താമരേടെ മോൻ'

എസ്. സലിംകുമാർ 




അമ്മ താമരാക്ഷി. വീട്ടിലും നാട്ടിലും താമര എന്ന് വിളിച്ചു. താമരേ എന്നല്ലാതെ എടീ എന്ന് അച്ഛൻ വിളിച്ചു കേട്ടിട്ടില്ല. താമരച്ചേച്ചി, താമരയമ്മ എന്നൊക്കെ അമ്മയെ വിളിക്കുന്നവരുണ്ട്. കുഞ്ഞമ്മയുടെ മകൾ അമൃത പ്രൈമറി ക്ലാസ്സിൽ വച്ചു കൂട്ടുകാരോടു പറഞ്ഞു: ഞങ്ങടെ വീട്ടിൽ താമരയുണ്ടല്ലോ.. വീട്ടിൽ താമരയുള്ള അമൃതയുടെ ഇമേജ് കൂടി.
 
താമരാക്ഷി.

വെക്കേഷന് നാട്ടിൽ പോയി വരുമ്പോൾ താമര കൊണ്ടു വരണമെന്നു പറഞ്ഞു വിട്ടെങ്കിലും താമരയില്ലാതെ തിരിച്ചെത്തിയപ്പോൾ താമരപ്പൂ കൊണ്ടുവരാഞ്ഞതെന്തെന്നു കൂട്ടുകാർ ചോദിച്ചപ്പോൾ അമൃത പറഞ്ഞു: അതെങ്ങനെയാ ഞാൻ കൊണ്ടു വരുന്നത്? അതു ഞങ്ങടെ അമ്മച്ചിയാ. അനന്തിരവൻ രഞ്ജിത്ത് ഒന്നിൽ പഠിക്കുമ്പോൾ പുസ്തകത്തിൽ താമരപ്പൂവിന്റെ പടം കണ്ട ഉടൻ പറഞ്ഞു: അമ്മച്ചിപ്പൂ. അമ്മയെ മക്കളും കൊച്ചുമക്കളും എല്ലാം അമ്മച്ചീ എന്നാണു വിളിക്കുന്നത്. 
 ഞാൻ 'താമരേടെ മോൻ'

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

Statue of Reverend Ferdinand Kittel (1832-1903) Near Mayo Hall, MG.road, Bangalore :: photo by S.Salim Kumar

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും