​കവിത :: കുറുമ്പകര

​എസ്. സലിംകുമാർ


എന്‍റെ നാടത്രേ കുറുമ്പകര.
പണ്ട് കുറുമ്പ യാള്‍ വാണ നാട്.
താണ നിലത്തൊക്കെ നീരോട്ടം
മേലെ നിലത്തൊക്കെ വേരോട്ടം
കാവിലെത്തേവ നു പാവ് മുണ്ട്
ആവുംമട്ടെത്തിച്ച കള്ളുമുണ്ട്‌
തിന്നുവാന്‍ തെച്ചിപ്പഴങ്ങളുണ്ട്
വാഴത്തേന്‍ ദാഹമടക്കുവാനും
മഞ്ഞ മുളയുമൊടിങ്കണയും
പുല്ലാഞ്ഞി, ഞാറയും താളുമുണ്ട്‌.
കൈത്തോട്ടു വക്കില്‍ കുളഞ്ഞിയുണ്ട്
കാണാ ക്കുള ക്കോഴി ക്കൂടുമുണ്ട്‌
തോട്ടില്‍ വരാലും മുഴിയു മുണ്ട്‌
ഒറ്റാലുകുത്തിപ്പിടിക്കലുണ്ട് .
വെട്ടിപ്പഴങ്ങളും മൂട്ടിപ്പഴവും..
പോരാതെ വന്നാല്‍ കൊരണ്ടിപ്പഴം..
പ്ലാവുകള്‍ കയ്പ്പന്‍ വരിയ്ക്ക കൂഴ
നീളന്‍ പടര്‍പ്പനും ചെമ്പരത്തി.
മാവുകള്‍ മൂവാണ്ടന്‍ കപ്പ, നാടന്‍,
നല്ല കിളിച്ചു ണ്ടന്‍, കര്‍പ്പൂര മാങ്ങാ
ചേനയും കാച്ചിലും ചേമ്പ് മരച്ചീനി
വാഴകള്‍, കൊല്ല, വഴുതിന,വെറ്റക്കൊടി.
ആഞ്ഞിലി, പ്ലാ,വീട്ടി, ​തേക്കുമരം
മാവ് പുളികല്‍ കുളമാവ് വല്ലഭം..
ഈറ്റയും ചൂരല്‍, മുളകളും തെങ്ങും
നെല്ലിനം ചേറാടി പൊക്കാളി ....
ഇങ്ങനെ പോകുന്നു വര്‍ത്തമാനം..
ബാക്കിയിനിയുള്ള ലക്കങ്ങളില്‍..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

Statue of Reverend Ferdinand Kittel (1832-1903) Near Mayo Hall, MG.road, Bangalore :: photo by S.Salim Kumar

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും