വിരഹഗിരി

സ്. സലിംകുമാർ 



വിരഹഗിരിയിലെ വിവരവുമായ്
വരും കരിമുകിലേ
നിന്‍റെ വജ്ര കുണ്ഡലദീപ്തിയില്‍
വനജ്ജ്വാല പൂത്തു.


മിഴി തുറക്കൂ നീ തൃത്താരാകേ
നിന്‍റെ രശ്മികള്‍ പകരുന്നോരൂര്‍ജ്ജത്തില്‍
വിടരട്ടെ സഹസ്രാരപദ്മം.


പത്മായതലോചന പാര്‍വതി
തപം ചെയ്ത പര്‍വതസാനുവില്‍
നിന്‍റെ പുഞ്ചിരി പതിയുന്നു,
പുലരൊളി നിന്നെ നമിക്കുന്നു.


ഉദയഗിരി ശൃംഗത്തിലുയരും
പൊന്‍ ചെമ്പകത്തില്‍
നിന്‍ മന്ദസ്മിതം പൂത്തു പുളയുന്നു ..
നീ മിഴി തുറന്നെന്നു തോന്നുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

Statue of Reverend Ferdinand Kittel (1832-1903) Near Mayo Hall, MG.road, Bangalore :: photo by S.Salim Kumar

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും