അണ്ണന്മാരും അക്കച്ചിമാരും

എസ്. സലിംകുമാർ 

..

വീട്ടിൽ എന്നെ അണ്ണാ എന്ന് വിളിക്കുന്നത് എന്റെ അനുജത്തിമാരായ വാവാച്ചിയും കൊച്ചുമോളും, അനിയൻ ബാബുവും, വലിയകുഞ്ഞമ്മയുടെ മകൾ അമൃതയും, കൊച്ചുകുഞ്ഞമ്മയുടെ മകൾ  മകൾ സ്മിതയുമാണ്. അതിൽ കൊച്ചുമോളും മറ്റും എന്നെ വല്യണ്ണൻ എന്നും അമൃത സലീമണ്ണൻ  എന്നും വിളിക്കുന്നു. 
വലിയ കുഞ്ഞമ്മ തുവ്വൂർ സ്‌കൂളിൽ അധ്യാപികയായിരുന്നപ്പോൾ അമൃത പ്രൈമറി സ്‌കൂളിൽ  പഠിക്കുകയായിരുന്നു. വർഷത്തിൽ പല  തവണ ഞാൻ തുവ്വൂരിൽ പോകാറുണ്ട്. വയനാട്ടിൽ ആയിരുന്നപ്പോൾ വരുന്നതും പോകുന്നതും തുവ്വൂർ വഴിയാണ്.  
 
അമൃത എന്നെ സലീമണ്ണാ സലീമണ്ണാഎന്ന് വിളിക്കും. 
 "സലീമണ്ണ സലീമണ്ണ ഒളപ്പമണ്ണ പൂളമണ്ണ " എന്നൊരു ഗാനവും അവൾ പാടി നടന്നു. ബാക്കി വാനരസേന അതേറ്റു പാടി നടന്നു.  തുവ്വൂരിനടുത്തു അവൾക്കു കേട്ടറിവുള്ള ഒരു സ്ഥലമാണ് പൂളമണ്ണ. ഒളപ്പമണ്ണ എന്നത് പാഠപുസ്തകത്തിലുള്ള ഒരു കവിത രചിച്ച കവിയും. 

കിഴക്കേ ലോഡ്ജിലെയും പടിഞ്ഞാറെ ലോഡ്ജിലെയും കുട്ടികളെല്ലാം എന്നെ സലീമണ്ണാ എന്നാണ് വിളിച്ചിരുന്നത്. പക്ഷെ എല്ലാവരും   തേൻകുപ്പി എന്ന് വിളിച്ചിരുന്ന നിധീഷ്  എന്നെ 'സലീമണ്ണൻ മാമൻ' എന്നാണു വിളിച്ചിരുന്നത്ത് . ഒരു ടീച്ചറുടെ മകന്റെ പേര് കിരൺ എന്നാണ്. എപ്പോഴും കരയുന്നതിനാൽ മുതിർന്നവർ അവനെ കീറൻ എന്നു വിളിച്ചു.എല്ലാവരെയും ഞാൻ എന്റെ അനുയായികളാക്കിയിരുന്നു. 

(അവിടെഅന്നുണ്ടായിരുന്ന  മുഴുവൻ കുട്ടിയുടെ സൈന്യവും അന്നത്തെ അവരുടെ പ്രായത്തേക്കാൾ പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കളാണ് ഇപ്പോൾ.  അമൃതയുടെ കല്യാണത്തിന് അവരിൽ പലരും വന്നിരുന്നു).

 സ്മിത, സ്മിനു, ആസാദ്, അനു, അനു, നിധീഷ്, കിരൺ, മോനിഷ, അമൃത എന്നിങ്ങനെ അവരെല്ലാവരും എന്നെ സലീമണ്ണാ എന്ന് വിളിച്ച് കൂട്ടുകൂടും. ഒരിക്കൽ ഞാൻ എല്ലാവരെയും വിളിച്ചു വരുത്തി. മുറ്റത്തെ തൈത്തെങ്ങിന്റെ ഒലായിരിഞ്ഞു  പീപ്പി ഉണ്ടാക്കി ക്കൊടുത്തു. കുട്ടികൾ വരിയായി നിന്നു  പീപ്പിയൂതി. ഇതെല്ലാം സംഭവിച്ചത് 1985-87 കാലത്താണ്. 1988 ജൂലായിൽ ഞാൻ ജയ്‌പ്പൂരിലേക്കു പോയതില്പിന്നെ ഒന്നോ രണ്ടോ തവണ തുവ്വൂരിൽ പോയിട്ടുണ്ട്. 

പ്രായത്തിൽ മൂത്ത ബന്ധുക്കളെയും അയൽക്കാരെയും അണ്ണാ, അക്കച്ചി എന്നാണ് വിളിച്ചിരുന്നത്. അക്കരെ തുളസിയണ്ണൻ (കെ.പി. ഉദയഭാനു), പടിഞ്ഞാറ്റക്കരെ ശിവൻ അണ്ണൻ, മുരളി അണ്ണൻ, പാറക്കാല മേലേതിൽ തങ്കപ്പൻ അണ്ണൻ, ആശാരിമാരടവിടുത്തെ ദാമോദരൻ അണ്ണൻ, വടക്കേലെ രാജൻ അണ്ണൻ, ബാബു അണ്ണൻ, മോനച്ചൻ അണ്ണൻ. മുരുപ്പേലെ ജോണി അണ്ണൻ, ബേബി അണ്ണൻ, കുഞ്ഞച്ചൻ അണ്ണൻ, കോശി അണ്ണൻ, ജോയി  അണ്ണൻ., വടക്കേത്തുണ്ടിൽ രാജൻ അണ്ണൻ. പോറ്റൂർ എന്ന് ഞങ്ങൾ പറയുന്ന പൂവറ്റൂരിലെ പെരുംകുളത്തെ  ചാമക്കാലക്കുഴി ഭാസ്കരൻ അണ്ണൻ, ശ്രീധരൻ അണ്ണൻ, പ്രഭാകരൻ അണ്ണൻ, സരസമ്മ അക്കച്ചി, സരോജിനി അക്കച്ചി, സുമതി അക്കച്ചി, ഓമന അക്കച്ചി.

മാലൂരെ തുളസിയണ്ണൻ, സുമതിയക്കച്ചി, ശാരദയച്ചി,  മൊട്ടയ്ക്കൽ രാജൻ അണ്ണൻ പൊടിമോൻ അണ്ണൻ, സരള അക്കച്ചി, ജഗദ അക്കച്ചി, ഓമന അക്കച്ചി, പ്രകാശ് അണ്ണൻ, വസന്ത അക്കച്ചി, പടിഞ്ഞാറ്റക്കരെ ചന്ദ്ര അക്കച്ചി, ഇന്ദിര അക്കച്ചി, പുഷ്പവല്ലി അക്കച്ചി, മംഗല  അക്കച്ചി.  

തിരുമങ്ങാട്ട് ദാമോദരൻ അണ്ണൻ, വിക്രമൻ അണ്ണൻ, വിശ്വംഭരൻ അണ്ണൻ വിജയമ്മ അക്കച്ചി.

അക്കരെ അമ്മണൻ  അക്കച്ചി, പൊടിച്ചി അക്കച്ചി, മണി അക്കച്ചി, വസന്ത അക്കച്ചി.

ഈയിടെ വിളിച്ചപ്പോൾ അറയ്ക്കലിൽ താമസിക്കുന്ന പൂവറ്റൂരിലെ ഓമന അക്കച്ചി പറഞ്ഞു. "അക്കച്ചി എന്ന് കേട്ടപ്പഴേ , അത് നീയാണെന്ന് എനിക്ക് മനസ്സിലായി, ഇപ്പോൾ എല്ലാവരും ചേച്ചി, ചേട്ടൻ എന്നൊക്കെയാ വിളിക്കുന്നത് ".

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

Statue of Reverend Ferdinand Kittel (1832-1903) Near Mayo Hall, MG.road, Bangalore :: photo by S.Salim Kumar

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും