കവിത :: മുന്നോടി

എസ്. സലിംകുമാർ



മുന്നോടിയോടുന്നു 
പൂഹോയ് വിളിക്കുന്നു 
ന്നുറക്കനെ ചൊല്ലുന്നു :   
മാറിക്കോ മാളോരെ 
മാളോരെ മാറിക്കോ 
വരണൊണ്ടേ തമ്പ്രാട്ടി..

തമ്പ്രാട്ടിക്കമ്പോററിത്തോഴിമാര്‍ 
രണ്ടുണ്ടെഴുന്നള്ളത്തെങ്ങോട്ടെ
ന്നാരിക്കുമറിയില്ല..

പല്ലക്കു ചുമ്മുന്ന പൂതത്താങ്കൂട്ടത്തി 
നുശിരില്ല..
എന്നാലും 
മാറിക്കോ മാറിക്കോ 
വരണോണ്ടേ  തമ്പ്രാട്ടി...

അടിയങ്ങടെ തമ്പ്രാട്ടി 
ക്കമ്പോററിത്തമ്പിരാനൊന്നൊണ്ടെ
ന്നാരിക്കു മറിയില്ലറിയേണ്ടറിഞ്ഞാലും 
മിണ്ടണ്ടാ. തമ്പിരാമ്പാര്‍ക്കുന്ന 
കളത്തട്ടുംപടിവരെത്തമ്പ്രാട്ടി
പോണെന്നുമ്മിണ്ടണ്ടാ
മാളോരെ മാറിക്കോ 
മാറിക്കോ മാളോരെ ....

മിണ്ട്യാലുങ്കളത്തട്ടേത്തമ്പ്രാന്‍റെ 
കേക്കുമ്പാടെത്താതെ 
മിണ്ടിക്കോ  മിണ്ടിക്കോ..

മാറിക്കോ മാളോരേ  മാളോരേ മാറിക്കോ
വരണൊണ്ടെയമ്പിന്‍റെ പൂവമ്പു പോലത്തെ 
വമ്പത്തിത്തമ്പ്രാട്ടി 
മാറിക്കോ മാളോരെ 
മാളോരെ മാറിക്കോ ...
   

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും

സുഗതകുമാരിയുടെ രചനയെ ആസ്പദമാക്കിയുള്ള (ഒരേ) ഒരു ചലച്ചിത്രം