കവിത :: നാടുകാണി

എസ്. സലിംകുമാർ 


നാടെല്ലാം ചുറ്റുന്നു നാടുകാണി
വീടെല്ലാം കേറുന്നു നാടുകാണി
താഴത്തും മേലമൊന്നുപോലെ
വേലകള്‍ കാണിക്കും നാടുകാണി
വേലകള്‍ ചുറ്റുന്നു നാടുകാണി
വേലികള്‍ താണ്ടുന്നു നാടുകാണി
മേടുചവിട്ടുന്നു നാടുകാണി
കാടുകള്‍ ചുറ്റുന്നു നാടുകാണി
കാല്‍ വച്ചു പോകുന്നു നാടുകാണി
കാല്‍ വേച്ചുപോകാത്ത നാടുകാണി
ഏഴഴകുള്ളോരു നാടുകാണി
എഴയലത്തുള്ള നാടുകാണി
ഏഴയ്ക്കു തോഴനാം നാടുകാണി
ഏറ്റം കയറുന്ന നാടുകാണി
ഇറക്കമിറങ്ങുന്ന നാടുകാണി
ഇറവെള്ളം മോന്തുന്ന നാടുകാണി
എന്തും മൊഴിയുന്ന നാടുകാണി
പലമൊഴി പേശുന്ന നാടുകാണി
എഴുത്തെഴുത്തെന്നൊരു നാടുകാണി

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും

സുഗതകുമാരിയുടെ രചനയെ ആസ്പദമാക്കിയുള്ള (ഒരേ) ഒരു ചലച്ചിത്രം