വി കെ എൻ ക്ഷമാപണം
ഒരിക്കൽ വി കെ എൻ പാലാ ഭാഗത്ത് (സക്കറിയയുടെ കൂടെ?) ചില അച്ചായന്മാരുമൊത്ത് മദ്യപാനം. മദ്യപാനം മൂത്ത് അലമ്പായി. വി കെ എൻ ചിലരെയൊക്കെ പിതാവിനും പിതാമഹനും ഒക്കെ വിളിച്ചു. അച്ചായന്മാർക്ക് ഒരേ ഒരു ആഗ്രഹം. വി കെ എന്നെ രണ്ടു പൂശു പൂശണം. അല്ലെങ്കിൽ വി കെ എൻ ക്ഷമ പറയണം. ക്ഷമ പറയാമെന്നു വി കെ എൻ സമ്മതിച്ചു. ക്ഷമാപണ സദസ്സ് തയ്യാർ. വി കെ എൻ പറഞ്ഞു: അങ്ങനെയൊക്കെ സംഭവിച്ചതിൽ ഞാൻ നിങ്ങളോട് എല്ലാവരോടും.......... ക്ഷമിച്ചിരിക്കുന്നു!! (കടപ്പാട് : കിളിരൂർ രാധാകൃഷ്ണൻ)