ജ്ഞാനപീഠം ഓഫീസും എൻ്റെ ആദ്യത്തെ സിഗരറ്റ് ലൈറ്ററും

എസ്. സലിംകുമാർ 

---

ഗ്യാസ്  സിഗരറ്റ് ലൈറ്റർ കാണുമ്പോഴൊക്കെ ജ്ഞാനപീഠം ഓഫീസിൻ്റെ  ബോർഡ് എന്റെ മനസ്സിൽ തെളിയും. കാരണം, ഞാൻ ആദ്യമായി ഒരു ഗ്യാസ് സിഗരറ്റ് ലൈറ്റർ വാങ്ങിയത് അഞ്ചു രൂപ കൊടുത്ത് ഉജ്ജയിനിയിൽ ജ്ഞാനപീഠം ഓഫീസിനു തൊട്ടടുത്തുള്ള ഒരു വഴിവാണിഭക്കാരൻ്റെയടുത്തു നിന്നാണ്. തീയതി കൃത്യമായി പറഞ്ഞാൽ 1998 ഡിസംബർ 8. ഞാനും നരേന്ദ്ര ജൈനും (ആദ്യ മൂന്നു ദിവസം സന്ദീപ് ബൻസലും) ഡിസംബർ 7 നു ജയ്‌പ്പൂരിൽനിന്നും പുറപ്പെട്ട് ടോങ്ക്, കോട്ട, ഝാലാവാഡ് വഴി മധ്യപ്രദേശിലും ച്ഛത്തീസ്ഗഡിലുമായി ഡിസംബർ  30 വരെ നടത്തിയ യാത്രയിലെ ആദ്യ ദിവസം ഉജ്ജയിനിൽ ആയിരുന്നു. ഒരു ദിവസം വൈകിട്ട് അഞ്ചു മണി മുതൽ പിറ്റേന്ന് വൈകിട്ട് നാല് മണി വരെ.
രണ്ടു ദിവസം മുമ്പ് പത്തു രൂപ കൊടുത്തു വാങ്ങിയ പച്ച നിറമുള്ള ലൈറ്റർ കണ്ടപ്പോൾ അക്കാര്യം ഞാൻ ഓർത്തു. കാരണം, അന്ന് ജ്ഞാനപീഠം ഓഫീസിനടുത്തു നിന്നു വാങ്ങിയ ലൈറ്ററിൻ്റെ നിറവും പച്ചയായിരുന്നു. അന്ന് അതിന് അഞ്ചു രൂപയായിരുന്നു. പക്ഷെ അന്നും ഇന്നും ലൈറ്ററിൽ രേഖപ്പെടുത്തിയ വില മൂന്നു രൂപ തന്നെ.
No photo description available.
Like
Comment
Send
Share

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

Statue of Reverend Ferdinand Kittel (1832-1903) Near Mayo Hall, MG.road, Bangalore :: photo by S.Salim Kumar

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും