കവിത :: അഭാഷ

 എസ്. സലിംകുമാർ 


ചപ്പുചവറുകൾക്കിടയിൽ പെട്ടുപോയ 
ഉറുമ്പുകളെപ്പോലെ  കുറെ മനുഷ്യർ 

ശരീരഭാരത്തിന്റെ ആറിരട്ടി ഭാരം ചുമക്കാൻ കഴിവുള്ള 
എന്നും പണിയെടുക്കുന്ന ഉറുമ്പുകൾ.

മനുഷ്യരുടെ ജീവിതത്തെപ്പറ്റി 
ഉറുമ്പുകൾക്കറിയുന്നത്രയും 
ഉറുമ്പുകളുടെ ജീവിതത്തെപ്പറ്റി 
മനുഷ്യർക്കറിയില്ല.
കാരണം സൂക്ഷ്മത്തിലേക്കുള്ള യാത്ര 
പിള്ളേരുകളിയല്ല 

ജനനത്തിന്റെ ആഘോഷമധുരങ്ങളിലും 
മരണാഘാതിത ജഡങ്ങളിലും  
ഉറുമ്പുകളുടെ സമ്മേളനം കാണാം.

ഉറുമ്പുകളുടെ ഭാഷ 
മതം, രാഷ്‌ട് ങ്ങൾ, രാഷ്ട്രനീതി, 
കാമം മോഹം ലോഭം ക്രോധം
മോക്ഷം മോഷണം കൃതി വികൃതി 
നാണം നാണയം  തറ പറ പന പേന 
കടൽ മല  മുല 
എന്നുവേണ്ട എന്തെങ്കിലും 
കണ്ടെത്താൻ മനുഷ്യർക്ക് കഴിഞ്ഞിട്ടുണ്ടോ?

ഉറുമ്പുകളുടെ ബാബേൽ ഗോപുരം 
എവിടെയാണെന്ന് 
ഒരു ഭാഷയും സംസാരിക്കാത്ത ഒരാൾ 
അന്വേഷിക്കുന്നു. 
ലോകത്ത് ഭാഷയേ ഇല്ലാത്ത സുദിനം 
വന്നു ചേരുന്നു.

എതിരേൽക്കാം -
അഭാഷയെ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

Statue of Reverend Ferdinand Kittel (1832-1903) Near Mayo Hall, MG.road, Bangalore :: photo by S.Salim Kumar

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും