പോസ്റ്റുകള്‍

ഓഗസ്റ്റ്, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഭീമന്‍

എസ്. സലിംകുമാർ  അവര്‍ പണിയുന്ന നഗരത്തിലവ  രടിമകള്‍ പിതാവധികാരഭീമ  നടക്കി വാഴുന്നു,  സകല   ലോകവു   മവന്റെ  കൊട്ടിനു ചുവടു വയ്ക്കുന്നു.  അവരുടെ ഹൃത്തു മവരുടെ ജീവ  ധമനിയും ദിനചരിതവും, ചോര  വിയര്‍പ്പുകള്‍ വീണു നനഞ്ഞ ഭൂമിയു  മതിന്‍ ഋതുക്കളുമടക്കി വാഴുവോ  നധികാര ഭീമന്‍ നഗരരാക്ഷസന്‍ .. അസുഖ വിത്തുകളവന്‍ വിതയ്ക്കുന്നു  കലപ്പകള്‍ ജീവനുഴുതു മാറ്റുന്നു.  ശിലാ ഹൃദയത്തില്‍ തരി വെളിച്ചവു  മെഴാതവന്‍ ചാട്ട ചുഴററിയോതുന്നു:  പണി കഴിക്കുക പടകുടീരങ്ങള്‍  പട തുടങ്ങുവാന്‍ സമയമാവുന്നു.  അവനതിഭീമനതിശക്തന്‍ രുദ്രന്‍ അവനു കേഴ്വിയില്ലവനു  കാഴ്ചയു  ണ്ടവന്റെ  വാഴ്ത്തുകള്‍ ജനമുരയ്ക്കുന്നു.. ശതനിലസൌധമതിന്നറകളില്‍  തല പുകച്ചിരുന്നഹര്‍നിശം ധന ഗണനകള്‍ ചെയ്‌വൂ ജനസമുച്ചയം .. അവനു കാണുവാനരങ്ങുകള്‍ തോറും  അണി നിരത്തുന്നു വിശേഷ ദ്രവ്യങ്ങള്‍  അവനല്ലോ ബകന്‍ അവന്‍ തന്നെ ഭീമ നവനില്ല ദയ ,ഹൃദയവുമില്ല.  അവന്നകം പൊള്ള തലയ്ക്കകം ശൂന്യം  അവന്‍ ഭരിക്കുന്നുണ്ടുലകു മൊത്തവും.  അവന്‍ ഞൊടിക്കു...

മഹാഭാരതം

  എസ്. സലിംകുമാർ  മാറി മാറി വരുന്ന രാഷ്ട്രീയമുന്നണി സംവിധാനത്തെ പ്പറ്റിയുള്ളതാണ് ഈ കവിത. രചന 1991. പ്രസിദ്ധീകരണം 'കേരളപത്രിക' 1996  മൃഗശീര്‍ഷനാം രാജാവെത്തുന്നു പടനില ത്തെതിര്‍ക്കാന്‍ മൃഗകായന്‍ പ്രമുഖ ശത്രു പണ്ടേ. യുദ്ധമായ്‌ മഹാദ്വന്ദ യുദ്ധമായ്‌ മൃഗശീര്‍ശന്‍  തന്നുടെയധികാരമകുടം തെറിക്കുന്നു  മകുടം ലഭിച്ചതോ മൃഗകായനാണവന്‍  ഭരിച്ചു കുറേക്കാലം മകുടം തെറിക്കാതെ ശാന്തിയായ് കുറേക്കാലം.. മുടിഞ്ഞു ജനാവലി.. അത്ഭുതം !മഹാത്ഭുതം!! പത്രങ്ങളുല്‍ഘോഷിച്ചു. അങ്ങനെ യടങ്ങുമോ ശാന്തിയാല്‍ ഭടവൃന്ദം?  പിന്നെയും തുടങ്ങലായ് യുദ്ധമേ..മഹായുദ്ധം. പൂര്‍വാവതാരങ്ങളോ പുതുതായവതരി ച്ചെത്തുന്നു നവയുദ്ധ യോജ്യരായ് സന്നദ്ധരായ് . കൃഷ്ണനും സുയോധന വൃന്ദവുമൊരു പക്ഷം  ഭീഷ്മരും കുന്തീപുത്രര്‍ മൂവരും മറു പക്ഷം. നകുലസഹദേവസോദരര്‍ നിക്ഷ്പക്ഷരായ്  കാരണം മാദ്രീപുത്രര്‍ മറ്റോരമ്മതന്‍ മക്കള്‍  . പൊരിഞ്ഞ പോരാട്ടമായസ്ത്രങ്ങളഗ്നി,ബ്രഹ് മം ! ആവനാഴികള്‍ മൊത്തം ശൂന്യമായവസാനം  കൃഷ്ണനും പിതാമഹഭീഷ്മരും മാദ്രീപുത്രര്‍  രണ്ടാളും ശിഖണ്ടിയുമല്ലാതെയൊരുത്തരും  ശേഷിച്ചതില്ല യുദ്ധഭൂമിയില്‍, സ...

വേനല്‍ക്കണ്ടം

കഥാകവിത  എസ്. സലിംകുമാർ  രാവിലെ മൂടല്‍മഞ്ഞാണെട്ടാവും മണി  വെയി ലെത്തുവാന്‍, സദാ സ്വപ്നമല്ലാതെ പണിയൊന്നു മില്ലെനിക്കിതിനിടെ കടങ്ങള്‍ കടന്നേറി നേര്‍വഴികളെയൊക്കെ വളഞ്ഞ വഴിയാക്കി. ജ്ഞാനത്തില്‍ സമുന്നതന്‍ ചങ്ങാതിയൊരുത്തനെന്‍ സര്‍വ്വപാപവും കാലാകാലങ്ങള്‍ തോറും പൊറു ത്തെന്നെയും കൂട്ടി തന്‍റെ കൂട്ടത്തില്‍ വസിക്കുവാന്‍. ആദ്യം ഞാനവന്നൊപ്പം കൂടിയയിരുട്ടറ  (വാടകയ്ക്കൊരു മുറി) യ്ക്കടുത്തു കാടിന്‍ ഹൃത്തില്‍ നിന്നുറവെടുത്തെത്തും പാട്ടുകാരനാമൊരു പാറത്തോടത്തില്‍ നിത്യം നീരാട്ടിനെത്തും  ​ നാരീ-  രത്നങ്ങള്‍ (പുലര്‍ക്കണിക്കൊന്നകള്‍ പൂമേനികള്‍) സ്വര്‍ണകുംഭങ്ങള്‍ മുഖചന്ദ്രിക മഹാനന്ദ ലബ്ധിക്കു മറ്റെന്തിനി വേണമെന്‍ കലികാല മങ്ങനെ കിനാക്കളിലൊഴുകി നടക്കുമ്പോള്‍ എത്തുന്നു മലയുടെ നിറുക പിളര്‍ന്നൊരു പ്രളയം, അതിന്നൊപ്പം കൂട്ടുകാര്‍ ഗുമസ്തന്മാര്‍ മുടക്കീ പണി, കാര്യം ശമ്പളപരം പുണ്യം, സമരം സമാരാധ്യം തുടരുന്നനിശ്ചിതം. കടയില്‍ പറ്റേറെയായ്, അങ്ങോട്ടു പോകാതായി. വേല ചുറ്റലായെന്‍റെ വേല നിത്യവും, മഴ കൊണ്ടു കൊണ്ടെത്തീ ഗുഹയ്ക്കുള്ളില്‍ ഞാന്‍ ,മഴയാണ് രാപ്പകല്‍, പുലര്‍ക്കണിക്കൊന്നകള്‍ കാണ്മാനില്ല...

​ പടപേടിച്ചു പന്തളത്തെത്തിയപ്പോൾ പന്തളം കേരളവർമ്മയും പന്തളം കെ പി രാമൻ പിള്ളയും

ഇമേജ്
  എസ്. സലിംകുമാർ  ദശകങ്ങളായി  കേരളത്തിൽ  ഏറ്റവുമ ധികം ചൊല്ലപ്പെടുന്ന  മതേതര പ്രാർത്ഥനാഗീതങ്ങൾ രണ്ടും എഴുതിയത് പന്തളത്തുകാരാണ്. പന്തളം  കേരളവർമ്മ ( ദൈവമേ കൈതൊഴാം), പന്തളം കെ പി രാമൻ പിള്ള (   അഖിലാണ്ഡമണ്ഡലം).  പന്തളം കേരളവർമ്മ കവിയും പ്രസാധകനും  പന്തളം രാജകുടുംബാംഗവുമായിരുന്നു മഹാകവി പന്തളം കേരളവർമ്മ   (ജനുവരി 1879 -  ജൂൺ 1919)    ജനിച്ചത് പന്തളത്താണ്. ഇരുപതു വയസ്സായപ്പോഴേക്കും കവി എന്ന നിലയിൽ അറിയപ്പെട്ടുകഴിഞ്ഞിരുന്നു. 1904 നവംബർ 16ന് കവനകൗമുദി എന്ന പദ്യപാക്ഷികം സ്വന്തം ഉടമസ്ഥതയിലും പത്രാധിപത്യത്തിലും ആരംഭിച്ചു. അതിൽ അറിയിപ്പ്, പരസ്യം, മുഖപ്രസംഗം, വാർത്ത, ഗ്രന്ഥനിരൂപണം തുടങ്ങി എല്ലാ ഇനങ്ങളും പദ്യത്തിലായിരുന്നു.  പന്തളം കേരളവർമ്മ ഇന്നും പ്രസക്തമായ പല വിഷയങ്ങളെക്കുറിച്ചും മുഖപ്രസംഗങ്ങളും എഴുതി. പ്രസിദ്ധമായ ഒട്ടേറെ ബാലകവിതകളും അദ്ദേഹം രചിച്ചു.  കൊച്ചി മഹാരാജാവ് 'കവിതിലകൻ' ബിരുദം നൽകി. തിരുവിതാംകൂർ മഹാരാജാവിന്റെ വിദ്വൽ സദസ്സിൽ അംഗമായിരുന്നു. 1094 ഇടവം 28ന് (1919 ജൂൺ11) നാല്പതാം വയസ്സിൽ പന്തളം കേരളവർമ്മ അന്തരിച്ചു. കൃ...

കുടിക്കുന്തോറും വളരുകയും വളരുന്തോറും കുടിക്കുകയും ചെയ്യുന്ന കേരളം. നമ്മുടെ ചിഹ്നം കുപ്പി !!!

ഇമേജ്
എസ് . സലിംകുമാർ    കുറച്ചു വർഷങ്ങൾക്കു  മുമ്പ് മദ്യശാലകൾ ജനങ്ങൾക്കു  (കുടിയസമൂഹത്തിനു) സൗകര്യപ്രദമായി വഴിയരുകിൽ  സ്ഥാപിക്കാൻ സംസ്ഥാനപാതകളെ   നാട്ടു വഴികളായി തരം താഴ്ത്തുന്ന നിലയിലേക്ക് സർക്കാരും തരംതാഴാൻ തീരുമാനിച്ചിരുന്നു . ഏതായാലും അത്രയും തരം  താഴേണ്ട എന്ന് കോടതി പറഞ്ഞത് ഭാഗ്യം. ജനജീവിതത്തെ തരംതാഴ്ത്തുന്ന ഭരണകൂടങ്ങൾ ഇതും  ഇതിലപ്പുറവും ചെയ്യും എന്ന് കോടതിക്ക് തോന്നിയിരിക്കണം. പ്രധാന വഴികൾ ചെറുവഴികളായി ഡീനോട്ടിഫൈ ചെയ്യുമ്പോൾ ഉണ്ടാവാനിടയുള്ള   പ്രശ്നങ്ങളെപ്പറ്റിയും സർക്കാരിന്റെ തലയിൽ വെളിച്ചം വീണിട്ടാവണം ആ പരിപാടി നിർത്തിയെന്നു തോന്നുന്നു. ഒരു വർഷം  ശരാശരി പന്ത്രണ്ടായിരം കോടി രൂപയുടെ മദ്യം ബീവറെജസ് കോര്പറേഷൻ മാത്രം കേരളത്തിൽ വിൽക്കുന്നു.  മറ്റു സ്രോതസ്സുകളിലൂടെ ലഭിച്ചതുൾപ്പെടെ മലയാളികൾ കുടിച്ചു വറ്റിച്ച മദ്യക്കടലിൻ്റെ  ആഴവും പരപ്പും ഇതിലും എത്രയോ വലുതാണ്. മദ്യക്കച്ചവടം നിർത്തിയാൽ ആപ്പീസ് പൂട്ടുന്ന സർക്കാരുകൾ മാത്രമേ കേരളം ഇതുവരെ ഭരിച്ചിട്ടുള്ളൂ. ഇനിയങ്ങോട്ടും അങ്ങനെത്തന്നെയ...

‘മനുഷ്യൻ മരിക്കുമ്പോൾ ഒരു തുള്ളി പുഴവെള്ളം അന്ത്യതീർത്ഥമാവുന്നു, പുഴകൾ മരിക്കുമ്പോൾ നാം എന്തു ചെയ്യുന്നു?” ഓ.വി.വിജയൻ

ഇമേജ്
എസ്. സലിംകുമാർ   ‘മനുഷ്യൻ മരിക്കുമ്പോൾ ഒരു തുള്ളി പുഴവെള്ളം അന്ത്യതീർത്ഥമാവുന്നു, പുഴകൾ മരിക്കുമ്പോൾ നാം എന്തു  ചെയ്യുന്നു?” എന്ന് മലയാളത്തിന്റെ മഹാനായ നോവലിസ്റ്റ് ഓ.വി.വിജയൻ ഒരിക്കൽ എഴുതിയിട്ടുണ്ട്.  ജലസമൃദ്ധിയെപ്പറ്റി മലയാളികൾ ഊറ്റം കൊണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. പുഴയിലെ കുളിയും വസ്ത്രം അലക്കും ഒക്കെ ഓർമ്മകളായി. 43 നദികൾ ഉണ്ടായിട്ടും മലയാളി കുടിവെള്ളത്തിന് കുപ്പിയെ ആശ്രയിക്കുന്നു. എല്ലാ നദികളും വരണ്ടു  പോവുകയോ മലിനമാവുകയോ ചെയ്തു. കേരളത്തിലെ നദികളിൽ ഏറെയും പ്രത്യേകിച്ച് നഗരങ്ങളിലൂടെ ഒഴുകുന്ന നദികൾ  യഥാർത്ഥത്തിൽ ഒഴുകുന്നില്ല.കെട്ടിക്കിടക്കു കയാണ്. ഇവയിലെ വെള്ളം  കുടിക്കുന്നതു പോകട്ടെ, കുളിക്കാനോ ജലസേചനത്തിനുപോലുമോ ഉപയോഗിക്കാൻ പറ്റാത്ത വിധത്തിൽ മലിനമായിട്ടുണ്ട്. കേരളത്തിലെ നദികളിൽ എല്ലാം വെള്ളപ്പൊക്കം ഉണ്ടാവാറുണ്ട്. മഴ പെയ്തു നദികളിൽ നിറയുന്ന ജലം ഏതാനും മിനുട്ടുകൾ കൊണ്ട് കടലിലേക്ക് ഒഴുകിപ്പോകുന്നു. മഴ കഴിഞ്ഞാൽ വീണ്ടും നദികൾ ദുർബ്ബലമാവുന്നു. ജലം ഇല്ലാതാവുന്നു. ഇത് തടഞ്ഞു ജലലഭ്യത വർഷം  മൊത്തം ഉറപ്പു വരുത്താവുന്ന തരത്തിലുള്ള സംഭരണ വിതരണ രീതികൾ കൈക്കൊള...

മറുനാട്ടിൽ വളരുന്ന മലയാളഭാഷ

ഇമേജ്
എസ്. സലിംകുമാർ മറുനാടൻ മലയാളികൾ മലയാളഭാഷയുടെ വളർച്ചയിൽ എന്ത് പങ്കാണ് വഹിക്കുന്നത് എന്ന അന്വേഷണം കൗതുകാവഹമാണെന്നു തോന്നുന്നു. ലോകെത്തെല്ലായിടത്തും മലയാളികൾ ഉണ്ട്. അവിടൊക്കെ ചില ഓഫീസുകളിലും ആശുപത്രികളിലും നടപ്പുഭാഷ മലയാളം ആണ്. മലയാളം മറന്നുകൊണ്ട് (അങ്ങനെ മറക്കാൻ കഴിയുമോ?) അതാതു ദേശങ്ങളിലെ ഭാഷകൾ അവിടെത്താമസിക്കുന്ന മലയാളികൾ വീട്ടിൽ സംസാരിക്കുണ്ടാവാം. അത് മലയാളിത്തത്തെ മറക്കുവാനുള്ള ശ്രമത്തെക്കാൾ വസിക്കുന്ന ഇടത്തു തന്റെ ഇടപഴകലിന്റെ ഭാഗം ആവാം. അത്തരം കൃത്രിമമായ സാമൂഹ്യ സന്ദർഭങ്ങൾ അവിടെ ഉണ്ടാവാം. പക്ഷെ അത്തരക്കാർ വളരെ ചെറിയ  ശതമാനം    മാത്രമേയുള്ളു. കേരളത്തിന് പുറത്തുള്ള മലയാളികൽ അവർ വസിക്കുന്ന ഇടങ്ങളിലെ ഭാഷ നന്നായി കൈകാര്യം ചെയ്യുന്നു. അങ്ങനെ തദ്ദേശീയരുടെ കൂടെ ഇടപഴകുന്നതിലൂടെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ ഇഴുകിച്ചേർന്നു ജീവിക്കുന്നു. അതെ സമയം തന്റെ മലയാളിത്തം കാത്തു സൂക്ഷിക്കുകയും ചെയ്യുന്നു. തൻ വസിക്കുന്ന പ്രദേശത്തെ ഭാഷയിൽ ഇറങ്ങുന്ന പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വായിക്കുന്നു, ആ ഭാഷയിലെ മികച്ച കൃതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നു. അങ്ങനെ മറുനാടൻ മലയാളികൾ വിവർ...

തവളമന്ത്രം

ഇമേജ്
എസ്. സലിംകുമാർ  നടനും നിർമ്മാതാവും ഐടി വിദഗ്ദ്ധനുമായ  പ്രകാശ്‌   ബാരെയുടെ ഓർമ്മകളിൽ നിന്നാണ് ഇത് . അദ്ദേഹം പാലക്കാട് എഞ്ചിനീറിംഗ് കോളജിൽ ചേർന്ന വർഷത്തെ റാഗിംഗ് ആണ് സന്ദർഭം.  സീനിയേഴ്സ് ജൂനിയേഴ്സിനെക്കൊണ്ട് നിർബ്ബന്ധമായും മന:പാഠം പഠിപ്പിക്കുന്ന ഒന്നാണ് 'തവളമന്ത്രം'. തവളമന്ത്രം ചൊല്ലിയാൽ  തവളകൾ കൂട്ടത്തോടെ വരും. എഞ്ചിനീയറിംഗ് കഴിയുമ്പോൾ ജോലിയൊന്നും കിട്ടിയില്ലെങ്കിലും തവളപിടുത്തം കൊണ്ട് ജീവിക്കാമല്ലോ. അതിനാൽ തവളമന്ത്രം എല്ലാ ജൂനിയേഴ്സും നിർബ്ബന്ധമായും പഠിച്ചിരിക്കണം.  ഇതാണ് തവളമന്ത്രം:  തവളമന്ത്രം 0 ബ്രഹ്മാണ്ഡം വാരിഡാണ്ഡം ഠകുട മകുടം ടര്‍പ്പിടാണ്ഡം ഡ്ടിമാ ഡ്ടിമാ ഡ്ടിമാ ഡ്ടിഠിമം ടകടകടൈ ഹേജിത്തേത് തൃത്തേത് തൃത്തയാത് കങ്കണം കുങ്കണാങ്കേ 0  

മുന്‍ഷിയും (കണ്ടക്റ്റര്‍) കുട്ടിയും (കഥാകവിത)

ഇമേജ്
എസ്. സലിംകുമാർ  ​മുൻഷി പരമു പിള്ള മുന്‍ഷി സാര്‍ മുറുക്കുന്നു  കളീക്കല്‍ കിഴക്കേതില്‍ മുന്‍ഷിയും ശിഷ്യന്മാരും ഇരിക്കുന്നൊരു ദിനം. കറിയാ (കാര്യസ്ഥനാ) ണനങ്ങാതെല്ലാം കണ്ടും കുറിയോണ്ടിടയ്ക്കിടെ   വീശിയും നില കൊണ്ടു.  ഉണ്ണിത്താന്‍, പൂതംകര  ഗോപിയും, വൃന്ദാവനം ഗോപിയും ജനാര്‍ദ്ദനന്‍  പിള്ളയും സദാ ഹാജര്‍. വരുന്നു മോട്ടോര്‍ സൈക്കിള്‍  (ബി.എസ്.എ അമേരിക്കന്‍) ഭാര്‍ഗവന്‍പിള്ള  കെ.എം. ചിരിയും ഡയറിയും.  അവരെല്ലാരും ചേര്‍ന്നു വര്‍ത്തമാനത്തില്‍ നേരം നീക്കവേ വരുന്നൊരാള്‍    കണ്ടക്റ്റര്‍ കുട്ടി (സാക്ഷാല്‍) . ചെക്കറാണിപ്പോള്‍  കുട്ടി  പിരിച്ചു വിട്ടു പാവം കുട്ടിയെ മുതലാളി കാരണം സാഭാകോപം. സംഭവം വിവരിച്ചു  മുന്‍ഷിയെ  കേള്‍പ്പിക്കുന്നു സംഭാരം റെഡിയാക്കി  കറിയാ കൊടുക്കുന്നു. ഒരു നാള്‍ ചെക്കര്‍ കുട്ടി  ചെക്കിങ്ങ് നടത്തുന്നു.. കറ്റാനത്തെത്തി  വണ്ടി  കത്തനാര്‍ കയറുന്നു.  കത്തനാര്‍ക്കിരിപ്പിടം കിട്ടുന്നു , വെട്ടിക്കോട്ടു  പുഞ്ചയ്ക്കു സമീപത്തു  നിന്നൊരു യുവതിയാം ഗര്‍ഭിണി കയറുന്നു  സീറ്റില്ല...