കാഞ്ചനമാലയുടെ പ്രശ്നപരിഹാരവേദി

എസ്. സലിംകുമാർ                                      



ഈ എം എസ് മന്ത്രിസഭ വരുന്നതിനുംമുമ്പുതന്നെ കമ്യൂണിസ്റ്റ് ഭരണാധികാരിയായ ആളാണ് പി.ടി.ഭാസ്കരപ്പണിക്കർ. കേരളത്തിൻ്റെ വിജ്ഞാനസാഹിത്യത്തിന് - ശാസ്ത്രബോധത്തിന് - അവകാശബോധത്തിന് വിജ്ഞാനകോശനിർമ്മാണത്തിന്, സാക്ഷരതയ്ക്ക് , ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്ന്റെ വളർച്ചയ്ക്ക്, ബോധവത്കരണപ്രക്രിയയിലൂടെ കേരളീയസമൂഹത്തെ പുരോഗതിയിലേക്ക് നയിച്ചതിന് .. എല്ലാത്തിനും ഉപരി മാനുഷികമൂല്യങ്ങളെ ഉയർത്തിപ്പിടിച്ചതിന് .. ഇതിനൊക്കെയും മറ്റു പലതിനും കേരളം കടപ്പെട്ടിരിക്കുന്ന മഹാശയൻ ആണ് പി ടി ഭാസ്ക്കരപ്പണിക്കർ. 

പി ടി ഭാസ്ക്കരപ്പണിക്കർ. 

 കാഞ്ചനമാല എന്ന കാഞ്ചന കൊറ്റങ്ങൽ - മലയാളത്തിന്റെ എക്കാലത്തെയും വലിയ പ്രണയിനി - തന്റെ ആത്മാവായിരുന്ന ബി പി മൊയ്തീന്റെ പേരിൽ പ്രവർത്തനം ആരംഭിച്ച്  ഇന്ന് ലോകപ്രസിദ്ധമായിരിക്കുന്ന മുക്കത്തെ ബി പി മൊയ്‌തീൻ സേവാമന്ദിർ കേന്ദ്രമാക്കി അനവധി സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ പ്രവർത്തനങ്ങൾ കാഞ്ചനമാല നടത്തിവരുന്നു.  

കാഞ്ചനമാല

കോടതികളിൽ പോകാതെ തന്നെ വിവിധ പ്രശ്നങ്ങൾ പരസ്പരധാരണയിലൂടെ പരിഹരിക്കാനുള്ള വേദി എന്ന നിലയിൽ ആണ് ഇത്തരം ജനകീയകാര്യങ്ങളുടെ മഹാനായകൻ ആയിരുന്ന പി ടി ഭാസ്ക്കരപ്പണിക്കാരുടെ പേരിൽ 'പി ടി ബി പ്രശ്നപരിഹാരവേദി' എന്നൊരു സംവിധാനം തുടങ്ങിയത്. ബി പി മൊയ്‌തീൻ സേവാമന്ദിറിന്റെ ഓഫിസിനു മുമ്പിൽ ഒരു ചെറിയ ബോർഡ് വച്ചു : 'പി ടി ബി പ്രശ്നപരിഹാരവേദി'. 

അധികം താമസിയാതെ തന്നെ അവിടേക്കു ആളുകൾ വന്നു തുടങ്ങി - പ്രശ്നം വയ്ക്കാനും ചില പരിഹാരക്രിയകൾക്കുമായി!! കല്യാണത്തിന്റെ മുഹൂർത്തം കുറിക്കാൻ വരെ ആളുകൾ വന്നു. ജ്യോതിഷ പ്രകാരം ഉള്ള 'പ്രശ്നം' അല്ല പ്രശ്നപരിഹാരവേദി കൈകാര്യം ചെയ്യുന്നതെന്ന് വന്നവരെ മനസ്സിലാക്കാൻ വലിയൊരു ശ്രമം തന്നെ കാഞ്ചനമാലയ്ക്കു നടത്തേണ്ടി വന്നു. പ്രശനം വയ്ക്കാനും പരിഹാരക്രിയകൾക്കുമായി വരുന്നവരുടെ എണ്ണം കൂടി വന്നതോടെ 'പി.ടി.ബി പ്രശ്നപരിഹാരവേദി'യുടെ ബോർഡ് അവിടുന്ന് മാറ്റി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

Statue of Reverend Ferdinand Kittel (1832-1903) Near Mayo Hall, MG.road, Bangalore :: photo by S.Salim Kumar

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും