​കവിത :: വാല്‍

എസ്. സലിംകുമാർ



ജനങ്ങളുടെ മൊത്തം

വാലിനു തീ
കൊളുത്തണമെന്നുണ്ടാ യിരുന്നു.

എല്ലാവരുടെയും വാലില്‍ നിന്നു
തീ പിടിക്കാനുള്ള
വിസ്തൃതിയും
എണ്ണവരുമാനവും
രാജ്യത്തി നില്ലായിരുന്നു.

പക്ഷെ
ചിലരുടെ വാലിനു
ഞാന്‍
ഇന്ന് തീ കൊളുത്തും..

നശിക്കുന്ന ലങ്കകള്‍ ആരുടെതാണ്?
അതു മാധ്യമങ്ങള്‍ കണ്ടെത്തി ക്കൊള്ളും.

വാലില്‍ തീയുമായി അവരുമങ്ങനെ
പരക്കം പായുകയല്ലേ
എല്ലാ മനസ്സിനും തീയിടാന്‍.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

Statue of Reverend Ferdinand Kittel (1832-1903) Near Mayo Hall, MG.road, Bangalore :: photo by S.Salim Kumar

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും