​കവിത :: മരപ്രേമി

എസ്. സലിംകുമാർ


ആദ്യം
മരത്തൊലിയില്‍പാട്ടെഴുതി..
പനയോലയിലോ
പെപ്പിരസ്സിലോ
കടലാസ്സിലോ
അല്ലായിരുന്നെങ്കില്‍
പാട്ട് മരത്തിനും സുഖിച്ചേനെ..
എഴുതിയത്
അച്ചടിച്ചത്
മരത്ത്തരം തന്നെയായ കടലാസ്സില്‍..
പുരസ്കാരശില്പ്പം മരത്തില്‍ തീര്‍ത്തത്..
അക്കാദമിയുടെ
വഴിയും വാതിലും തലയും വരെ മരം കൊണ്ടുള്ളത്..
കസേര മരം.. മേശ മരം.. അലമാര മരം...
കവിതയും മരം.
കാട്ടിലെ തടി..
കാതലെല്ലാംകട ച്ചിതല്‍ തിന്ന മരം.
അകം പൊള്ള..
കവിയുടെ മനസ്സ് പോലെ
എഴുതാത്ത കടലാസ്സിനെ ക്കാളും
ശൂന്യം....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

Statue of Reverend Ferdinand Kittel (1832-1903) Near Mayo Hall, MG.road, Bangalore :: photo by S.Salim Kumar

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും