വിവർത്തനവും ലൂക്കോസ് പത്രോസ് മത്തായി സാറും




എസ്. സലിംകുമാർ 



എനിക്കു വിവർത്തനം ചെയ്യാൻ കഴിയും എന്ന ആത്മവിശ്വാസം തന്നതു ഞങ്ങൾ എൽ പി എന്ന് വിളിച്ചിരുന്ന എൽപി മത്തായി അഥവാ ലൂക്കോസ് പത്രോസ് മത്തായി സാർ ആണ്. അദ്ദേഹം ഞങ്ങളുടെ എക്കണോമിക്സ് അധ്യാപകൻ ആയിരുന്നു. പത്തനാപുരം സെന്റ് സ്റ്റീഫൻസ്‌ കോളജിൽ പ്രീ ഡിഗ്രി ഒന്നാം വർഷം പഠിക്കുയാണു ഞാൻ അന്ന്. പഠിപ്പിക്കുന്നത് ഇംഗ്ലീഷിൽ ആണെങ്കിലും പരീക്ഷ ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാം. അക്കൊല്ലം ആദ്യത്തെ മാസപ്പരീക്ഷ എക്കണോമിക്സിന്റേത് ആയിരുന്നു . 
\
 സാർ തന്ന നോട്ടുകൾ എല്ലാം എന്നും വെളുപ്പാംകാലത്തേ എഴുന്നേറ്റിരുന്നു മലയാളത്തിലാക്കി പഠിച്ചു. പരീക്ഷയ്ക്ക് മലയാളത്തിൽത്തന്നെ ഉത്തരമെഴുതി.ആ പരീക്ഷയ്ക്ക് ഡി ബാച്ചിൽ ഏറ്റവും കൂടുതൽ മാർക്ക് എനിക്കായിരുന്നു. പേപ്പർ തന്നിട്ട് എൽ പി മത്തായി സാർ എല്ലാവരോടുമായി പറഞ്ഞു: "പരീക്ഷ മലയാളത്തിൽ എഴുതുകയാണെങ്കിൽ ഇവൻ എഴുതുന്നതുപോലെ എഴുതണം." എനിക്കു വിവർത്തനം ചെയ്യാൻ കഴിയും എന്ന ആത്മവിശ്വാസം തന്നത് ആ വാക്കുകൾ ആയിരുന്നു. പ്രിയപ്പെട്ട എൽപി മത്തായിസാറിന് സ്നേഹാദരങ്ങൾ ..പ്രണാമം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

Statue of Reverend Ferdinand Kittel (1832-1903) Near Mayo Hall, MG.road, Bangalore :: photo by S.Salim Kumar

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും