കവിത :: പാട്
എസ് .സലിംകുമാർ
എഴുത്ത്
സംഘടനാ പ്രവര്‍ത്തനം പോലെയായി..
ഞാന്‍ എഴുത്ത് നിര്‍ത്തിയിട്ടില..
എഴുതാഞ്ഞാല്‍
മനസ്സില്‍പ്പിടിക്കുന്ന
തുരുമ്പ ട രു കള്‍
ഇളക്കി ക്ക ള യുന്നത്
എഴുതുന്നതിനേക്കാള്‍ പാടാണ്..
പാടു പെട്ടുണ്ടാക്കുന്ന
പാടുകളുടെ ആവശ്യം എനിക്കില്ല..
മണ്ണു ള്ളി ട ത്ത്
ചെരുപ്പിടാതെ
നടന്നാല്പ്പോരെ
കാല്‍പ്പാടു വീഴാന്‍..
പക്ഷേ മണ്ണു മില്ല
ചെരുപ്പിടാത്ത കാലുമില്ല.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ