രഘുറാം മണികണ്ഠൻ

 എസ്. സലിംകുമാർ



മൂന്നു വയസ്സുള്ളപ്പോൾത്തന്നെ പാട്ടു കേൾക്കാനും മൂളാനും തുടങ്ങി. കേൾവിയെന്നത് അമ്മയുടെ ഉദരത്തിൽ നിന്നുതന്നെ തുടങ്ങി.

'അമ്മ ഗായ​ത്രി  ​ പാലക്കാട് സംഗീത കോളജിൽ നിന്ന് ഗാനഭൂഷണം പാസ്സായി. ഇതേ കോളജിൽ നി​ന്നുതന്നെ ഗാനഭൂഷണം പാസ്സായ ആളാ​ണ്  രഘുറാമി​ൻ്റെ  അച്ഛൻ മണികണ്ഠൻ. ​ മണികണ്ഠനും ഗായത്രിയും ചേർന്ന് ഇരുപതു വർഷമായി ബംഗ്ലൂരിലെ ബൊമ്മനഹള്ളിയിൽ ശ്രീരാഗം എന്ന സംഗീത വിദ്യാലയം നടത്തുന്നു. മാതാപിതാക്കൾ തന്നെയാണ് ആദ്യ ഗുരുക്കന്മാർ. അവർ ഇരുവരും ചേർന്ന് വീട്ടിൽ നടത്തിയ ക്‌ളാസ്സുകൾ രഘുറാമി​ൻ്റെ  ജീവിതം ബാല്യത്തിൽത്തന്നെ സംഗീതമയമാക്കി. കേൾവി ജ്ഞാനം ഉണ്ടാവുകയും ചെയ്തു. ഇവർ ചെയ്തുവച്ച സംഗീതപാഠത്തിൽ നിന്നും മുന്നേറാൻ തുടങ്ങി. ആദ്യമായി സ്റ്റേജിൽ പാടുന്നത് പത്തുവയസ്സുള്ളപ്പോൾ ഗുരുവായൂർ ​ചെമ്പൈ  സംഗീതോത്സവത്തി​ലാണ്.

പിന്നീട്  കേരളസമാജം യുവജനോ​ത്സവത്തിൽ കലാപ്രതിഭ ആയി. AIMA നടത്തിയ അഖിലേന്ത്യാതലത്തിലുള്ള സംഗീത മത്സരത്തിൽ വിജയി ആയി. പിന്നീടങ്ങോട്ടുള്ള യാത്ര സംഗീതവഴികളിൽക്കൂടി ആയിരുന്നു.  

കുൽദീപ് എം പൈയുടെ ശിക്ഷണത്തിൽ തംബുരു മീട്ടി ഭവ പാടി 73 ലക്ഷം ആരാധകരെ നേടി. വന്ദേഗുരു പരമ്പരയിലെ അടുത്ത ഗാനം മഥുരാഷ്ടകം സൂര്യ ഗായത്രിയുമായി ചേർന്ന് പാടി 75 ലക്ഷം ആരാധകരെ ഇതിനോടകം നേടിക്കഴിഞ്ഞു.

അതിനുശേഷം കിട്ടിയ സൗഭാഗ്യങ്ങളിൽ വില മതിക്കാൻ ആവാത്തത് ആയിരുന്നു തിരുപ്പതി ബ്രഹ്മോത്സാവത്തിൽ രണ്ടു മണിക്കൂർ അന്നമാചാരി കൃതി ആലപിക്കാൻ കഴിഞ്ഞത്. പിന്നീട് ശ്രീരാമനവമി കൾച്ചറൽ പ്രോഗ്രാം സെക്കന്തരാബാദ്, ആറ്റുകാൽ പൊങ്കാല മഹോത്സാവം, ഗുരുവായൂർ അങ്ങനെ നിരവധി പ്രോഗ്രാമുകൾ രഘുറാമിനെ തേടിയെത്തി. സംഗീതവഴികളിൽ കൂട്ടായി അനുജത്തി ദീക്ഷി​ത  മണികണ്ഠനും ഉണ്ട്. ദീക്ഷിത കുൽദീപ് എം പൈയുടെ ശിക്ഷണത്തിൽ ​ മ്രഗബന്ധു സ്തോത്രം, പാടി അരങ്ങേറ്റം കുറി​ച്ചു. രഘുറാമിന്റെ വളർച്ചയിൽ കൂ​ടെ  നിന്ന ഗുരുക്കന്മാർ ആദ്യം സംഗീത പൂർണ്ണശ്രീ കാഞ്ഞങ്ങാട് ടി.പി.ശ്രീനിവാസൻ, എൽ.ശ്രീമതി ബാംഗ്ലൂർ, കോട്ടയം ചമനീഷ്‌ ഭാഗവതർ,പാലക്കാട് ജി.കെ. ശിവരാമൻ എന്നിവർ ആണ്‌. 

രഘുറാമി​ൻ്റെതന്നെ യൂ ട്യൂബ് ചാനൽ  ഉണ്ട്.അടുത്ത കാലത്തായി പതിനഞ്ചിലേറെ ഗാനങ്ങൾ റിലീസ് ചെയ്തു. ഏകദേശം 25 ലക്ഷത്തോളം ആരാധകരെ നേടി മുന്നേറുന്നു. എല്ലാംകൂടി രണ്ടു കോടിയിലേറെ ആരാധകർ രഘുറാമിനുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും

സുഗതകുമാരിയുടെ രചനയെ ആസ്പദമാക്കിയുള്ള (ഒരേ) ഒരു ചലച്ചിത്രം