സിനിമാപ്രേമി (6) ജെമിനിയുടെ 'ചന്ദ്രലേഖ'യിലെ ഡ്രം ഡാൻസർ ആയിരുന്ന മേക്കപ്പ്മാൻ
എസ്. സലിംകുമാർ
1978-1982 കാലത്ത് മദ്രാസിൽ സിനിമാ രംഗത്ത് ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. സഹസംവിധായകൻ, പ്രൊഡക്ഷൻ ബോയ്, മേക്ക്അപ് സഹായി, തിരക്കഥാകൃത്ത് അങ്ങനെ പല പ്രവൃത്തികൾ. അന്നത്തെ അനുഭവങ്ങൾ അമ്പതോളം അധ്യായങ്ങളുള്ള ഒരു പുസ്തമാക്കുവാനുള്ള നടപടികൾ നടക്കുന്നു. ചില അധ്യായങ്ങൾ ഇവിടെ കൊടുക്കുന്നു. 'സിനിമാപ്രേമി' എന്നാണ് പുസ്തകത്തിൻ്റെ പേര്. പ്രശസ്തരും അപ്രശസ്തരുമായ നിരവധി ആളുകളെ ഇതിൽ കാണാം.
1948ൽ റിലീസായ ജെമിനി സ്റ്റുഡിയോയുടെ ബ്രഹ്മാണ്ഡചിത്രം' ചന്ദ്രലേഖ' ഉത്തരേന്ത്യയെ ഇളക്കിമറിച്ച ആദ്യ തെന്നിന്ത്യൻ സിനിമയായിരുന്നു. ചന്ദ്രലേഖയുടെ ഏറ്റവും വലിയ പ്രത്യേകത അതിലെ 'ഡ്രം ഡാൻസ്' ആയിരുന്നു. ഡ്രം ഡാൻസർമാരിൽ ഒരാൾ ആയിരുന്നു തങ്കപ്പൻ ചേട്ടൻ. അന്ന് അദ്ദേഹത്തിന് ഇരുപത്തിനാലു വയസ്സ് ആണ്. ഞാൻ അദ്ദേഹത്തെ കാണുന്നത് 1979 ൽ ആണ്. കായംകുളം സ്വദേശിയാണ്. അമ്പതുകളിലും അറുപതുകളിലും നിരവധി ചിത്രങ്ങളിൽ ഡാൻസറായും ചെറുവേഷങ്ങളിലും വന്നിട്ടുണ്ട്. മുപ്പത്തഞ്ചു വർഷമായി സിനിമാരംഗത്തുണ്ട്. ഒരു പഴയ തമിഴ് പടത്തിന് തിരക്കഥ ചെയ്തിട്ടുണ്ട്. 'ഈ പടം വരുന്നതോടെ എന്റെയും നിന്റെയും രാശി തെളിയും' എന്നൊക്കെ അദ്ദേഹം പറഞ്ഞു.

ചന്ദ്രലേഖയിലെ ഡ്രം ഡാൻസ് രംഗം
ഞാൻ കാണുമ്പോൾ അദ്ദേഹം മേക്കപ്പ്മാൻ ആണ്. അദ്ദേഹം എന്നെ തേടി വരികയായിരുന്നു. ഞാൻ ഒറ്റവാടാ തെരുവിൽ താമസമാക്കുന്നതിനു മുമ്പാണ് തങ്കപ്പൻ ചേട്ടൻ എന്നെ തേടി വന്നത്. തൃക്കുന്നപ്പുഴ വിജയകുമാറിന്റെ പടത്തിന് ഒരു പുതിയ പയ്യൻ തിരക്കഥ എഴുതുന്നുവെന്നു അറിഞ്ഞു ഞാൻ താമസിക്കുന്ന വരദരാജനഗറിലെ വീട് അന്വേഷിച്ചു കണ്ടുപിടിച്ചു വന്നതാണ്.
തങ്കപ്പൻ ചേട്ടൻഒരു പടം നിർമ്മിക്കുന്നു. സംവിധാനവും അദ്ദേഹം തന്നെ. ഇത്രയും കാലത്തെ സമ്പാദ്യം മുടക്കി ഒരു മലയാളപടം ചെയ്യാൻ ആണ് ഉദ്ദേശ്യം.
റോയപ്പേട്ടയിൽ ആണ് താമസിക്കുന്നത്. അദ്ദേഹവും ഭാര്യയും മാത്രമേയുള്ളു. മക്കൾ ഇല്ല. ഒരു അപകടത്തിൽ വലതുകാലിനു കുഴപ്പം പറ്റി. ഡാൻസ് ചെയ്യാൻ പറ്റില്ല. ഏന്തിയാണ് നടക്കുന്നത്. കുറച്ചുകാലം സഹസംവിധായകൻ ആയിരുന്നു. അതില്പിന്നെയാണ് മേക്കപ്മാൻ ആയത്. കൂടുതലും തമിഴ് ചിത്രങ്ങൾ ആണ് ചെയ്യുന്നത്. ഇപ്പോൾ ഉള്ള പടം ചില എം.ജി.ആർ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ആർ.കെ.ഷൺമുഖം നിർമ്മിച്ച് സംവിധാനം ചെയ്യുന്ന 'പാപ്പാത്തി' ആണ്. ചില മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ശ്രീകലയാണ് നായിക.
മാസ്റ്റർ എന്ന് ഞാൻ അദ്ദേഹത്തെ വിളിക്കുമ്പോൾ അദ്ദേഹം പറഞ്ഞു : നീ എന്നെ ചേട്ടൻ എന്ന് വിളിച്ചാൽ മതി. തങ്കപ്പൻ മാസ്റ്റർ എന്ന് ഒരു പെരിയ ഡാൻസ് ഡയറക്റ്റർ ഉണ്ട്.
എന്നെ വന്നു കണ്ടതിന്റെ പിറ്റേന്ന് റോയപ്പേട്ടയിൽ ഉള്ള അദ്ദേഹത്തിന്റെ വീട്ടിൽ രാവിലെ ഏഴു മണിക്കു ചെല്ലുവാൻ പറഞ്ഞു. ഞാൻ ജെമിനി സ്റ്റുഡിയോയുടെ അപ്പുറം തൗസൻഡ് ലൈറ്റ് ബസ്റ്റോപ്പിൽ ഇറങ്ങി റോയപ്പേട്ടയ്ക്കു നടന്നു. വഴിക്കിരുവശവും സ്ത്രീകൾ മുറ്റം (തെരുവ് തന്നെയാണ് മുറ്റം) അടിച്ചുവാരി വള്ളം തളിച്ച് കോലമാവുകൊണ്ടു കോലങ്ങൾ വരയ്ക്കുന്നുണ്ടായിരുന്നു.
വീട് കണ്ടിപിടിച്ചു. പച്ച നിറമടിച്ച പഴയമട്ടിലുള്ള തടിതത്തൂണുകൾ ഉള്ള വരാന്തയും വലിയ കതകും ഉള്ള വലിയൊരു വീടിന്റെ ഒരു പോർഷൻ ആണ്. വാടകവീട് ആണ്. അദ്ദേഹത്തിന്റെ ഭാര്യ വെളുത്ത് തടിച്ചു മുഖം മൊത്തം മഞ്ഞൾ തേച്ചു വലിയ കറുത്ത പൊട്ടു തൊട്ടു തമിഴ് മട്ടിൽ കടും വയലറ്റ് ചേലയും പച്ച ബ്ലൗസും ധരിച്ച സുമതിച്ചേച്ചി. വലിയ ലോക്കറ്റ് ഉള്ള സ്വർണക്കരിമണിമാല കഴുത്തിൽ. കൈകളിൽ സ്വർണത്തിന്റെ കട്ടിവളകൾ.
ഞാൻ ചെന്നപ്പോഴേ അവർ കാപ്പിയും ഇഡ്ഡലിയും തന്നു. കഥയെഴുതാൻ ഒരാൾ വരുന്നുണ്ടെന്നു തങ്കപ്പൻ ചേട്ടൻ ഇന്നലെത്തന്നെ പറഞ്ഞിരുന്നു. കാപ്പികുടി കഴിഞ്ഞപ്പോൾ ചേട്ടൻ പറഞ്ഞു :
നമുക്ക് പോകാം.
എങ്ങോട്ടാ?
ഷൂട്ടിങ് ലൊക്കേഷനിലേക്ക്. അവിടെയിരുന്നു നമ്മൾക്ക് കഥ പറയാം.
തിരുവാമിയൂർ എന്ന സ്ഥലത്ത് പഴയ ഒരു സത്രത്തിൽ ആണ് ഷൂട്ടിങ്. പ്രൊഡക്ഷന്റെ വണ്ടി വന്നപ്പോൾ അദ്ദേഹം മേക്കപ്പ്‌ബോക്‌സുമെടുത്ത് 'ഇവരുകൂടി ഇരുക്ക് ' എന്ന് പറഞ്ഞു എന്നെയും വണ്ടിയിൽക്കയറ്റി.
സത്രത്തിലെത്തിയപ്പോൾ ആദ്യം കണ്ടത് ഒരു തടിയൻ പയ്യനെയാണ്. സുന്ദരൻ. എവിടെയോ കണ്ടിട്ടുണ്ട്. തങ്കപ്പൻ ചേട്ടൻ അവനെ എനിക്ക് പരിചയപ്പെടുത്തി. അയാളുടെ പേര് ഓർക്കുന്നില്ല. പ്രസിദ്ധമായ 'ദോസ്തി' എന്ന ഹിന്ദി ചിത്രത്തിന്റെ മലയാളം റീമേക്ക് 'സ്നേഹം' എന്ന പേരിൽ ആയിടെ വന്നിരുന്നു. അതിൽ മുടന്തൻറെ വേഷം അഭിനയിച്ച നടൻ ആണ്. നാനയിൽ അയാളെപ്പറ്റി വന്ന ലേഖനവും ഫോട്ടോയും ഞാൻ കണ്ടിട്ടുണ്ട്. ശ്രീകലയ്ക്കും എന്നെ പരിചയപ്പെടുത്തി. രതീദേവി എന്ന പേരിൽ ആണ് ശ്രീകല അഭിനയിക്കുന്നത്. ജയ് ഗണേഷ് ആണ് നായകൻ. . തന്റെ പടത്തിന്റെ റൈറ്റർ ആണ് എന്നാണ് എല്ലാവരോടും പറഞ്ഞത്. ഡയറക്റ്റർക്കും എന്നെ പരിചയപ്പെടുത്തി.
തിരക്കൊഴിയുമ്പോൾ തങ്കപ്പൻചേട്ടൻ കഥ പറഞ്ഞു. അമ്മയുടെ അതിലാളനയേറ്റു വളർന്ന ഒരു യുവ ഡോക്റ്ററുടെ കഥയാണ്.
ഹിപ്പോക്രാറ്റ്‌സ് പ്രതിജ്ഞയോടെയാണ് പടം തുടങ്ങുന്നത്.
അന്നത്തെ ഷൂട്ടിംഗ് കഴിഞ്ഞു.പിറ്റേന്ന് ശാരദ സ്റ്റുഡിയോയിൽ ആണ് ഷൂട്ടിംഗ്. അവിടുത്തെ മേക്കപ്റൂമിൽ ഇരുന്നു തങ്കപ്പൻ ചേട്ടൻ കഥ പറഞ്ഞു.
ഷൂട്ടിങ് ഇല്ലാത്തപ്പോൾ അദ്ദേഹത്തിന്റെ വീട്ടിൽ പോകും അവിടെയിരുന്നു കഥാചർച്ചയും സീൻ എഴുത്തും ഒക്കെയായി വൈകുന്നേരം ആവും. സുമതിച്ചേച്ചി ഇഡ്ഡലിയും സാമ്പാറും, ഉച്ചയ്ക്ക് ഊണും കൂടെക്കൂടെ കാപ്പിയും ഒക്കെ തരും. പൈസയൊന്നും ഒരുപാട് തരാൻ ഇല്ല. എന്നാലും എനിക്ക് കഴിഞ്ഞുകൂടാനുള്ള പണം അദ്ദേഹം തരും. നന്ദനത്തെ ഒരു ലോഡ്ജിൽ മുറിയെടുത്തു തന്നു. അവിടെയിരുന്നും എഴുതി. ചില സന്ദർശകർ ഒക്കെ അവിടെ വരും. ചാൻസ് ചോദിച്ചു വരുന്നവരാണ് അധികവും. എന്റെ എഴുത്തു തടസ്സപ്പെടാതെ തങ്കപ്പൻചേട്ടൻ അവരെ കൈകാര്യം ചെയ്യും. തുറവൂർ ചന്ദ്രൻ എന്ന ഒരു നടനെ അക്കാലത്തു പരിചപ്പെട്ടിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം തങ്കപ്പൻ ചേട്ടൻ പറഞ്ഞു :
നാളെ ഉച്ച കഴിഞ്ഞു കെ കെ നഗറിൽ വരണം. അഡ്രസ് തന്നു. ഞാൻ തേടിപ്പിടിച്ചു ചെന്നു. നടി ശോഭയുടെ വീടിന്റെ അയൽവീട്ടിൽ ആണ് ഷൂട്ടിംഗ്. നിത്യവസന്തം എന്ന സിനിമയാണ്. ശോഭയുടെ അമ്മ പ്രേമ ഗേറ്റിനടുത്തു നിന്ന് ചെടി നനയ്ക്കുന്നുണ്ടായിരുന്നു. ദൊരൈ സംവിധാനം ചെയ്ത 'പശി' എന്ന ചിത്രത്തിന്റെ റിലീസ് കഴിഞ്ഞിട്ട് അധികദിവസം ആയിട്ടില്ല.
സംവിധായകൻ ശശികുമാർ ഒരു കസേരയിൽ ഇരിക്കുന്നു. ഷോട്ട് മാറുന്നതിന്റെ ലൈറ്റപ് നടക്കുന്നു. അപ്പോൾ സീനിലുള്ള നടനെ ഞാൻ തിരിച്ചറിഞ്ഞു. കാവിൽ സുരേന്ദ്രൻ. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം അദ്ദേഹത്തിന്റേതാണ്. അദ്ദേഹം അഭിനയിച്ച കൊല്ലം ട്യൂണ യുടെ ഒരു നാടകം (സൗപർണിക എന്നാണു പേരെന്ന് തോന്നുന്നു) പത്തനാപുരം ചേകത്ത് അമ്പലത്തിലെ ഉത്സവത്തിന് ഞാൻ കണ്ടിട്ടുണ്ട്. മികച്ച ഹാസ്യനടൻ ആണ്. നാടകകൃത്തുമാണ്. സഫാരിസ്യൂട് ധരിച്ച ഒരു ചെറുപ്പക്കാരൻ ഇനി എടുക്കാനുള്ള സീൻ കൊണ്ട് വന്നു ശശികുമാറിന്റെ കയ്യിൽ കൊടുത്തു. അദ്ദേഹം അത് വാങ്ങി ഷോട്ട് തിരിച്ച LS , MLS MS ,CS എന്നൊക്കെ മാർക്ക് ചെയ്തു തിരികെക്കൊടുത്തു. ആ ചെറുപ്പക്കാരനെ എനിക്ക് അറിയാം പരിചയമില്ല - തമ്പി കണ്ണന്താനം. സ്വന്തമായി കാറുള്ള അപൂർവം അസിസ്റ്റന്റ് ഡയറക്റ്റർമാരിയൽ ഒരാൾ. വേറെ ഒരാൾ പി കെ ജോസഫ് ആയിരുന്നു. അദ്ദേഹം ഇപ്പോൾ ഒന്നുരണ്ടു പടങ്ങൾ ചെയ്തു. രണ്ടുപേരും ശശികുമാറിന്റെ അസ്സിസ്റ്റന്റ്സ് ആണ്. ഇപ്പോൾ തമ്പി കണ്ണന്താനം ആണ് ഫസ്റ്റ് അസിസ്റ്റന്റ്.
അവിടെവച്ചു കഥപറയാൻ തങ്കപ്പൻചേട്ടനു നേരം ഉണ്ടായിരുന്നില്ല. അടുത്താഴ്ച കൊല്ലത്ത് മുഖത്തല എന്ന സ്ഥലത്തു ഷൂട്ടിംഗ് ഉണ്ട്. അവിടെ ചെല്ലണമെന്ന് എന്നോട് പറഞ്ഞു. ഞാൻ നാട്ടിലെത്തിയെങ്കിലും മുഖത്തലയെത്തുന്നതിനു മുമ്പ് അന്ന് എസ എൻ കോളജ് ഹോസ്റ്റലിൽ 152ആം നമ്പർ മുറിയിൽ താമസിച്ചുകൊണ്ട് എം എ പൊളിറ്റിക്സിന് പരീക്ഷ എഴുതുന്ന സുഹൃത്തിന്റെ അടുത്ത് പോയി. അവൻ പ്രൈവറ്റായിട്ടാണ് എം .എ യ്ക്ക് എഴുതുന്നതെങ്കിലും സെന്റർ അവിടെയാണ്. ഏതോ കൂട്ടുകാരന്റെ മുറിയാണ്. കൂട്ടുകാരൻ നാട്ടിൽ പോയിരിക്കുന്നു. അന്ന് രാത്രി അവിടെ കഴിഞ്ഞു. രാത്രി റെയിൽവെ സ്റ്റേഷനടുത്തുള്ള ഒരു തിയ്യേറ്ററിൽ പോയി 'കൊടിയേറ്റം' സിനിമ കണ്ടു.
'നിത്യവസന്തം' കഴിഞ്ഞെങ്കിലും തമിഴ് പടമായ 'പാപ്പാത്തി' ഷൂട്ടിംഗ് ബാക്കിയുണ്ട്. അതിനിടെ തങ്കപ്പൻ ചേട്ടന് കേരളത്തിൽ ഒരു ഷൂട്ടിംഗ് ഉണ്ട്. വിജയൻ കാരോട്ട് തിരക്കക്കഥയെഴുതിയ മാണി കോയ കുറുപ്പ് എന്നൊരു പദത്തിന്റെ ഷൂട്ടിംഗ് ചങ്ങനാശ്ശേരിയിൽ ഉണ്ട്. മൂന്നു ദിവസം കേരളത്തിൽ ആയിരിക്കും. തുളസി എന്ന ഒരാളെയാണ് ആ ദിവസങ്ങളിൽ 'പാപ്പാത്തി'യുടെ മേക്കപ്പിനു ഏർപ്പെടുത്തിയിരിക്കുന്നത്. "എനിക്കുവേണ്ടി നീ തുളസിയുടെ കൂടെ പോകണം " - എന്ന് തങ്കപ്പൻ ചേട്ടൻ പറഞ്ഞു. മേക്ക്അപ് ബോക്സ് തുളസിയുടെ കയ്യിൽ കൊടുത്താൽ മതി. രാവിലെ റോയപ്പേട്ടയിൽ വന്നാൽ മതി.
പിറ്റേന്ന് ഞാൻ അതിരാവിലെ റോയപ്പേട്ടയിൽ എത്തി. തുളസിയും അവിടെ വന്നു മേക്കപ്‌ബോക്‌സുമായി പ്രൊഡക്ഷൻ വണ്ടിയിൽ കയറി. എന്റെ ആവശ്യം എന്താണെന്ന് എനിക്ക് മനസ്സിലായില്ല. ആർക്കോട്ട് റോഡിൽ കോടാമ്പക്കവും സാലിഗ്രാമവും ഒക്കെ കഴിഞ്ഞ മാങ്ങാട് എന്ന സ്ഥലത്തെ ക്ഷേത്രപരിസരത്താണ് ഷൂട്ടിംഗ്.(ഈ ക്ഷേത്രത്തിൽ വച്ചായിരുന്നു ഐ വി ശശിയും സീമയും വിവാഹിതരായത്)
അവിടെയെത്തി കുറെ കഴിഞ്ഞപ്പോൾ തുളസി മേക്ക്അപ് ബോക്സ് തുറന്നു ഒരു ബൗളിൽ പൗഡർ ചാലിച്ച് എന്റെ പക്കൽ തന്നിട്ട് മുമ്പിലിരിക്കുന്ന ആളെ ചൂണ്ടി എന്നോട് പറഞ്ഞു : "ഇന്ത ആള്ക്ക് പട്ടിയെ പോട്ടു കൊടു തമ്പി " - സംഭവം എനിക്ക് മനസ്സിൽ ആയില്ല. പട്ടി എന്ന് പറഞ്ഞത് മലയാളത്തിലെ പട്ടി അല്ലെന്നു മനസ്സിലായി. അയാൾ കാണിച്ചു തന്നു : പൗഡർ ചാലിച്ചതിൽ മൂന്ന് വിരൽതൊട്ടു ഭസ്മം വരയ്ക്കുന്ന മാതിരി നെറ്റിയിലും കയ്യിലും പൂശിക്കൊടുക്കണം.
"എനക്ക് അതെല്ലാം തെരിയാത് "
"പിന്നെ എതുക്ക് വന്തത് . ഉനക്ക് ഇതെല്ലം തെരിയാമേ എപ്പടി അവരുടെ അസ്സിസ്റ്റന്റായിരുക്ക് ?
"നാൻ അവരുടെ അസിസ്റ്റന്റ് അല്ല. സ്ക്രിപ്ട് റൈറ്റർ "
" തമ്പി ഒരു വേല പണ്ണുങ്കോ. ഇത് പുടി .. എന്റെ പക്കൽ ഒരു ചെറിയ കണ്ണാടി, പാൻകേക്കും അത് തൊടാനുള്ള പഫും പിന്നെ മീശ ഒട്ടിക്കുന്ന പശയും തന്നു.
എനിക്ക് മനസ്സിലായി. ടച്ചപ്പ് ബോയ്.
തേങ്കായ് ശ്രീനിവാസൻ, മേജർ സൗന്ദരരാജൻ, പിന്നെ വേറെ ഒരു നടൻ, കുറെ ആൾക്കാർ - ഇവർ ആണ് സീനിൽ. ഇടയ്ക്കു ടച്ചപ് നടത്തണം. ഞാൻ അത് പേടിച്ചു പേടിച്ചു ചെയ്തു. തങ്കപ്പൻചേട്ടൻ എനിക്കിട്ടു ഒരു സൂപ്പർ പണിയാണ് തന്നിരിക്കുന്നത്.
അതിനിടെ തേങ്കായ്ശ്രീനിവാസന്റെ മീശ സ്വല്പം ഇളകി. അത് ഞാൻ പശ കൊണ്ട് ഒട്ടിച്ചു. അടുത്ത ഷോട്ടിനുമുമ്പ് മേജർ സൗന്ദർരാജന്റെ മുഖത്തു പൊടിച്ച വിയർപ്പ് ഒപ്പിയതും അദ്ദേഹം 'തമ്പി എന്നാ ഇത്' എന്ന് ദേഷ്യത്തോടെ ചോദിച്ചു. നേരത്തെ മീശയൊ ട്ടിക്കാൻ എടുത്ത പശ പഫിൽ പറ്റിയത് അദ്ദേഹത്തിന്റെ മുഖത്തു ഒട്ടി. തുളസി ഓടി വന്നു മേക്ക്അപ് ശരിയാക്കി. ഡയറക്റ്റർ എന്നെ ദഹിപ്പിക്കുന്ന നോട്ടം നോക്കി. എനിക്ക് പണി അറിയില്ലെന്ന് അദ്ദേഹത്തിനറിയാം. തങ്കപ്പൻചേട്ടൻ നിർമ്മിക്കുന്ന പടത്തിന്റെ സ്ക്രിപ്ട് ഞാൻ ആണ് ചെയ്യുന്നതെന്നും അറിയാം. പിന്നെ ഈ പണിക്കു വന്നതെന്തിനാണെന്നു ആ നോട്ടത്തിൽ നിന്നും എനിക്ക് തോന്നി.
അത് കഴിഞ്ഞു വൈകിട്ട് ശാരദ സ്റ്റുഡിയോയിലാണ് ഷൂട്ടിംഗ്. ഒരു സീരിയസ് സീനിൽ നടന്റെ മുഖത്തു വിയർപ്പു വേണം. അതിനു സ്‌പ്രെയർ കൊണ്ട് വെള്ളം തളിക്കണം. എന്റെ ട്രേയിൽ സ്പ്രേ ബോട്ടിൽ ഇല്ല. ' ..സ്പ്രേ..സ്പ്രേ " എന്ന് ഡയറക്ടർ വിളിച്ചു പറഞ്ഞു. തുളസി സ്പ്രേ തിരഞ്ഞു. ഞാൻ മേക്കപ്റൂമിലേക്കു ഓടി. സ്പ്രേ അവിടെയും ഇല്ല. മേക്ക്അപ് ബോക്സിൽ സ്പ്രേ ബോട്ടിൽ എടുത്തുവയ്ക്കാൻ തകപ്പൻചേട്ടൻ മറന്നു പോയികാണും , അല്ലെങ്കിൽ കേരളത്തിൽ കൊണ്ടുപോയ ബോക്സിൽ ആയിരിക്കും.
ഞാൻ ഓടി വന്നു സ്പ്രേ ഇല്ല എന്ന് പറയുന്നതിന് മുമ്പുതന്നെ അസിസ്റ്റന്റ് ഡയറക്ടർ വെള്ളം തളിച്ച് സംഗതി ശരിയാക്കി ഷോട്ട് എടുത്തു കഴിഞ്ഞു. ഡയറക്ടർ ആർ.കെ.ഷൺമുഖം എന്നെ ഉച്ചത്തിൽ വഴക്കു പറഞ്ഞു. "ഇതെല്ലാം ഇല്ലാമേ എതുക്ക് വന്തത് നീ. "
സന്ധ്യയ്ക്കു പായ്‌ക്കപ് ആയി. ഞാൻ തല കുമ്പിട്ടു മേക്ക്അപ് റൂമിലേക്ക് നടക്കുമ്പോൾ ഫ്ലോറിനടുത്തു പുറത്തു മരച്ചോട്ടിൽ ഒരു കസേരയിലിരിക്കുന്ന യുവതിയെ ശ്രദ്ധിച്ചു. ഒരു ചൂരൽക്കസേരയിൽ ചാരി ഇരിക്കുന്നു. പച്ചയിൽ ചെറിയ കറുത്ത പുള്ളികളുള്ള സാരി കൊണ്ട് മേലാകെ മറച്ച് അഗാധമായ ചിന്തയിൽ മുഴുകിയിരിക്കുന്ന ആ യുവതിയെ ഞാൻ ആദ്യമായി കാണുകയാണ് - ശ്രീവിദ്യ. 
പക്ഷെ സങ്കടകരമായ ഒരു കാര്യം കേരളത്തിലെ ഷൂട്ടിങ്ങിനിടെ തല്ലു കൊണ്ടിട്ടാണ് തങ്കപ്പൻചേട്ടൻ വന്നിരിക്കുന്നത്. പിടലിക്ക് വേദന ഇപ്പോഴും ഉണ്ട്.സംഭവം ഇങ്ങനെ :
"മാണി കോയ കുറുപ്പ് ' ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സ്റ്റണ്ട് നടന്മാരിൽ ഒരാൾ ഷോട്ടിന് തയ്യാറായി നിൽക്കുമ്പോൾ സെറ്റിലാകെ ചിരി. കാരണം അയാളുടെ പാന്റ്സിന്റെ പിറകിൽ ഒരു വാൽ. വരച്ചു വച്ചതാണ്. മേക്കപ്മാൻ ചെയ്തതാണെന്ന് ആരോ പറഞ്ഞു. സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജൻ തങ്കപ്പൻചേട്ടന്റെ പിടലിക്ക് ഒരു അടി കൊടുത്തു.
വാസ്തവത്തിൽ വേറെ ആരോ ചെയ്തതാണ്. തങ്കപ്പൻ ചേട്ടൻ അല്ല ചെയ്തതെന്ന് പിന്നീട് മനസ്സിലായി. ത്യാഗരാജൻ മാസ്റ്റർക്ക് വിഷമമായി. ചികിത്സയ്ക്കുള്ള പണം കൊടുത്തു.
സുമതിച്ചേച്ചിയും അതിന്റെ വിഷമത്തിൽ ആയിരുന്നു. "അന്ത പയലേ കവുത്തിപ്പോട്ടു മെതിക്കണം " (അവനെ കമത്തിയിട്ടു ചവിട്ടണം).
ചിലപ്പോൾ സുമതിച്ചേച്ചി എന്നോടും പറയുമായിരുന്നു :
"കഥ വേഗം എഴുതികൊടുത്തില്ലെങ്കിൽ നിന്നെ ഞാൻ കവുത്തിപ്പോട്ടു മെതിക്കും "
ആര് തെറ്റ് ചെയ്താലും അവരെ 'കവുത്തിപ്പോട്ടു മെതിക്കണം' എന്നതായിരുന്നു സുമതിച്ചേച്ചിയുടെ മതം.
കുറച്ചു ദിവസം കൂടി കഴിഞ്ഞപ്പോൾ സ്‌ക്രിപ്‌റ്റെഴുത്ത് പൂർത്തിയായി. കുറച്ചു രൂപ തങ്കപ്പൻ ചേട്ടൻ എനിക്കു തന്നു.
അന്ന് റോയപ്പേട്ടയിൽ നിന്നും നടന്നു ഞാൻ ജെമിനി ഫ്‌ളൈഓവറിന്റെ അടുത്തെത്തി. ഫ്‌ളൈഓവറിൻട്രെ അടിയിലൂടെ പോയാൽ ചുറ്റിക്കറങ്ങിയായതിനാൽ ഫ്ലൈ ഓവർ തീരുന്നിടത്ത് ഞാൻ റോഡ് മുറിച്ചു കടക്കുമ്പോൾ പാന്റിന്റെ അടിവശം ചെരുപ്പിൽകുരുങ്ങി ഞാൻ മുട്ടുകുത്തി റോഡിൽ വീണു. ഫ്‌ളൈഓവർ ഇറങ്ങി വന്ന പച്ചനിറമുള്ള ഒരു സിറ്റി ബസ് വെട്ടിത്തിരിച്ചു നിർത്തി. ഡ്രൈവർ തമിഴിലെ മുട്ടൻതെറികൾ വിളിച്ചു. ഞാൻ വേഗം റോഡുമുറിച്ചുകടന്നു. ഞാൻ ആകെ പേടിച്ചു പോയി. വലതുകാലിന്റെ മുട്ടിന്റെയവിടെ വല്ലാതെ ഉരഞ്ഞു ചോര വരുന്നു. അതിലും സങ്കടം പാന്റ്സിന്റെ മുട്ടുഭാഗം റോഡിലുരഞ്ഞു കീറിയിരിക്കുന്നു.
ആ വണ്ടിക്കടിയിൽപ്പെട്ടിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? അതിൽപ്പിന്നെ എവിടെപ്പോയാലും എപ്പോഴും പേരും അഡ്രസ്സും എഴുതിയ ഒരു തുണ്ടുകടലാസ് ഞാൻ പോക്കറ്റിൽ സൂക്ഷിച്ചു.
മൂന്നു മാസം കഴിഞ്ഞു. ഷൂട്ടിങ് തുടങ്ങുമെന്ന് തങ്കപ്പൻചേട്ടൻ പറഞ്ഞ തീയതി അടുത്തു. തങ്കപ്പൻ ചേട്ടൻ എന്നെ തേടി വന്നു. ആകെ ദുഃഖം നിറഞ്ഞ മുഖം. കുറ്റിത്താടി വളർന്നിരിക്കുന്നു. ഒരു ദൈന്യത.
തങ്കപ്പൻ ചേട്ടൻ പറഞ്ഞു : എന്റെ സുമതി പോയി. ഞാൻ ഒറ്റയ്ക്കായി. അവൾ കിടന്നു മരിച്ചിടത്തുതന്നെ എനിക്കും മരിക്കണം. ഇനി ആർക്കു വേണ്ടിയാ ഞാൻ പടം പിടിക്കുന്നത്? നിന്നോട് അത് പറയാനാ ഞാൻ വന്നത്.
തങ്കപ്പൻ ചേട്ടൻ ആ പടം തുടങ്ങിയില്ല.
കുറേക്കാലം കഴിഞ്ഞു തങ്കപ്പൻചേട്ടനും പോയി.
(Copyright Reserved)

ശ്രീവിദ്യ.
\
ആദ്യത്തെയും അവസാനത്തെയും മേക്കപ് സഹായിയുടെ റോൾ അതോടെ കഴിഞ്ഞു. തങ്കപ്പൻചേട്ടൻ തിരികെ വന്നപ്പോൾ അദ്ദേഹം പറഞ്ഞു : തല്ലു കിട്ടാതിരുന്നതു ഭാഗ്യം.പക്ഷെ സങ്കടകരമായ ഒരു കാര്യം കേരളത്തിലെ ഷൂട്ടിങ്ങിനിടെ തല്ലു കൊണ്ടിട്ടാണ് തങ്കപ്പൻചേട്ടൻ വന്നിരിക്കുന്നത്. പിടലിക്ക് വേദന ഇപ്പോഴും ഉണ്ട്.സംഭവം ഇങ്ങനെ :
"മാണി കോയ കുറുപ്പ് ' ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സ്റ്റണ്ട് നടന്മാരിൽ ഒരാൾ ഷോട്ടിന് തയ്യാറായി നിൽക്കുമ്പോൾ സെറ്റിലാകെ ചിരി. കാരണം അയാളുടെ പാന്റ്സിന്റെ പിറകിൽ ഒരു വാൽ. വരച്ചു വച്ചതാണ്. മേക്കപ്മാൻ ചെയ്തതാണെന്ന് ആരോ പറഞ്ഞു. സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജൻ തങ്കപ്പൻചേട്ടന്റെ പിടലിക്ക് ഒരു അടി കൊടുത്തു.
വാസ്തവത്തിൽ വേറെ ആരോ ചെയ്തതാണ്. തങ്കപ്പൻ ചേട്ടൻ അല്ല ചെയ്തതെന്ന് പിന്നീട് മനസ്സിലായി. ത്യാഗരാജൻ മാസ്റ്റർക്ക് വിഷമമായി. ചികിത്സയ്ക്കുള്ള പണം കൊടുത്തു.
സുമതിച്ചേച്ചിയും അതിന്റെ വിഷമത്തിൽ ആയിരുന്നു. "അന്ത പയലേ കവുത്തിപ്പോട്ടു മെതിക്കണം " (അവനെ കമത്തിയിട്ടു ചവിട്ടണം).
ചിലപ്പോൾ സുമതിച്ചേച്ചി എന്നോടും പറയുമായിരുന്നു :
"കഥ വേഗം എഴുതികൊടുത്തില്ലെങ്കിൽ നിന്നെ ഞാൻ കവുത്തിപ്പോട്ടു മെതിക്കും "
ആര് തെറ്റ് ചെയ്താലും അവരെ 'കവുത്തിപ്പോട്ടു മെതിക്കണം' എന്നതായിരുന്നു സുമതിച്ചേച്ചിയുടെ മതം.
കുറച്ചു ദിവസം കൂടി കഴിഞ്ഞപ്പോൾ സ്‌ക്രിപ്‌റ്റെഴുത്ത് പൂർത്തിയായി. കുറച്ചു രൂപ തങ്കപ്പൻ ചേട്ടൻ എനിക്കു തന്നു.
അന്ന് റോയപ്പേട്ടയിൽ നിന്നും നടന്നു ഞാൻ ജെമിനി ഫ്‌ളൈഓവറിന്റെ അടുത്തെത്തി. ഫ്‌ളൈഓവറിൻട്രെ അടിയിലൂടെ പോയാൽ ചുറ്റിക്കറങ്ങിയായതിനാൽ ഫ്ലൈ ഓവർ തീരുന്നിടത്ത് ഞാൻ റോഡ് മുറിച്ചു കടക്കുമ്പോൾ പാന്റിന്റെ അടിവശം ചെരുപ്പിൽകുരുങ്ങി ഞാൻ മുട്ടുകുത്തി റോഡിൽ വീണു. ഫ്‌ളൈഓവർ ഇറങ്ങി വന്ന പച്ചനിറമുള്ള ഒരു സിറ്റി ബസ് വെട്ടിത്തിരിച്ചു നിർത്തി. ഡ്രൈവർ തമിഴിലെ മുട്ടൻതെറികൾ വിളിച്ചു. ഞാൻ വേഗം റോഡുമുറിച്ചുകടന്നു. ഞാൻ ആകെ പേടിച്ചു പോയി. വലതുകാലിന്റെ മുട്ടിന്റെയവിടെ വല്ലാതെ ഉരഞ്ഞു ചോര വരുന്നു. അതിലും സങ്കടം പാന്റ്സിന്റെ മുട്ടുഭാഗം റോഡിലുരഞ്ഞു കീറിയിരിക്കുന്നു.
ആ വണ്ടിക്കടിയിൽപ്പെട്ടിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? അതിൽപ്പിന്നെ എവിടെപ്പോയാലും എപ്പോഴും പേരും അഡ്രസ്സും എഴുതിയ ഒരു തുണ്ടുകടലാസ് ഞാൻ പോക്കറ്റിൽ സൂക്ഷിച്ചു.
മൂന്നു മാസം കഴിഞ്ഞു. ഷൂട്ടിങ് തുടങ്ങുമെന്ന് തങ്കപ്പൻചേട്ടൻ പറഞ്ഞ തീയതി അടുത്തു. തങ്കപ്പൻ ചേട്ടൻ എന്നെ തേടി വന്നു. ആകെ ദുഃഖം നിറഞ്ഞ മുഖം. കുറ്റിത്താടി വളർന്നിരിക്കുന്നു. ഒരു ദൈന്യത.
തങ്കപ്പൻ ചേട്ടൻ പറഞ്ഞു : എന്റെ സുമതി പോയി. ഞാൻ ഒറ്റയ്ക്കായി. അവൾ കിടന്നു മരിച്ചിടത്തുതന്നെ എനിക്കും മരിക്കണം. ഇനി ആർക്കു വേണ്ടിയാ ഞാൻ പടം പിടിക്കുന്നത്? നിന്നോട് അത് പറയാനാ ഞാൻ വന്നത്.
തങ്കപ്പൻ ചേട്ടൻ ആ പടം തുടങ്ങിയില്ല.
കുറേക്കാലം കഴിഞ്ഞു തങ്കപ്പൻചേട്ടനും പോയി.
(Copyright Reserved)

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ