പോസ്റ്റുകള്‍

ഒരു തമസ്കരണത്തിൻ്റെ കഥ : ​ഭാര്യയുടെ ആത്മകഥയിൽ നിന്ന് പ്രസാധകർ ഒഴിവാക്കിയ എഴുത്തുകാരൻ ​ അഥവാ ​ ഒരു പ്രശസ്ത എഴുത്തുകാരിയുടെ എഴുന്നൂറ് പേജുള്ള ആത്മകഥ ഇരുന്നൂറ്റമ്പതു പേജായി ചുരുക്കിയ എം കൃഷ്ണൻനായരുടെയും കൂട്ടരുടെയും വീരകൃത്യം

ഇമേജ്
എസ്. സലിംകുമാർ    മുൻഷിയെപ്പറ്റി പറയുമ്പോൾ പലരും ചോദിച്ചിട്ടുണ്ട് : ഏഷ്യാനെറ്റിലെ മുൻഷി ആണോ ? അല്ലെന്നു പറഞ്ഞാൽ ഏതു മുൻഷി? ചക്കീചങ്കരം എഴുതിയ മുൻഷിയാണോ? അതോ കെ എം മുൻഷി എന്ന ഹിന്ദി സാഹിത്യകാരൻ ആണോ? ഏഷ്യാനെറ്റിലെ മുൻഷിയാണെങ്കിൽ എല്ലാവരും എല്ലാം പറഞ്ഞുകഴിയുമ്പോൾ ഉചിതവും അനുചിതമല്ലെന്നു പറയാവുന്ന പഴഞ്ചൊല്ലുകളും കൊണ്ടു  കാര്യങ്ങളെ ഉപസംഹരിക്കുന്ന ഒരു മാന്യദേഹം ആണല്ലോ. ചക്കീചങ്കരം എഴുതിയത് മുൻഷി രാമക്കുറുപ്പ് ആണ്. അവരൊന്നുമല്ല - ഇത് വേറെ മുൻഷിയാണ് - മുൻഷി പരമുപിള്ള.     ഇരുപതാം നൂറ്റാണ്ടിൻ്റെ  ആദ്യപകുതിയിലെ കേരളീയ പത്രപ്രവർത്തന-നാടക-സിനിമാ-രാഷ് ട്രീയ ചരിത്രങ്ങൾ മുൻഷിയുടെ കയ്യൊപ്പു  പതിഞ്ഞവയാണ്. ചവുട്ടിത്താഴ്ത്തുംതോറും ഉയർന്നുവരുന്ന ഒരു ഊർജ്ജം മുൻഷിക്കൃതികളിൽ ഉണ്ട്. മലയാളനാടകരംഗത്ത് തമിഴ് മട്ടിലുള്ള    സംഗീതനാടകങ്ങൾക്കുശേഷം  കെപിഎസി പോലെയുള്ളവരുടെ  പുരോഗമനനാടകങ്ങൾമുമ്പ്  പരിവർത്തനത്തിൻ്റെ ആദ്യ അമരക്കാരിൽ ഒരുവൻ ആയിരുന്നു മുൻഷി പരമു പിള്ള. അദ്ദേഹത്തിൻ്റെ നാടകങ്ങൾക്ക്  സാധാരണക്കാരുടെ ജീവിതവും സംഘർഷങ്ങളും ഉന്നതവർഗ്ഗത്തിൻ്റെ...

വി കെ എൻ ക്ഷമാപണം

ഇമേജ്
  ഒരിക്കൽ വി കെ എൻ  പാലാ ഭാഗത്ത് (സക്കറിയയുടെ കൂടെ?) ചില അച്ചായന്മാരുമൊത്ത് മദ്യപാനം. മദ്യപാനം മൂത്ത് അലമ്പായി. വി കെ എൻ ചിലരെയൊക്കെ പിതാവിനും പിതാമഹനും ഒക്കെ വിളിച്ചു. അച്ചായന്മാർക്ക് ഒരേ ഒരു ആഗ്രഹം. വി കെ എന്നെ രണ്ടു പൂശു പൂശണം. അല്ലെങ്കിൽ വി കെ എൻ ക്ഷമ പറയണം. ക്ഷമ പറയാമെന്നു വി കെ എൻ സമ്മതിച്ചു. ക്ഷമാപണ സദസ്സ് തയ്യാർ.   വി കെ എൻ പറഞ്ഞു:  അങ്ങനെയൊക്കെ സംഭവിച്ചതിൽ ഞാൻ നിങ്ങളോട് എല്ലാവരോടും.......... ക്ഷമിച്ചിരിക്കുന്നു!!  (കടപ്പാട് : കിളിരൂർ രാധാകൃഷ്ണൻ)

വ്യത്യാസം

  എസ്. സലിംകുമാർ    പഠിപ്പിസ്റ്റ് ചേട്ടൻ (രഞ്ജിത്ത് - ആറാം ക്‌ളാസിൽ പഠിക്കുന്നു) : ഞാൻ വെളുപ്പിന് എഴുന്നേറ്റിരുന്നു പഠിക്കും. അതുകൊണ്ടാ എനിക്ക് നല്ല മാർക്ക്.  അനിയൻ  ( സജിത്ത് :  അഞ്ചാം ക്‌ളാസിൽ പഠിക്കുന്നു): ഇയാള് വെളുപ്പിനേ അല്ല രാവിലെയാണ് എഴുന്നേൽക്കുന്നത്  പഠിപ്പിസ്റ്റ് ചേട്ടൻ: അല്ല, വെളുപ്പിനാണ്    അനിയൻ : അല്ല രാവിലെയാണ്   പഠിപ്പിസ്റ്റ് ചേട്ടൻ: രണ്ടും ഒന്നുതന്നാടാ  അനിയൻ: അല്ല വെളുപ്പിനേം രാവിലേം വേറെ വേറെയാ. വ്യത്യാസം  ഒണ്ട്  ഇതൊക്കെ കേട്ടുകൊണ്ട് വന്ന അച്ചാച്ചൻ: എന്താവാടാ സജിത്തേ വെളുപ്പാംകാലോം രാവിലേം തമ്മിലൊള്ള വ്യത്യാസം? സജിത്ത്: അതേയ്, അച്ചാച്ചാ  - വെളുപ്പാംകാലത്തു കോഴി കൂവും - രാവിലെ കോഴിയെ തുറന്നു വിടും, അതാ  വ്യത്യാസം. 

ജ്ഞാനപീഠം ഓഫീസും എൻ്റെ ആദ്യത്തെ സിഗരറ്റ് ലൈറ്ററും

ഇമേജ്
എസ്. സലിംകുമാർ  --- ഗ്യാസ്  സിഗരറ്റ് ലൈറ്റർ കാണുമ്പോഴൊക്കെ ജ്ഞാനപീഠം ഓഫീസിൻ്റെ  ബോർഡ് എന്റെ മനസ്സിൽ തെളിയും. കാരണം,  ഞാൻ ആദ്യമായി ഒരു ഗ്യാസ് സിഗരറ്റ് ലൈറ്റർ വാങ്ങിയത് അഞ്ചു  രൂപ കൊടുത്ത് ഉജ്ജയിനി യി ൽ ജ്ഞാനപീഠം ഓഫീസിനു തൊട്ടടുത്തുള്ള ഒരു വഴിവാണിഭക്കാരൻ്റെയടുത്തു നിന്നാണ്. തീയതി കൃത്യമായി പറഞ്ഞാൽ 1998 ഡിസംബർ 8. ഞാനും നരേന്ദ്ര ജൈനും (ആദ്യ മൂന്നു ദിവസം സന്ദീപ് ബൻസലും) ഡിസംബർ 7 നു ജയ്‌പ്പൂരിൽനിന്നും പുറപ്പെട്ട് ടോങ്ക്, കോട്ട, ഝാലാവാഡ് വഴി മധ്യപ്രദേശിലും ച്ഛത്തീസ്ഗഡിലുമായി ഡിസംബർ  30 വരെ  നടത്തിയ യാത്രയിലെ ആദ്യ ദിവസം ഉജ്ജയിനിൽ ആയിരുന്നു. ഒരു ദിവസം വൈകിട്ട് അഞ്ചു മണി മുതൽ പിറ്റേന്ന് വൈകിട്ട് നാല് മണി വരെ. രണ്ടു ദിവസം മുമ്പ് പത്തു രൂപ കൊടുത്തു വാങ്ങിയ പച്ച നിറമുള്ള ലൈറ്റർ കണ്ടപ്പോൾ അക്കാര്യം ഞാൻ ഓർത്തു. കാരണം, അന്ന് ജ്ഞാനപീഠം ഓഫീസിനടുത്തു നിന്നു വാങ്ങിയ ലൈറ്ററിൻ്റെ നിറവും പച്ചയായിരുന്നു. അന്ന് അതിന് അഞ്ചു രൂപയായിരുന്നു. പക്ഷെ അന്നും ഇന്നും ലൈറ്ററിൽ രേഖപ്പെടുത്തിയ വില മൂന്നു രൂപ തന്നെ. Like Comment Send Share

'ബാലൻ' മുതൽ ഒറ്റവാടാ തെരുവ് വരെ അബ്ദുക്ക എന്ന ജെ.ഏ.ആർ. ആനന്ദ്

​എസ്. സലിംകുമാർ ശിവൻകോവിൽ ക്രോസ്സ് സ്ട്രീറ്റിലൂടെ നേരെ ചെന്നാൽ ഒരു കവല. അവിടുന്ന് ഇടത്തോട്ട് തിരിയുന്ന മൂലയിൽ ഒരു അമ്പലം പണി നടക്കുകയാണ്. മിക്കവാറും പണി തീർന്ന അമ്പലത്തിന്റെ മതിലിൽ ഒരാൾ കാക്കി നിക്കർ മിക്കവാറും പുറത്തുകാട്ടി ലുങ്കി കുറുക്കി മടക്കിക്കുത്തി ഇരിക്കുന്നുണ്ടാവും. അമ്പലത്തിന്റെ ഉടമ ദൊരൈ ആണത്. കവിളിലാകെ പടർന്നു നിൽക്കുന്ന കൊമ്പൻ മീശയും ചുവന്ന കണ്ണുകളുമായി എപ്പോഴും ദൊരൈ അവിടെത്തന്നെ ഇരിക്കുന്നുണ്ടാവും വഴിയേ പോകുന്നവരോട് ദൊരൈ പറയും :വാങ്കോ വന്തു ശാപ്പിട്ടു പോങ്കോ. ദൊരൈ വാറ്റുചാരായക്കച്ചവടക്കാരൻ ആണ്. മദ്യനിരോധനം ആണെങ്കിലും ദൊരൈക്ക് അതൊന്നും ബാധകമല്ല. ദൊരൈയുടെ അമ്പലത്തിനടുത്തു നിന്നാണ് ഒറ്റവാടാ തെരുവ് തുടങ്ങുന്നത്. മദ്രാസിൽ അന്തർദേശീയ ഫിലിം ഫെസ്റ്റിവൽ നടക്കുന്ന സമയത്ത് സ്വിറ്റ്‌സർലാന്റുകാരനായ ഒരു സംവിധായകനുമൊത്തു ജോൺ ഏബ്രഹാം കോടമ്പാക്കത്ത് കറങ്ങി നടന്നു. ഒരു അത്ഭുതം കാട്ടിത്തരാം എന്ന് പറഞ്ഞു ജോൺ അയാളെയും കൊണ്ടു ദൊരൈയുടെ അമ്പലത്തിൽ കയറിച്ചെന്നു. ശ്രീകോവിലിനായി പണിത മുറിയിൽ കന്നാസുകൾ നിരത്തി വച്ചിട്ടുണ്ട്. അവിടുന്ന് ചാരായം വാങ്ങിക്കുടിക്കുകയും സായിപ്പിന് വാങ്ങിക്കൊടുക്കുക...

ഉയരങ്ങളിലേക്കുള്ള വഴി മുടങ്ങിപ്പോയ ഗാൽബർട്ട് വിൻസെന്റ്

ഇമേജ്
    .. അ ന്നു രാവിലെ പതിവിലും നേരത്തെ ഉണർന്നു. നേരം വെളുക്കാൻ ഇനിയും സമയം ഉണ്ട്. വാട്സ് ആപ്പിൽ സ്റ്റാറ്റസുകൾ നോക്കി. കുറേദിവസങ്ങൾക്കു ശേഷം  ആണ് ഗാൽബർട്ടിന്റെ സ്റ്റാറ്റസ് വന്നത്. അത് നോക്കിയപ്പോൾ ആദ്യം അമ്പരന്നു. ഗൽബർട്ടിന്റെ ഫോട്ടോയും ആദരാഞ്ജലികൾ എന്ന കുറിപ്പും. പിന്നെ ശവസംസ്‌കാരം ഇന്ന് മൂന്നു മണിക്ക് ആലുവ സെന്റ് ഫ്രാൻസിസ് പള്ളിയിൽ എന്നും. ആദ്യം വിചാരിച്ചത് ഗൽബർട്ട് തന്നെ ഒരു കുസൃതി ഒപ്പിച്ചതായിരിക്കും എന്നാണ്. ഒടുവിൽ ആ വിവരവുമായി പൊരുത്തപ്പെട്ടു. ഗാൽബർട്ട് ഇനി ഇല്ല. ഞാൻ ജമാലിന്റെ വിളിച്ചു. ഗൽബർട്ടിന്റെ കാര്യം അറിഞ്ഞോ എന്ന് ചോദിച്ചു. ജമാൽ അറിഞ്ഞിട്ടില്ല. ഞാൻ വിവരം പറഞ്ഞു. ജമാലിനും വിശ്വസിക്കുവാൻ കഴിഞ്ഞില്ല. കുറേക്കഴിഞ്ഞു ജമാൽ തിരിച്ചു വിളിച്ചു. ജമാൽ ആലുവയിലേക്കു പോകുന്നുണ്ട്. ഇത് ടൈപ്പ് ചെയ്യുമ്പോൾ ഞാൻ ജമാലിനെ  വിളിച്ചു. ജമാൽ ട്രെയിനിൽ ആണ്.  1978 ൽ ജമാലുമൊത്താണ് ഞാൻ ആദ്യം ഗാൽബർട്ടിനെ കാണുന്നത്. അതിനിടെ ലോകപ്രശസ്തമായിക്കഴിഞ്ഞിരുന്ന 'അഗ്രഹാരത്തിൽ കഴുത'യുടെ കലാസംവിധായകൻ ആണ്  ഗാൽബർട്ട് എന്ന് ജമാൽ പറഞ്ഞു. ജമാൽ ആ പടത്തിൽ ഗാൽബർട്ടിന്റെ അസിസ്റ്റന്റ് ആയിരുന്നു. ഗാൽബ...