'ബാലൻ' മുതൽ ഒറ്റവാടാ തെരുവ് വരെ അബ്ദുക്ക എന്ന ജെ.ഏ.ആർ. ആനന്ദ്
എസ്. സലിംകുമാർ
ശിവൻകോവിൽ ക്രോസ്സ് സ്ട്രീറ്റിലൂടെ നേരെ ചെന്നാൽ ഒരു കവല. അവിടുന്ന് ഇടത്തോട്ട് തിരിയുന്ന മൂലയിൽ ഒരു അമ്പലം പണി നടക്കുകയാണ്. മിക്കവാറും പണി തീർന്ന അമ്പലത്തിന്റെ മതിലിൽ ഒരാൾ കാക്കി നിക്കർ മിക്കവാറും പുറത്തുകാട്ടി ലുങ്കി കുറുക്കി മടക്കിക്കുത്തി ഇരിക്കുന്നുണ്ടാവും. അമ്പലത്തിന്റെ ഉടമ ദൊരൈ ആണത്. കവിളിലാകെ പടർന്നു നിൽക്കുന്ന കൊമ്പൻ മീശയും ചുവന്ന കണ്ണുകളുമായി എപ്പോഴും ദൊരൈ അവിടെത്തന്നെ ഇരിക്കുന്നുണ്ടാവും വഴിയേ പോകുന്നവരോട് ദൊരൈ പറയും :വാങ്കോ വന്തു ശാപ്പിട്ടു പോങ്കോ.
ദൊരൈ വാറ്റുചാരായക്കച്ചവടക്കാരൻ ആണ്. മദ്യനിരോധനം ആണെങ്കിലും ദൊരൈക്ക് അതൊന്നും ബാധകമല്ല. ദൊരൈയുടെ അമ്പലത്തിനടുത്തു നിന്നാണ് ഒറ്റവാടാ തെരുവ് തുടങ്ങുന്നത്. മദ്രാസിൽ അന്തർദേശീയ ഫിലിം ഫെസ്റ്റിവൽ നടക്കുന്ന സമയത്ത് സ്വിറ്റ്‌സർലാന്റുകാരനായ ഒരു സംവിധായകനുമൊത്തു ജോൺ ഏബ്രഹാം കോടമ്പാക്കത്ത് കറങ്ങി നടന്നു. ഒരു അത്ഭുതം കാട്ടിത്തരാം എന്ന് പറഞ്ഞു ജോൺ അയാളെയും കൊണ്ടു ദൊരൈയുടെ അമ്പലത്തിൽ കയറിച്ചെന്നു. ശ്രീകോവിലിനായി പണിത മുറിയിൽ കന്നാസുകൾ നിരത്തി വച്ചിട്ടുണ്ട്. അവിടുന്ന് ചാരായം വാങ്ങിക്കുടിക്കുകയും സായിപ്പിന് വാങ്ങിക്കൊടുക്കുകയും ചെയ്തു.
അവിടുന്ന് നേരെപോയി ഇടത്തേക്കു വളഞ്ഞു കുതിരലാടത്തിന്റെ ആകൃതിയിൽ ഉള്ള ഒറ്റവാടാ തെരുവ്
അവസാനിക്കുന്നതിനു കുറച്ചു മുമ്പ് പളനിയുടെ അമ്പലം. ദൊരൈയുടെ ശിഷ്യൻ ആണ് പളനി . അവർ തമ്മിൽ പിണങ്ങി. പളനിയും വാറ്റുചാരായക്കച്ചവടക്കാരൻ ആണ്. പളനിയാണ് ആദ്യം അമ്പലം പണിതത്. തെരുവിൽ എന്ത് പ്രശ്നം ഉണ്ടായാലും മധ്യസ്ഥത വഹിക്കുന്നത് പളനിയാണ്.
പളനിയുടെ അമ്പലത്തിന്റെ തൊട്ടപ്പുറത്തുള്ള വീട്ടിൽ ഇസ്മായിലിക്കയുടെ കുടുംബത്തിനൊപ്പം ആണ് ഞാൻ താമസിക്കുന്നത്. 'അവളുടെ രാവുകൾ' ഉൾപ്പെടെയുള്ള മുരളീ മൂവീസിന്റെ ചിത്രങ്ങളുടെ പ്രൊഡക്ഷൻ മാനേജർ ആയിരുന്നു ഇക്ക. പിൽക്കാലത്ത്എ ഫാസിലിന്റെ 'പൂവിനു പുതിയ പൂന്തെന്നൽ' തുടങ്ങിയ ചില പടങ്ങളുടെയും പ്രൊഡക്ഷൻ മാനേജർ ആയിരുന്നു.
എതിർവശത്തു നാല് വീടുകൾ ഉള്ള ഒരു ലൈൻ കെട്ടിടമാണ്. ആദ്യത്തെ വീട്ടിൽ ഒരു തെലുങ്ക് തിരക്കഥാ കൃത്തും കുടുംബവുമാണ് താമസിക്കുന്നത്. അയാളുടെ പേര് ആർക്കും അറിയില്ല. ഗുരു അപ്പാ എന്നാണു അയാളെ തെരുവിൽ എല്ലാവരും വിളിക്കുന്നത്. അയാളുടെ മകൻ ഗുരു നാലിലോ അഞ്ചിലോ ആണ് പഠിക്കുന്നത്. (ഗുരു ഇപ്പോൾ തെലുങ്കിലെ അറിയപ്പെടുന്ന സംവിധായകൻ ആണെന്നു കേട്ടു).
അതിനടുത്തു അബ്ദുക്കയും കുടുംബവും താമസിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യയെ എല്ലാവരും ആപ്പക്കാരി ഉമ്മ എന്ന് വിളിച്ചു. അവർ ദിവസവും അതിരാവിലെതന്നെ അടുപ്പിൽ തീ കത്തിച്ചു അപ്പം ഉണ്ടാക്കിത്തുടങ്ങും . പരിസരവാസിക അപ്പുറത്തെ തെരുവികളെ ആളുകളും ഒക്കെ വന്നു അപ്പം വാങ്ങിക്കൊണ്ടു പോകും. മൂന്നു ബാൻഡിന്റെ ഒരു ഫോറിൻ റേഡിയോ കയ്യിൽ വച്ചുകൊണ്ടു ഇപ്പോഴും പാട്ടും വർത്തയുമൊക്കെ കേട്ട് ഇരിക്കുകയല്ലാതെ അബ്ദുക്കയ്ക്കു നേരംപോക്ക് ഒന്നുമില്ല. ചിലപ്പോൾ ഞങ്ങൾ താമസിക്കുന്നിടത്തു വന്ന് മനോരമ പത്രം വാങ്ങിക്കൊണ്ടുണ് പോകും. പലപ്പോഴും ഞാനാണ് പത്രം എടുത്തു കൊടുക്കുന്നത്. ഒരു ദിവസം അബ്ദുക്ക പത്രം എടുക്കുവാൻ വന്നു ബെല്ലടിച്ച പ്പോൾ ഇസ്മായിലിക്കയുടെ ഭാര്യ സുബൈദ (സുപ്രഭമേനോൻ) എന്നോടു പറഞ്ഞു : അബ്ദുക്കയാണെങ്കിൽ പത്രം വായിച്ചിട്ടു വേഗം തിരികെത്തരണമെന്നു പറഞ്ഞേക്ക്.
ഞാൻ അതുപോലെ പറഞ്ഞു. പത്തുമിനിട്ടിനകം അബ്ദുക്ക പത്രം തിരികെ കൊണ്ട് വന്നു. പതിവിനു വിപരീതമായി അബ്ദുക്ക വേഗം പത്രം കൊണ്ടു വന്നു തന്നപ്പോൾ ഇസ്മായിലിക്ക ചോദിച്ചു : ഇന്ന് വേഗം പത്രം വായിച്ചു കഴിഞ്ഞോ?
പത്രം വേഗം കൊണ്ടുവരണമെന്ന്പറഞ്ഞു
ആര് പറഞ്ഞു
ഈ കുട്ടി.. എന്നെ ചൂണ്ടി അബ്ദുക്ക പറഞ്ഞു.
അബ്ദുക്ക പത്രം കൊണ്ട് പോ.. വായിച്ചിട്ടു സൗകര്യം പോലെ തന്നാൽ മതി.
വേണ്ട മോനെ എന്ന് പറഞ്ഞു പത്രം തിരികെത്തന്നിട്ടു അബ്ദുക്കപോയി റേഡിയോയെ ശരണം പ്രാപിച്ചു.
ഇക്ക എന്നെ വഴക്കു പറഞ്ഞു
നീയെന്തിനാ അബ്ദുക്കയോട് അങ്ങനെ പറഞ്ഞത്?
ചേച്ചി പറഞ്ഞിട്ടാണ് പറഞ്ഞത്.
ഇസ്മായിലിക്ക ഭാര്യയെ വഴക്കു പറഞ്ഞു - "നീ പത്രം വായിക്കുകയുമില്ല ആരും വായിക്കാൻ സമ്മതിക്കത്തുമില്ല. മേലാൽ അബ്ദുക്കയോട് അങ്ങനെ പറയരുത്. എപ്പഴെങ്കിലും കൊണ്ടുവരട്ടെ.
പക്ഷെ പിന്നെ ഒരിക്കലും അബ്ദുക്ക പത്രം എടുക്കാൻ വന്നിട്ടില്ല. പക്ഷെ കാണുമ്പോഴുള്ള നിഷ്കളങ്കമായ ആ ചിരിക്കു മാറ്റം ഒന്നും ഇല്ല.
ഒരു ദിവസം അബ്ദുക്കയുടെ ഭാര്യ അദ്ദേഹത്തെ വഴക്കു പറയുകയാണ് : മുതുക്കന്റെ കയ്യിൽ പതിനാറുകാരി പെങ്കൊച്ചിനെ കിട്ടിയമാതിരി എപ്പഴും റേഡിയോയും കെട്ടിപ്പിടിച്ചും കൊണ്ട് അവിടെ ഇരുന്നോ ..."
തെരുവോരം തന്നെയായ മുറ്റത്ത് ഒരു കസേരയിൽ ഇരുന്നു അടുത്തുള്ളവർക്കു ശല്യം ഉണ്ടാക്കാതെ ചെറിയ ശബ്ദത്തിൽ വച്ച റേഡിയോചെവിയോടു ചേർത്തു ചരിഞ്ഞിരിക്കുന്ന അബ്ദുക്കയുടെ രൂപം എനിക്ക് മറക്കാൻ ആവില്ല.
അബ്ദുക്ക ആരാണെന്നല്ലേ ? മലയാളത്തിലെ ആദ്യ ചിത്രമായ ബാലൻ മുതൽ നീലക്കുയിൽ, ചെമ്മീൻ തുടങ്ങിയ ലാൻഡ് മാർക്ക് ചിത്രങ്ങളിലും നൂറുകണക്കിന്ന് മറ്റു ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള
ജാക്കൂബ് അബ്ദുൽ റഹ്മാൻ എന്ന ജെ.എ.ആർ. ആനന്ദ്.
(അടൂർ ഗോപാലകൃഷ്‍ണന്റെ 'വിധേയ'നിൽ അഭിനയിച്ച സബിത ആനന്ദ് അദ്ദേഹത്തിന്റെ മകൾ ആണ്. സബിത അന്ന് എട്ടിലോ ഒമ്പതിലോ പഠിക്കുന്നു. സിനിമയിൽ അല്ലാത്ത നിഷ്കളങ്കമായ ആ ജെ.എ.ആർ. ആനന്ദ് ചിരിയും സമൃദ്ധമായ കോലൻ മുടിയും മുഖത്തെ ദൈന്യതയും ഒരിക്കലും മറക്കാൻ കഴിയില്ല. ആ നല്ല മനുഷ്യനെ ഒരു പത്രം കാരണം നൊമ്പരപ്പെടുത്തിയതിൽ എനിക്ക് വിഷമം തോന്നി.
അബ്ദുക്കയുടെ വീടിനപ്പുറത്തു ഒരു അമ്മയും മകനും മരുമകളും അവരുടെ ഒന്നൊന്നര വയസ്സുള്ള ആൺകുട്ടിയും അടങ്ങുന്ന കുടുംബമാണ്. അവർ മുറുക്ക് ഉണ്ടാക്കി വിൽക്കുന്നവരാണ്. രണ്ടുമൂന്ന് പിള്ളാര് പണിക്കാരായുണ്ട്. ചുറ്റുമുറുക്കാനുണ്ടാക്കുന്നത്. അടുപ്പിൽ ഒരു വലിയ ചീനിച്ചട്ടിയിൽ മുറുക്ക് വറുത്തു കോരിക്കൊണ്ടിരിക്കും. മകൻ അത് അടുക്കി വലിയൊരു വീഞ്ഞപ്പെട്ടിയിൽ വച്ചിട്ട് സൈക്കിളിൽ കൊണ്ടുപോയി ചായക്കടകളിൽ സപ്ലൈ ചെയ്യും. നിലത്തു വിരിച്ച തുണിയിൽ ഹോര്ലിക്സ് കുപ്പിയുടെ മൂടി വച്ചിട്ട് അതിനു ചുറ്റുമായി ചുറ്റിച്ചുറ്റിയാണ് മുറുക്കുണ്ടാക്കുന്നത്. അരിമുറുക്കാന്. അപാര രുചിയാണ്.
അതിനിപ്പുറത് ഇങ്ങേയറ്റത്തെ മുറിയിൽ ഒരു ആർട്ടിസ്റ്റും ഭാര്യയുമാണ് താമസം. അയാൾ അക്കാലതു ചെന്നൈയിലെ പ്രമുഖ അഡ്വെർടൈസിസിങ് കമ്പനിയായ ഫോർ കളർ ആർട്സിലെ ആര്ടിസ്റ്റ് ആണ്. മൗണ്ട് റോഡിലും മദിരാശിയുടെ മറ്റു ഭാഗങ്ങളിലും സ്ഥാപിക്കുന്ന സിനിമയുടെ കൂറ്റൻ കട്ടൗട്ടുകളും ഹോർഡിങ്ങുകളുമൊക്കെയാണ് ഫോർ കളർ ആർട്ട്സിന്റെ പ്രത്യേകതകൾ. കട്ടൗട്ടുകളുടെ പല കഷണങ്ങൾ അയാൾ അവിടെ കൊണ്ടുവച്ചു വരയ്ക്കുന്നത് കാണാം.
വീടുകൾ അതിനപ്പുറത്തുണ്ട്. ഒരു റിട്ടയേർഡ് പോലീസ് ഹെഡ് കൺസ്റ്റബിൾ, അയാളുടെ ഭാര്യ. അയാളെ തെരുവിൽ എല്ലാവരും മാമൻ എന്നും അവരെ മാമി എന്നുമാണ് വിളിക്കുന്നത്. അതിനപ്പുറത് വഴി തീരുന്നിടത്ത് ഒരു കാബറെ നർത്തകിയാണ് താമസിക്കുന്നത്. എന്നും വൈകിട്ട് ആര് മണിയാവുമ്പോൾ ഒരു കാർ വന്നു അവരെ കൊണ്ട് പോകും. പാതിരാത്രി കഴിഞ്ഞു എപ്പോഴെങ്കിലും അവർ കാറിൽത്തന്നെ തിരികെ വരും.
ഞങ്ങൾ താമസിക്കുന്ന വീടിന്റെ അരമതിലിന്റെ അപ്പുറത്തു ഒരു ഒഴിഞ്ഞ പ്ലോട്ടിന്റെ മൂലയിൽ ഉള്ള വീട്ടിൽ താമസിക്കുന്നത് കോടമ്പാക്കത്തെ രാം തിയ്യേറ്ററിൽ പ്രൊജക്ടർ ഓപ്പറേറ്റർ ആണ്. മെലിഞ്ഞു നീണ്ടു വളഞ്ഞ ഒരാൾ. ഞങ്ങൾ താമസിക്കുന്ന വീട് കൃഷ്ണപ്പ എന്നയാളിന്റെതാണ് . അയാളുടെ ഭാര്യയെ ഞങ്ങൾ വീട്ടുകാരമ്മ എന്ന് വിളിച്ചു. അവർക്കു മക്കൾ ഇല്ല. അതിനാൽ അനുജത്തിയുടെ മൂന്നു മക്കളെ അവരാണ് വളർത്തുന്നത്. മൂത്തത് ശേഖർ. ശേഖറിന്റെ ഇളയത് രേവതിയും നളിനിയും. ശേഖർ ഏതോ കമ്പനിയിൽ ജോലിക്കാരൻ ആണ്. സ്‌കൂൾ അവധിയാണെങ്കിൽ രേവതിയും നളിനിയും എപ്പോഴും കളിച്ചും ചിരിച്ചും മുറ്റത്തും ഗേറ്റിനരുകിലും ഒക്കെയുണ്ടാവും. മൂന്ന് മുറികളുള്ള ഒരു ഭേദപ്പെട്ട വീടാണ്. സിറ്റ്ഔട്ടിനോട് ചേർന്നുള്ള മുറി കൃഷ്നപ്പയുടെ ഓഫീസ് കാര്യങ്ങൾക്കുള്ളതാണ്.
പിറകുവശത്തെ പോർഷനിലാണ് കൃഷ്നപ്പയും കുടുംബവും താമസിക്കുന്നത്. മുറ്റത്തുകൂടി പിന്ഭാഗത്തേക്കു ചെന്നാൽ അവിടെ വലതു വശത്തു രണ്ടു മുറികളുള്ള ഒരു ഓലപ്പുരയുന്ണ്ട്. അതിൽ ഒന്നിൽ താത്തയും പാട്ടിയുമാണ് താമസിക്കുന്നത്. താത്ത പത്തറുപതു വയസ്സുള്ള യാൾ ആണ്. മൗണ്ട് റോഡിലെ സ്‌പെൻസർ കമ്പനിയിൽ വാച്ച്മാൻ ആണ്. ഇത്രയും കറുത്ത ഒരാളെ ഞാൻ ആദ്യമായാണ് ണ്കാണുന്നത്. എന്നും രാവിലെ ഒരു സഞ്ചിയിൽ ചോറ്റുപാത്രവും വച്ച് സൈക്കിളിൽ തൂക്കി താത്ത ജോലിക്കു പോകും.
ഞങ്ങളുടെ ജന്നലിനോട് ചേർന്ന് ഒരു മുരിങ്ങ മരം ഉണ്ട്. അരയ്‌ക്കൊപ്പം ഉയരത്തിൽ കവരം പൊട്ടി രണ്ടു തടികളായി വളരുന്ന ഒരു മുരിങ്ങമരം ആണ്. രേവതിയും നളിനിയും കവരത്ത് കയറിയും ഇറങ്ങിയും കളിക്കും. അവിടിരുന്നു പാട്ടു പാടും.ഒരിക്കൽ തലയിൽ പേൻ പെരുകിയിട്ടു നളിനിയുടെ തല മൊട്ടയടിച്ചു . അന്ന് വൈകിട്ടു താത്ത വന്നപ്പോൾ മുരിങ്ങമരത്തിന്റെ കവരത്തിരിക്കുന്ന നളിനിയെ കണ്ടതും താത്ത പാട്ടു പാടി :
"മൊട്ടേം മൊട്ടേം കൂടീരിച്ച്
മുരിങ്ങാമരത്തിൽ എറീരിച്ച്
അങ്കേ നിന്തും വിഴുന്തിരിച്ച്
soothth രണ്ടാ കിഴിഞ്ചിരിച്ച് . "
(വരയിട്ടിരിക്കുന്ന ഭാഗത്ത് അന്നനാളത്തിന്റെന പിൻവാതിലിന്റെ തമിഴ് പേര് ആണ്).
പാട്ടിയാണെങ്കിൽ അതിരാവിലെ എഴുന്നേറ്റു കുളിച്ചു കുങ്കുമം തൊട്ടു മുറവാസൽ (വാതിൽക്കൽ വെള്ളത്തെളിച്ചു വൃത്തിയാക്കി കോലം വരയ്ക്കൽ )ചെയ്തു എല്ലാവരോടും വർത്തമാനം പറഞ്ഞു നേരം പോക്കും. കാതിൽ വലിയ രണ്ടു വട്ടക്കമ്മലുകൾ. അത്രയും തന്നെയുള്ള ഒരു മൂക്കുത്തി.
അതിനപ്പുറത്തു താമസിക്കുന്നത് 'പല്ലവൻ പോക്കുവരത്തു കഴകത്തിലെ (മദ്രാസിലെ സിറ്റി ബസ് സർവീസ്) ഡ്രൈവർ ആണ്. അയാളുടെ അനുജൻ കണ്ടക്ടറും. അവരുടെ സഹോദരി വത്സല അവിവാഹിതയാണ്. രാവിലെതന്നെ മഞ്ഞൾ മുഖത്തുതേച്ചു ഭസ്മക്കുറിയും ഇട്ടു ഓടിനടന്നു ജോലി ചെയ്യുന്ന വത്സലയെ കാണുമ്പോൾ അതേ പേരുള്ള എന്റെ കാമുകിയെ ഓർത്തു. കാമുകി ഇപ്പോൾ എഴുത്തൊന്നും എഴുതാറില്ല.
വീട്ടുകാർ താമസിക്കുന്നതിന്റെ എതിർവശത്തായാണ് ഡ്രൈവറും കണ്ടക്റ്ററും കുടുംബവും താമസിക്കുന്നത്. അതിനിടയിലുള്ള ഇടത്തുകൂടി വലത്തോട് തിരിയുമ്പോൾ അവിടെയും ഒരു വീടുണ്ട്. അവിടെ ഒരു ടീച്ചറും കുടുംബവുമാണ് താമസിക്കുന്നത്. അതിലെ ഇറങ്ങിച്ചെന്നാൽ പളനിയുടെ അമ്പലത്തിന്റെ അകത്തളത്തിലൂടെ വേറെ ഒരു തെരുവിൽ എത്താം. ആ തെരുവ് അവസാനിക്കുന്നത് രാം തിയ്യേറ്ററിൻറെ എതിർവശത്തായാണ്.
താത്തയും പാട്ടിയും താമസിക്കുന്ന ഓലപ്പുരയിലെ രണ്ടാമത്തെ മുറിയിൽ കിനി എന്നൊരു യുവാവാണു താമസിക്കുന്നത്. നട്ടും ബോൾട്ടും ഉണ്ടാക്കുന്ന കമ്പനിയിലാണ് അയാൾ പണിയെടുക്കുന്നത്. മാമയാണ് അയാൾക്ക് അവിടെ വീട് എടുത്തു കൊടുത്തത്. അയാൾ ഒറ്റയ്ക്കാണ് താമസിക്കുന്നത്. അയാൾ മാമയുടെ മകൻ തന്നെയാണെന്നാണ് തെരുവിലേ സംസാരം. മാമിയിൽ മാമയ്ക്കു മക്കൾ ഒന്നുമില്ല. കിനി കരാട്ടെ ബ്ലാക്ക് ബെൽറ്റ് ആണ്. ഒഴിവുള്ളപ്പോഴൊക്കെ ഇസ്മായിലിക്കയുടെ ഒരു വയസ്സ് ആകാറായ മകനെയുമെടുത്ത് കിനി അവിടൊക്കെ നടക്കും.
ചിലപ്പോൾ രേവതിയും നളിനിയും ആ കുട്ടിയുടെ അടുത്തു വന്നു നിന്ന് അവനെ കളിപ്പിക്കും , പാട്ടു പാടും:
"ദോശ നല്ല ദോശ
അരിശി മാവും ഉഴുന്തുമാവും
കൂട്ടിച്ചുട്ട ദോശ
അപ്പാവുക്കു ഒന്ന്
അമ്മാവുക്ക് ഒന്ന്
പാട്ടനുക്കു ഒന്ന്
പാട്ടിയമ്മയ്‌ക്കൊന്ന്
അണ്ണനുക്കു ഒന്ന്
അക്കാവുക്കു ഒന്ന്
മാമനുക്ക് ഒന്ന്
മാമിയാർക്കു ഒന്ന്
പാപ്പാവുക്കു ....രണ്ട്!
ആകെ മൊത്തം പത്ത്
ചീനി നെയ്യെ തൊട്ട്
ഇമ്പമാക തിംപോം ..."
--

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ