ഒരു ഭ്രാന്താസ്പത്രി ക്വാർട്ടേഴ്സിന്റെ ഭാഗ്യം അഥവാ അഞ്ചു മഹത്തുക്കൾ.
എസ്. സലിംകുമാർ
ഡോ.പല്പു അന്നു ബാംഗ്ലൂർ മുൻസിപ്പൽ ഡോക്ടറും ഗവ.ഭ്രാന്താശുപത്രി സൂപ്രണ്ടുമായിരുന്നു.
വിവേകാനന്ദൻ ബാംഗ്ലൂരിൽ എത്തിയപ്പോൾ ചിക്കൻ പോക്സ് ബാധിനായി. പകർച്ചവ്യാധിക്കു ചികിത്സിക്കുവാൻ ഗവ.ഡോക്ടർമാർക്കു മാത്രമേ അനുവാദം ഉണ്ടായിരുന്നുള്ളു.
അങ്ങനെ ഡോ.പല്പുവിനെയാണ് വിവേകാനന്ദൻ ചികിത്സയ്ക്കായി സന്ദർശിക്കേണ്ടി വന്നത്.
തന്റെ രോഗി ഒരു അസാധാരണ വ്യക്തിയാണെന്നു മനസ്സിലാക്കിയ ഡോക്ടറുടെ വ്യക്തിത്വം രോഗിക്കും മനസ്സിലായി. അവർ ഉറ്റ മിത്രങ്ങളായി.
ഭ്രാന്താശുപത്രിയുടെ ക്വാർട്ടേഴ്സിലാണ് ഡോ. പല്പു താമസിച്ചിരുന്നത്. പല്പുവിന്റെ ക്വാർട്ടേഴ്സിൽ സ്വാമി വിവേകാനന്ദൻ താമസിച്ചിട്ടുണ്ട്. കേരളത്തിലെ ജാതിപീഡനങ്ങളെപ്പറ്റി പല്പു അവിടെവച്ച് വിവേകാനന്ദനോടു ചർച്ച ചെയ്തു.
ഡോ.പല്പുവാണ് വിവേകാനന്ദൻ എന്ന അതുല്യനായ യുവസന്ന്യാസിയെപ്പറ്റി ദിവാനോടു പറയുന്നതും പരിചയപ്പെടുത്തിയതും. ദിവാൻ വിവേകാനന്ദനെ മൈസൂർ രാജാവിന്റെ യടുത്തേക്കു കൊണ്ടുപോയി. ..........
പല്പുവിന്റെ ചികിത്സ വേണ്ടത് ആ ഭ്രാന്താലയത്തിലെ രോഗികളേക്കാളേറെ കേരളമെന്ന ഭ്രാന്താലയത്തിലെ രോഗികൾക്കാണെന്ന് സ്വാഭാവികമായും സ്വാമി പറഞ്ഞിരിക്കാം.
പല്പുവുമായുള്ള കൂടിക്കാഴ്ചകൾക്കു ശേഷമാണ് അതുവരെ തന്റെ യാത്രാപരിപാടിയിൽ ഇല്ലാതിരുന്ന തിരുവിതാംകൂർ സന്ദർശനത്തിന് സ്വാമി തീരുമാനിച്ചത്. അല്ലെങ്കിൽ ബാംഗ്ലൂരിൽ നിന്ന് തമിഴ്‌നാട് വഴി കന്യാകുമാരിയിലേക്കു പോകാനായിരുന്നു അദ്ദേഹത്തിന്റെ പരിപാടി.
ReplyForward |





അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ