar

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും