ഒറ്റവോട്ട് അഥവാ അഥവാ കുറുമ്പകര സി എ എം ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴത്തെ തെരഞ്ഞെടുപ്പിന്റെ കഥ.

ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പു ആണ്. പത്താം ക്ലാസ്സില്‍ ആകെ രണ്ടു ഡിവിഷന്‍ ആണ് ഉള്ളത്. എ ഡിവിഷന്‍ ആണുങ്ങള്‍ക്കും ബി ഡിവിഷന്‍ പെണ്ണുങ്ങള്‍ക്കും. പത്താം ക്ളാസ്സ് എ ഡിവിഷനില്‍ നിന്നും ആര് ജയിച്ചാലും അവര്‍ സ്കൂള്‍ ലീഡര്‍ ആവും എന്ന് ഉറപ്പാണ്. പി.ജെ.ജെയിംസും ദാനിയല്‍ പി.ജെ യും പേരുകൊടുത്തു. പേര് കൊടുക്കുക എന്ന് പറഞ്ഞാല്‍ നോമിനേഷന്‍ തന്നെ. അവരുടെ നോമിനേഷന്‍ കൊടുത്തത് ആരാണെന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. എന്റെ നോമിനേഷനില്‍ ഒപ്പിട്ടത് എന്റെ തൊട്ടടുത്ത്‌ ഇരിക്കുന്ന സി.വി.സൈമണ്‍ ആണ്. 

 അമ്മാച്ചന്‍ എന്ന് അറിയപ്പെടുന്ന പോള്‍ സാര്‍ ആണ് ഞങ്ങളുടെ ക്ലാസ് ടീച്ചര്‍ . അദ്ദേഹത്തിന്റ സാന്നിദ്ധ്യത്തില്‍ ക്ലാസ്സിലെ വോട്ടെടുപ്പ് നടന്നു. സ്കൂളിന്റെ സീല്‍ പതിച്ച തുണ്ടുപേപ്പര്‍ ആണ് ബാലറ്റ് പേപ്പര്‍ . എല്ലാവരും അവരവര്‍ക്ക് ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ പേര് അതില്‍ എഴുതി ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ ഇട്ടു . 

 പെട്ടി പൊളിച്ച് വോട്ടുകള്‍ എണ്ണി. പി.ജെ.ജെയിംസ് ജയിച്ചു. എനിക്ക് ഒരു വോട്ടു കിട്ടി. അത് എന്‍റെ വോട്ടായിരുന്നു. എന്നെ നോമിനേറ്റു ചെയ്ത സൈമണ്‍ വോട്ടു ചെയ്തത് ജെയിംസിന് ആണോ ദാനിയേലിന് ആണോ എന്ന് ഞാന്‍ അന്വേഷിച്ചില്ല. പക്ഷെ കുറെ നാളത്തേക്ക് പോള്‍ സാര്‍ എന്നെ 'ഒറ്റവോട്ട് ' എന്നാണു വിളിച്ചിരുന്നത്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

Statue of Reverend Ferdinand Kittel (1832-1903) Near Mayo Hall, MG.road, Bangalore :: photo by S.Salim Kumar

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും