ബാംഗ്ലൂർ സാഹിത്യവേദി :: 'കഥ - കവിത ബെംഗലൂരു 2024' :: 'സർഗ്ഗജാലകം' ത്രൈമാസിക :: 'കടൽച്ചൊരുക്ക്' :: 2024 സെപ്തംബർ 29 ഞായറാഴ്ച വൈകീട്ട് 4 മണിക്ക്
ബാംഗ്ലൂർ സാഹിത്യവേദി പ്രസിദ്ധീകരിക്കുന്ന 'കഥ - കവിത ബെംഗലൂരു 2024' എന്ന പുസ്തകത്തിൻ്റെ പ്രകാശനം സെപ്തംബർ 29 ഞായറാഴ്ച വൈകീട്ട് 4 മണിക്ക് മത്തിക്കെരെ രാമയ്യ കോളേജ് ബസ്‌സ്റ്റോപ്പിനു സമീപം കോസ്മോപൊളിറ്റൻ ക്ലബ്ബിൽ വെച്ച് ബാംഗ്‌ളൂർ സാഹിത്യവേദിയും സർഗ്ഗജാലകം മാസികയും സംയുക്തമായി നടത്തുന്ന സമ്മേളനത്തിൽ രാജൻ കൈലാസ് നിർവഹിക്കും. എഴുത്തുകാരൻ ആന്റോ തോമസ് ആദ്യപ്രതി ഏറ്റുവാങ്ങും. ബാംഗ്ലൂരിലെ എഴുത്തുകാരുടെ ഏറ്റവും പുതിയ രചനകളുടെ സമഹാരമായ ഈ പുസ്തകം എഴുത്തുകാരുടെ പങ്കാളിത്തത്തോടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പുനഃപ്രസിദ്ധീകരിക്കുന്ന 'സർഗ്ഗജാലകം' ത്രൈമാസികയുടെ ഒക്ടോബർ ലക്കം പ്രകാശനം കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ. കെ. ഗംഗാധരൻ കവി ഇന്ദിരാ ബാലനു നൽകിയും നാവികസൈനികരുടെ ജീവിതപശ്ചാത്തലത്തിൽ വി ആർ ഹർഷൻ എഴുതിയ 'കടൽച്ചൊരുക്ക്' എന്ന നോവലിൻ്റെ കവർപ്രകാശനം ഇന്ദിരാ ബാലൻ ഡോ കെ കെ പ്രേംരാജിനു നൽകിയും നിർവ്വഹിക്കും.
ഡോ. എം എൻ ആർ നായർ. എസ് കെ നായർ, സുദേവൻ പുത്തൻചിറ, ആന്റോ തോമസ്. ജോർജ് ജേക്കബ്, തൊടുപുഴ പദ്മനാഭൻ. മോഹനൻ ഗ്രോ വുഡ്, കെ നാരായണൻ. തുടങ്ങിയവർ ആശംസാപ്രസംഗങ്ങൾ നടത്തും. തുടർന്നു രാജൻ കൈലാസിൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന കവിയരങ്ങിൽ ബംഗ്ളൂരിലെ പ്രമുഖ കവികൾ പങ്കെടുക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ