ഒരു വിദ്യാർത്ഥിസമരത്തിന്റെ കഥ

എസ്. സലിംകുമാർ 






സി എ എം ഹൈസ്‌കൂൾ  കുറുമ്പകര : ഫോട്ടോ സജീന്ദ്രൻ പിള്ള

സമരം എല്ലാ സ്കൂളിലും സമരം ഉണ്ട്.ഞങ്ങളുടെ സ്കൂളില്‍ മാത്രം സമരം ഇല്ല. ഞങ്ങള്‍ അന്ന് ഒമ്പതാം ക്ളാസ്സില്‍ പഠിക്കുകയാണ്. എസ്.ജോണ്‍ സാര്‍ ആണ് ഹെഡ് മാസ്റ്റര്‍ . എല്ലാവര്ക്കും അദ്ദേഹത്തെ പേടിയാണ്. കണ്ണുകള്‍ സദാ ചുവന്നിട്ടാണ്.അതിനാല്‍ 'ഉക്കന്‍ ' എന്നൊരു ഇരട്ടപ്പേര്‍ സാറിനുണ്ട്. 

ഒരു ദിവസം സുരേന്ദ്രന്‍ പിള്ളയും സുദര്‍ശനനും കൂടി എല്ലാവരോടും പറഞ്ഞു. നമ്മള്‍ക്കും സമരം നടത്തണം. നാളെ രാവിലെ സ്കൂള്‍ അസ്സംബ്ലി കഴിഞ്ഞാല്‍ ഉടനെ സുരേന്ദ്രന്‍ പിള്ള വിദ്യാര്‍ഥി ഐക്യം എന്ന് ഉറക്കെ വിളിക്കും അപ്പോള്‍ എല്ലാവരും സിന്ദാബാദ് എന്ന് ഏറ്റു പറയണം. ആരോടൊക്കെ പറഞ്ഞോ അവര്‍ എല്ലാവരും സമ്മതിച്ചു. സി.എ.എം ഹൈസ്കൂളില്‍ ആദ്യമായി നടക്കാന്‍ പോകുന്ന സമരത്തെ ഓര്‍ത്തു സമരപ്രിയര്‍ ആയ കൂട്ടുകാര്‍ ഒക്കെ പുളകം കൊണ്ടു. പിറെ ദിവസമായി എല്ലാവരും പതിവ് പോലെ സ്കൂളിലെത്തി. സുരേന്ദ്രന്‍ പിള്ളയും സുദര്‍ ശ നനും എല്ലാവരോടും വീണ്ടും ഓര്‍മ്മപ്പെടുത്തി.

സി എ എം ഹൈസ്‌കൂൾ  കുറുമ്പകര : ഫോട്ടോ സജീന്ദ്രൻ പിള്ള

 പീയൂണ്‍ ബാബുച്ചായന്‍ ചേങ്ങില മണിയില്‍ ഫസ്റ്റ്‌ ബെല്ലും പ്രാര്‍ത്ഥന ബെല്ലും ഒക്കെ അടിച്ചു. അസ്സംബ്ലി കൂടി . ദൈവമേ കൈതൊഴാം, അത് കഴിഞ്ഞു ' ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്... എന്ന പ്രതിജ്ഞ കഴിഞ്ഞു. വാര്‍ത്ത വായനക്കാരന്‍ അതും നിര്‍വഹിച്ചു. ഇനി ദേശീയ ഗാനം ..ജനഗണമന... അത് തുടങ്ങിയതോടെ എല്ലാവര്ക്കും മനസ്സില്‍ വെപ്രാളം കേറി. ജനഗണമനയും കഴിഞ്ഞു. ബാബുച്ചായന്‍ ചേങ്ങില ഒന്ന് മുട്ടി. എല്ലാവര്ക്കും ക്ലാസ്സിലേക്ക് പോകാനുള്ള ബെല്ലാണ്.

സുരേന്ദ്രന്‍ പിള്ള ഉറക്കെ വിളിച്ചു ..വിദ്യാര്‍ഥി ഐക്യം......." ..സിന്ദാ ബാദ്... ... ഒരാള്‍ മാത്രം ഏറ്റു വിളിച്ചു.. അത് സുദര്‍ശനന്‍ ആയിരുന്നു. ബാക്കിയെല്ലാ വരും ഒന്നും അറിയാത്ത പോലെ (പതിവ് പോലെ) ക്ലാസ്സിലേക്ക് നടന്നു. സുരേന്ദ്രന്‍ പിള്ളയുടെ ചെവിക്കു ജോണ്‍ സാര്‍ പിടിച്ചു കിഴുക്കി എന്ന് മാത്രമല്ല ചെവിക്കു പിടിച്ചു കൊണ്ടു തന്നെ അവനെ മൂന്നാല് തവണ വട്ടം കറക്കി. സുദര്‍ശ ന നെയും, അത് പോലെ തന്നെ. ഓഫീസിലേക്ക് അവരെ കൊണ്ടു പോയി. തുടയില്‍ നന്നാലു അടി കൊടുത്തു. രക്ഷാകര്‍ത്താവിനെ വിളിച്ചു കൊണ്ടു വന്നിട്ട് ക്ലാസ്സില്‍ കയറി യാല്‍ മതിയെന്ന് ജോണ്‍ സാര്‍ ഉത്തരവായി.

 അതില്‍പ്പിന്നെ അടുത്തകാലത്തൊന്നും സി.എ. എം ഹൈസ്കൂളില്‍ സമരം എന്ന് ഉരുവിടാന്‍ പോലും കുട്ടികള്‍ തയ്യാറായിരുന്നില്ല. രക്ഷാ കര്‍ത്താക്കളെ വിളിച്ചു കൊണ്ടു വന്നിട്ട് സുരേന്ദ്രന്‍ പിള്ളയും സുദര്‍ ശ നനും ക്ലാസില്‍ കയറാന്‍ മൂന്നാല് ദിവസം എടുത്തു. ഇവര്‍ രണ്ടു പേരും കുറുമ്പകര യു.പി.സ്കൂളില്‍ അഞ്ചാം ക്ലാസ്സ് മുതല്‍ ഏഴാം ക്ലാസ്സ് വരെ എന്റെ കൂടെ പഠിച്ചവര്‍ ആണ്. സുരേന്ദ്രന്‍ പിള്ള ക്ലാസ്സില്‍ എന്റെ തൊട്ടടുത്താണ് ഇരിക്കുന്നത്. വീണ്ടും ക്ലാസ്സില്‍ കയറിയതിന്റെ അന്ന് അവന്‍ എന്നോടു പറഞ്ഞു: നീയെങ്കിലും എന്റെ കൂടെ വിളിക്കുമെന്ന് ഞാന്‍ കരുതി. ..ഞാന്‍ ഒന്നും പറഞ്ഞില്ല.

 സത്യത്തില്‍ അവിടെ ഒരു സമരം നടത്തുന്നതില്‍ എനിക്കും ഇഷ്ടമായിരുന്നു. എട്ടാംക്ലാസിൽ പഠിക്കുമ്പോൾ പാർട്ടി സംസ്ഥാന സമ്മേളനത്തിനു കൊല്ലം വരെ ലോറിയിൽ പോയിട്ടുണ്ട്. (ആ കഥ വേറെ). പിന്നെ കുറെ നാൾ കഴിഞ്ഞു ശബരിമല യ്ക്കു പോകാൻ മാലയിട്ടതു മുതൽ "സഖാവ് സ്വാമി"എന്നാണ് രാജു വി ജോൺസൺ എന്നെ വിളിച്ചിരുന്നത്. (തുടരും)


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

Statue of Reverend Ferdinand Kittel (1832-1903) Near Mayo Hall, MG.road, Bangalore :: photo by S.Salim Kumar

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും