അരി

എസ്. സലിംകുമാർ 


അരി വേണ്ടുന്നവർക്ക് 
റേഷൻകടയിൽനിന്ന് 
കാശിനും അല്ലാതെയും
കിട്ടുന്നുണ്ട്. 

 കേരളത്തിൽ അരിയാഹാരികൾ കുറഞ്ഞു.
 (അരിയാഹാരം കഴിക്കുന്നവർക്ക് 
അറിയാവുന്ന പലകാര്യങ്ങളും 
ഭൂരിഭാഗം മലയാളികൾക്കും
അറിഞ്ഞുകൂടാത്തതിന്റെ കാരണം 
അതാണ്).

അരിവേണ്ടത് ബംഗാളിക്കാണ്. 
 ബംഗാളി പണിയെടുത്ത് 
 അരിവാങ്ങിച്ചോളും. 

 മലയാളവും പഠിച്ച് 
 ഭാവിയിൽ
'അരിയാഹാരം കഴിക്കുന്ന മലയാളി' 
എന്ന് ബംഗാളി അറിയപ്പെടും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

Statue of Reverend Ferdinand Kittel (1832-1903) Near Mayo Hall, MG.road, Bangalore :: photo by S.Salim Kumar

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും