വി.ശ്രീധരന്‍ ​കുറുമ്പകര (പൊടിയന്‍ ചേട്ടന്‍)

എസ്. സലിംകുമാർ




ശ്രീധരന്‍ എന്നു പറഞ്ഞാല്‍ പത്തനാപുരം, എനാദിമംഗലം, പൂതങ്കര, കലഞ്ഞൂര്‍ മുതലായ പ്രദേശങ്ങളില്‍ ആരും അറിയില്ല. അതേസമയം പൊടിയന്‍ ചേട്ടന്‍ എന്ന് പറഞ്ഞാല്‍ ഒരുമാതിരിപ്പെട്ടവരൊക്കെ അറിയും. കൈനോട്ടക്കാരന്‍ പൊടിയന്‍ എന്നു പറഞ്ഞാല്‍ കൂടുതല്‍ പേര്‍ അറിയും. മേൽപ്പറഞ്ഞ പ്രദേശങ്ങളിലും പരിസരപ്രദേശങ്ങളിലും ഉള്ള പതിനായിരക്കണക്കിനാളുകളുടെ കൈ നോക്കി ഫലം പറഞ്ഞിട്ടുള്ള ഒരാളാണ് പൊടിയന്‍ ചേട്ടന്‍. കൈരേഖകളുടെ താരതമ്യപഠനത്തിനായി ആയിരക്കണക്കിനാളുകളുടെ കൈകൾ പതിച്ചെടുത്തു സൂക്ഷിച്ചിരുന്നു.



വി ശ്രീധരൻ ​കുറുമ്പകര 
(മുപ്പത്തഞ്ചാം വയസ്സിൽ)


പൊടിയന്‍റെ അച്ഛന്‍ മൂത്തേടന്‍ വേലു ചേർത്തല മായിത്തറക്കാരനും അമ്മ (മൂത്തമ്മ എന്ന് എല്ലാവരും
വിളിച്ചിരുന്ന) പാര്‍വ്വതി വൈക്കം മൂത്തേടത്തുകാവുകാരിയുമായിരുന്നു. പൊടിയൻ്റെ അച്ഛൻ വേലായുധനും അയാളുടെ അനുജൻ കേളനും അന്ത്രപ്പേരുടെ അംഗരക്ഷകരായാണ് മൂത്തേടത്തുകാവിൽ നിന്നും ഇളമണ്ണൂരിൽ എത്തിയത്. അവരുടെ അച്ഛൻ മാധവന് മൂത്തേടത്തുകാവിൽ കളരി ഉണ്ടായിരുന്നു.


ഇളമണ്ണൂരില്‍ ആണു പൊടിയന്‍റെ ജനനം. പൊടിയന്‍റെ ചേട്ടന്‍ കുമാരന്‍. അനിയത്തി പൊന്നമ്മ. ബാല്യം മുതല്‍ ഇളമണ്ണൂരിലും പിന്നെ വിവാഹശേഷം കുറുമ്പകരയിലുമാണ് പൊടിയന്‍റെ ജീവിതം. കൈനോട്ടം ആണ് പൊടിയന്‍ ചേട്ടന്‍റെ ഇപ്പോഴത്തെ വരുമാനമാര്‍ഗം. വളരെക്കാലം റബ്ബര്‍ തോട്ടം തൊഴിലാളി ആയിരുന്നു. കുന്നത്തൂര്‍ തോട്ടം തൊഴിലാളി യൂണിയന്‍റെ നേതാവായിരുന്നു. വെറ്റക്കൊടിക്കൃഷി, ബീഡിതെറുപ്പ് മുതലായവയിലും വിദഗ്ദ്ധനാണ്.



 വി ശ്രീധരൻ കുറുമ്പകര 
 (എഴുപത്തഞ്ചാം വയസ്സിൽ)

സംഭവങ്ങള്‍ ആകര്‍ഷകമായി കഥാരൂപത്തില്‍ അവതരിപ്പിക്കുവാന്‍ അപാരമായ കഴിവ് പൊടിയന്‍ ചേട്ടനുണ്ട്. പൊടിയന്‍ ചേട്ടന്‍ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. തന്‍റെ ബാല്യം മുതല്‍ ഇങ്ങോട്ടുള്ള അനുഭവങ്ങളുടെ
വെളിച്ചത്തില്‍ നാടിന്‍റെ ചരിത്രം അനാവരണം ചെയ്യുന്ന മികച്ച ഒരു കൃതിയാണ് ഇത്. അതില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ ഈ ബ്ലോഗില്‍ ഇനി മുതല്‍ പ്രതീക്ഷിക്കാം. 'ഏനാദിമല' എന്നാണ് നോവലിൻ്റെ പേര്.


കുറുമ്പകര 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

Statue of Reverend Ferdinand Kittel (1832-1903) Near Mayo Hall, MG.road, Bangalore :: photo by S.Salim Kumar

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും