തിരുവിതാംകൂറിലെ നദികളും കായലുകളും


അമ്മ അഞ്ചാം ക്‌ളാസിൽ പഠിച്ച പാട്ടുകൾ.
എൻ്റെ കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നത്
- എസ്. സലിംകുമാർ 




തിരുവിതാംകൂറിലെ നദികൾ 

വടക്കു നോക്കുക പെരിയാറുതന്നോ 
ടടുത്തു മൂവാറ്റുപുഴ കിടക്കുന്നു 

മുറയ്ക്കു മീനച്ചൽ മണിമല പമ്പ 
കുറേക്കഴിഞ്ഞതിൽ കലർന്നച്ചൻകോവിൽ 

ഉടനെ കല്ലടയ്ക്കടുത്തിത്തിക്കര 
വടിവൊടാറ്റിങ്ങൽ നദിയും കിള്ളിയാർ 

കരമന നെയ്യാർ കഴിഞ്ഞു കോതയാർ 
പരിചിൽ താമ്രപർണി പഴയാറും കാണാം 

തിരുവിതാംകൂറിൽ പ്രധാനമായിട്ടു  
നദികളിങ്ങനെ പതിനഞ്ചു കാണാം 



​തിരുവിതാംകൂറിലെ കായലുകൾ 

വേമ്പനാട്ടു കായംകുളം ആയിരംതെങ്ങു പന്മന 
വൻപിയലുമെട്ടുമുടി യുള്ളോരഷ്ടമുടി പരവൂരും 
ഇടവാ നടയറയും കോഴിത്തോട്ടവും 
അഞ്ചുതെങ്ങിനടുത്തുള്ള കഠിനംകുളവും വേളി 
അഞ്ചാതെ വെള്ളായണിയും മണക്കുടിയും.
ഉപ്പുവെളളം നിറഞ്ഞതാണിപ്പറഞ്ഞ  കായലെല്ലാം 
ഒപ്പമതു കടൽത്തീരേ നിരന്നു കാണാം.
ശുദ്ധജല തടാകങ്ങ ളേഴുണ്ടതിൽ പരം
ശാസ്താംകോട്ടക്കയലെന്നു പറഞ്ഞിടേണം   

  


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും

സുഗതകുമാരിയുടെ രചനയെ ആസ്പദമാക്കിയുള്ള (ഒരേ) ഒരു ചലച്ചിത്രം