സിനിമാപ്രേമി (1) മീശവിജയനും അരവിന്ദനും
എസ്. സലിംകുമാർ
1978-1982 കാലത്ത് മദ്രാസിൽ സിനിമാ രംഗത്ത് ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. സഹസംവിധായകൻ, പ്രൊഡക്ഷൻ ബോയ്, മേക്ക്അപ് സഹായി, തിരക്കഥാകൃത്ത് അങ്ങനെ പല പ്രവൃത്തികൾ. അന്നത്തെ അനുഭവങ്ങൾ അമ്പതോളം അധ്യായങ്ങളുള്ള ഒരു പുസ്തമാക്കുവാനുള്ള നടപടികൾ നടക്കുന്നു. ചില അധ്യായങ്ങൾ ഇവിടെ കൊടുക്കുന്നു. 'സിനിമാപ്രേമി' എന്നാണ് പുസ്തകത്തിൻ്റെ പേര്. പ്രശസ്തരും അപ്രശസ്തരുമായ നിർവധി ആളുകളെ ഇതിൽ കാണാം
1978 സെപ്തംബറിലോ ഒക്ടോബറിലോ ആണ്. മദ്രാസിൽ എത്തിയിട്ട് ഒരു മാസം പോലും ആയിട്ടില്ല. സിനിമാസ്വപ്നവുമായി കോടമ്പാക്കത്തെത്തിയ അസംഖ്യം ആളുകളിൽ ഒരാളായി ഞാൻ അലയുകയാണ്. ചില സുഹൃത്തുക്കളെ ഒക്കെ കിട്ടി. ജമാൽ (ആർട് ഡയറക്ടർ ജമാൽ ഫനാൻ). ആണ് ഹരിയെ പരിചയപ്പെടുത്തിയത്. ഹരി അന്ന് രാമചന്ദ്രബാബുവിൻ്റെ അസിസ്റ്റന്റ് ആണ്. ഹരിയാണു പറഞ്ഞത് നമുക്ക് വിജയേട്ടനെ കാണാം. എന്തെങ്കിലും ജോലി കിട്ടിയേക്കും. കോടമ്പാക്കത്ത് ചൂളൈമേട്ടിലേക്കുള്ള വഴിക്കു വരദരാജനഗർ എന്ന കോളനിയിൽ ആണ് അന്ന് ഞാൻ താമസിക്കുന്നത്.
വിജയേട്ടൻ എന്നാൽ ആരാണെന്ന് എനിക്ക് അറിയാം. 'ശംഖുപുഷ്പം' എന്ന സിനിമയുടെ തിരക്കഥാകൃത്ത് ആണ് വിജയൻ. വിജയന് മഞ്ഞപിത്തം വന്നതു കാരണം ആ ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചില്ല. വിജയൻ സ്വയം അഭിനയിക്കാൻ എഴുതിവെച്ച റോളിൽ പകരം സുകുമാരൻ അഭിനയിച്ചു. അങ്ങനെ വിജയൻ്റെ മലയാളസിനിമയിലെ അരങ്ങേറ്റം നടന്നില്ല. പക്ഷേ ശംഖുപുഷ്പം എന്ന ചിത്രത്തോടെ സുകുമാരന് 'ഡയലോഗുവീരൻ' എന്ന പേരു വീണു.
ഹരിയുമൊത്തു നുങ്കംപാക്കത്ത് മേപ്പാലം തീരുന്നിടത്തു ബസ്സിറങ്ങി അകത്തേക്ക് നടന്നു. ആ ഭാഗത്തെങ്ങാട്ടാണ് ബഹദൂറിന്റെൻ്റെ വീട്. താഴത്തെ നില വടക്കു കൊടുത്തിട്ടു മുകളിലത്തെ നിലയിൽ ആണ് ബഹദൂർ താമസിക്കുന്നത്. സിനിമ കൂടാതെ ചെമ്മീൻ കച്ചവടവും അന്ന് ബഹദൂറിനുണ്ട്. ആ ഭാഗത്തേക്ക് തന്നെയാണ് ഹരി എന്നെയും കൊണ്ട് പോയത്. ഒരു രണ്ടു നിലവീടിന്റെ ഗേറ്റിനടുത്തു നിന്ന ആളിനെ ഹരി കാട്ടിത്തന്നു. അതാണ് വിജയൻ. ഗേറ്റിൽ നിന്നുകൊണ്ടു തന്നെ ഞങ്ങൾ സംസാരിച്ചു. ഈ മനുഷ്യനാണ് ശംഖുപുഷ്പത്തിന്റെ തിരക്കഥാകൃത്തതെന്നും ഇറങ്ങി തർത്തോടിക്കൊണ്ടിരിക്കുന്ന ഭാരതിരാജായുടെ 'കിഴക്കേ പോകും റെയിലി'ൽ ഒരു പ്രധാന റോളിൽ അഭിനയിച്ചതെന്നും മറ്റും ഓർത്തപ്പോൾ എനിക്ക് വല്ലാത്ത സന്തോഷം തോന്നി. അക്കാലത്തു ഞാൻ ഇഷ്ടപ്പെട്ട പടങ്ങളിൽ ഒന്നായിരുന്നു ശംഖുപുഷ്പം. വ്യത്യസ്തമായ വിഷയവും തിരക്കഥയും. സുരാസുവിൻ്റെയും സുകുമാരൻ്റെയും ബേബി സുമതിയുടെയും മറ്റും മികച്ച അഭിനയം.
എന്നോട് വിവരങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞ ശേഷം അദ്ദേഹം പറഞ്ഞു. "ഒരു കാര്യം ചെയ്യ്. അടുത്ത ബുധനാഴ്ച വാ". ഞാൻ ഇവിടേക്കാണും. രാവിലെ എട്ടു മണി കഴിഞ്ഞിട്ട് വന്നാൽ മതി."
എനിക്കു സന്തോഷമായി. ഹരിക്ക് അതിലേറെ സന്തോഷമായി.
അന്ന് ഞായറാഴ്ചയാണ്. ബുധനാഴ്ചയാവാൻ വേണ്ടി ഞാൻ കാത്തിരുന്നു. ബുധനാഴ്ച രാവിലെ ഏഴരയായപ്പോഴേ കോടമ്പാക്കം ലിബർട്ടി സ്റ്റോപ്പിൽ നിന്നും ബസ്സിൽ കയറി നുങ്കംപാക്കം സ്റ്റോപ്പിൽ ഇറങ്ങി. വിജയേട്ടൻ്റെ വീട്ടിലെത്തി. താഴത്തെ നിലയിൽ ആണ് വിജയേട്ടൻ താമസിക്കുന്നത്. അവിടെ ബെൽ അടിച്ചു. ആരും തുറന്നില്ല. പിന്നെയാണ് ശ്രദ്ധിച്ചത് - വീട് പുറത്തു നിന്ന് പൂട്ടിയിരിക്കുകയാണ്. അതിലേ വന്ന ഒരാൾ പറഞ്ഞു, "മുകളിലത്തെ നിലയിൽ ആളു കാണും. അവിടെ ചോദിച്ചു നോക്ക്"
ഞാൻ മുകളിലത്തെ നിലയിലേക്കു കയറിപ്പോയി. ഒരു ചെറിയ വരാന്ത. അടഞ്ഞു കിടക്കുന്ന വാതിലും ജനാലയും. ഞാൻ ബെൽ അടിച്ചു. ആരും തുറക്കുന്നില്ല. പിന്നെയും ബെല്ലടിച്ചു. ആരും തുറന്നില്ല. അവിടെ ജനാലയുടെ തിട്ടയിൽ ഒരു ബ്ലേഡ് കണ്ടു. ഞാൻ അതെടുത്തു കൈവിരലുകളിലെ നഖം വെട്ടി.

വിജയൻ
നേരം കുറെ കഴിഞ്ഞു. ആരും കതകു തുറന്നില്ല. ഒരു തവണ കൂടി ബെൽ അടിച്ചു. ഇത്തവണ ആരോ കതകു തുറക്കു ന്നു. അതു വിജയൻ ആയിരിക്കുമെന്നും സിനിമയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ജോലി കിട്ടുമെന്നും ഒക്കെ വിചാരിച്ചു നില്ക്കുന്ന എൻ്റെ മുമ്പിൽ കതകു തുറക്കപ്പെട്ടു. നീണ്ട മുടിയും കുടവയറുവരെ എത്തുന്ന താടിയും കഴുത്തിൽ രുദ്രാക്ഷമാലയും. ഒരു കാവി വി മുണ്ടുടുത്തിരിക്കുന്നു. എനിക്ക് അത്ഭുതവും സന്തോഷവും ഒക്കെയായി. വാതിൽ നിരന്നു നിൽക്കുന്ന ആളിനെ ഞാൻ തിരിച്ചറിഞ്ഞു - ജി. അരവിന്ദൻ. കാഞ്ചനസീതയ്ക്ക് അവാർഡൊക്കെ കിട്ടിക്കഴിഞ്ഞ കാലമാണ്.
എന്താ ?
വിജയേട്ടനെ കാണാൻ വന്നതാണ്. ഇന്ന് കാണാൻ പറഞ്ഞിരുന്നു. ഇവിടെ ചോദിയ്ക്കാൻ ഒരാൾ പറഞ്ഞു. ഞായറാഴ്ച ഞാൻ വിജയേട്ടനെ കണ്ടിരുന്നു.
വിജയൻ ഭാരതിരാജായുടെ പടത്തിൻ്റെ വർക്കിനു പോയിരിക്കുകയാണ്. എന്നു വരുമെന്നറിയില്ല.
വിജയേട്ടനെ കാണാൻ വന്നതാണ്. ഇന്ന് കാണാൻ പറഞ്ഞിരുന്നു. ഇവിടെ ചോദിയ്ക്കാൻ ഒരാൾ പറഞ്ഞു. ഞായറാഴ്ച ഞാൻ വിജയേട്ടനെ കണ്ടിരുന്നു.
വിജയൻ ഭാരതിരാജായുടെ പടത്തിൻ്റെ വർക്കിനു പോയിരിക്കുകയാണ്. എന്നു വരുമെന്നറിയില്ല.
ജി അരവിന്ദൻ
ഞാൻ യാത്ര പറഞ്ഞു പോന്നു. പിന്നെ ഒരിക്കലും അദ്ദേഹത്തെ കാണാൻ എനിക്ക് പറ്റിയില്ല. ഭാരതിരാജയുടെ 'കിഴക്കേ പോകും റെയിൽ' എന്ന ചിത്രത്തോടെ അദ്ദേഹം തമിഴ് സിനിമാരംഗത്തു സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു.
ഏറെത്താമസിയാതെ തമിഴിലെ അറിയപ്പെടുയുന്ന നായകനടൻ ആയി വിജയൻ. 'ഉതിരിപ്പൂക്കൾ' തുടങ്ങിയ ഒരുപാടു മികച്ച ചിത്രങ്ങൾ. മീശവിജയൻ എന്ന് അദ്ദേഹം മലയാളത്തിൽ അറിയപ്പെട്ടു. അങ്ങനെ മീശവിജയനെ കാണാൻ പോയപ്പോൾ ആണ് ഞാൻ അരവിന്ദനെ ആദ്യമായി കാണുന്നത്.ഒരു അത്ഭുതം പോലെ അരവിന്ദൻ്റെ സമീപദൃശ്യം ഇപ്പോഴും കൺമുമ്പിലുണ്ട്. ഹരി എവിടെയാണെന്ന് അറിയില്ല.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ