വ്യത്യാസം
എസ്. സലിംകുമാർ
പഠിപ്പിസ്റ്റ് ചേട്ടൻ (രഞ്ജിത്ത് - ആറാം ക്‌ളാസിൽ പഠിക്കുന്നു) : ഞാൻ വെളുപ്പിന് എഴുന്നേറ്റിരുന്നു പഠിക്കും. അതുകൊണ്ടാ എനിക്ക് നല്ല മാർക്ക്.
അനിയൻ ( സജിത്ത് : അഞ്ചാം ക്‌ളാസിൽ പഠിക്കുന്നു): ഇയാള് വെളുപ്പിനേ അല്ല രാവിലെയാണ് എഴുന്നേൽക്കുന്നത്
പഠിപ്പിസ്റ്റ് ചേട്ടൻ: അല്ല, വെളുപ്പിനാണ്
അനിയൻ : അല്ല രാവിലെയാണ്
പഠിപ്പിസ്റ്റ് ചേട്ടൻ: രണ്ടും ഒന്നുതന്നാടാ
അനിയൻ: അല്ല വെളുപ്പിനേം രാവിലേം വേറെ വേറെയാ. വ്യത്യാസം ഒണ്ട്
ഇതൊക്കെ കേട്ടുകൊണ്ട് വന്ന അച്ചാച്ചൻ: എന്താവാടാ സജിത്തേ വെളുപ്പാംകാലോം രാവിലേം തമ്മിലൊള്ള വ്യത്യാസം?
സജിത്ത്: അതേയ്, അച്ചാച്ചാ - വെളുപ്പാംകാലത്തു കോഴി കൂവും - രാവിലെ കോഴിയെ തുറന്നു വിടും, അതാ വ്യത്യാസം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ